Chapter Title : വഴി തെറ്റിയ കാമുകൻ 6 [ചെകുത്താൻ]
വീട്ടിൽ ഉണ്ടെന്നു പറഞ്ഞു
ഞങ്ങൾ അങ്ങോട്ട് ചെന്നു ഒരുനിലയുള്ള വൃർത്തിയുള്ളൊരു വീട് അവർ ഞങ്ങളെ അകത്തേക്ക് ക്ഷണിച്ചു വീട്ടിൽ അമ്മ ലക്ഷ്മി (40 വയസു തോന്നിക്കുന്ന സാധാരണ സ്ത്രീ) അച്ഛൻ നാരായണൻ (50 വയസ്സ് കാണും) ശിവറാം ആറടിക്ക് മേലേ ഉയരമുള്ള സുന്ദരനായ ചെറുപ്പക്കാരൻ
സംസാരത്തിൽ നിന്നും രണ്ട് സഹോദരിമാർ ഉള്ളത് കല്യാണം കഴിഞ്ഞെന്നും ലക്ഷ്മി മാങ്കനിയെ കോവിലിൽ വെച്ച് കണ്ടിഇഷ്ട്ടപെട്ടു എന്നും ബ്രോക്കർ മൂലം ആലോചന കൊണ്ടുവന്നതാണെന്നും മനസിലായി
അപ്പനും അമ്മയ്ക്കും ആറ് മക്കൾ ആയിരുന്നു മൂത്തവൾ കല്യാണത്തിന്റെ അന്ന് ഒളിച്ചോടി പോയഷോക്കിൽ അപ്പ അറ്റാക്ക് വന്ന് മരിച്ചു അന്ന് അവളും മരിച്ചതായാണ് ഞങ്ങൾ കണക്കാക്കുന്നത് ഇപ്പൊ അമ്മയും ഞങ്ങൾ ആഞ്ചു മക്കളും അവളുടെ നേരെ മൂത്തവളുടെ കല്യാണം ഉറപ്പിച്ചിട്ടിരിക്കുകയാണ് മാങ്കനി ടി ടി സി കഴിഞ്ഞ് ഇപ്പൊ ഒരു പ്രൈവറ്റ് സ്കൂളിൽ ജോലിചെയ്യുകയാണ് ഗവണ്മെന്റ് ജോലി നോക്കുന്നുണ്ട്
നാരായണൻ : അതൊക്കെ ഞങ്ങൾക്കറിയാം ഞങ്ങൾ നിങ്ങളെ പറ്റി അന്വേഷിച്ചിരുന്നു
ശിവ : ഞാൻ പത്താം ക്ലാസുവരെയേ പോയിട്ടുള്ളൂ ഇപ്പൊ ലോറിയിൽ ഡ്രൈവറായി പോവുകയാണ് പിനെ ഞാനൊരു വർഷം ജയിലിൽ കിടന്നിട്ടുണ്ട്
ഞെട്ടി അവനെ നോക്കിയ ശേഷം രാഘവന് നേരെ ദേഷ്യത്തോടെ നോക്കി
നാരായണൻ : അത് മോളെ ഇവന്റെ ചേച്ചി പ്ലസ്റ്റു പഠിക്കുമ്പോ അവിടുത്തെ മാഷ് അവളെ ഉപദ്രവിക്കാൻ നോക്കി തടയാൻ ശ്രെമിച്ചിട്ട് പറ്റാതായപ്പോ ഇവനയാളെ പെന്ന് കൊണ്ട് കുത്തി അയാള് മരിച്ചുപോയി തിരിച്ചറിവില്ലാത്ത പ്രായത്തിൽ പറ്റിപോയതാ അതിന്ഒരു വർഷം കുട്ടികളെ ജയിലിൽ കിടന്നു ജയിലിലുള്ളപ്പോഴാ ഇവൻ പത്താം ക്ലാസ്സ് പരീക്ഷ എഴുതിയെ
അത്ഭുധതോടെ ഞാൻ ശിവയെ നോക്കി
ലക്ഷ്മി : ജയിലിൽ കിടന്നെന്നും പറഞ്ഞു സ്വന്തക്കാരാരും പെണ്ണ് കൊടുക്കില്ല അല്ലാതെ ആരേലും വന്നാൽ ഇവൻ ഇത് പറയും പിനെ അവരും നിൽക്കില്ല ഇത് പറയണ്ട എന്ന് പറഞ്ഞാലും ഇവൻ പറയും, (അവർ അവനെ നോക്കി സാരികൊണ്ട് മൂക്ക് പിഴിഞ്ഞു)
അമ്മ കരയല്ലേ നിങ്ങളെയും ചുറ്റുപാടും എനിക്കിഷ്ടക്കുറവൊന്നുമില്ല വീട്ടിലുള്ളവരോട് സംസാരിച്ചിട്ട് ഞാൻ അറിയിക്കാം പിനെ അവളെ നിങ്ങൾ കണ്ടിഷ്ടപെട്ടല്ലോ ശിവയുടെ ഒരു ഫോട്ടോതന്നാൽ വീട്ടിലുള്ളവർക്ക് കാണിക്കാമായിരുന്നു
💬 Comments
View all comments