Chapter Title : വഴി തെറ്റിയ കാമുകൻ 6 [ചെകുത്താൻ]
ഞാൻ ചെയ്യും മനസിൽ തീരുമാനമെടുത്ത് കണ്ണടച്ചു കിടന്നൽപ്പം കഴിഞ്ഞ് മാങ്കനി കട്ടിലിൽ വന്നിരുന്നു
എന്റെ കൈയിൽ പിടിച്ചു
നീ ഉറങ്ങിയില്ലേ
ഇല്ല ചേച്ചി ഉറങ്ങിയില്ലേ
അവൾ എന്റെ സൈഡിൽ കിടന്നു
ചേച്ചീ അവൾ പറഞ്ഞത് ആലോചിച്ചു കിടക്കുവാണോ അവൾക്കിത്തിരി എടുത്തുചാട്ടം കൂടുതലാണെന്നു ചേച്ചിക്കറിയാലോ അതാലോചിച്ചു വിഷമിക്കണ്ട
പിന്നെ നിങ്ങൾ പറയുന്നതും ആലോചിച്ചു വിഷമിക്കലല്ലേ എന്റെ പണി എണീറ്റു പോടീ
എനിക്കറിയാം ഞാൻ കണ്ടു അവളെങ്ങനെ പറഞ്ഞപ്പോ ചേച്ചീടെ മുഖം മാറിയത് ഞങ്ങൾക്കും വേണ്ടി ഇങ്ങനെ കഷ്ടപ്പെടുന്ന ചേച്ചിയോട് അവളെങ്ങനെ പറയരുതായിരുന്നു സോറി ചേച്ചീ
നിനക്കെന്താ പെണ്ണേ എനിക്ക് സങ്കടമൊന്നുമില്ല നീ പോയി കിടക്കാൻ നോക്ക്
ഞാനിന്നിവിടെയാ കിടക്കുന്നെ
പോടീ എനിക്ക് ഒറ്റയ്ക്ക് കിടന്നില്ലേൽ ശെരിയാവില്ല എന്റെ ഉറക്കം കളയാതെ പോയേ
പിന്നെ അപ്പാ ഉള്ളപ്പോ നമ്മള് കെട്ടിപിടിച്ചല്ലേ കിടക്കാറ് ഇന്നുമങ്ങനെ മതി
അവളെനെ കെട്ടിപിടിച്ചുകിടന്നു
അടുത്ത ഞായറാഴ്ച അവളെ പെണ്ണുകാണാൻ വന്നു അവൾക്കും വീട്ടുകാർക്കും ശിവയെ ഇഷ്ടമായി അപ്പോഴും തമിഴ്ന് മാത്രം താല്പര്യമില്ലാത്തപോലെ
വീട് പണിയും കഴിഞ്ഞു അവരുടെ കല്യാണം നിശ്ചയിച്ചു സ്വന്തക്കരെയെല്ലാം വിളിച്ചു ആഘോഷമായി കല്യാണ പന്തലും വീടുമൊരുങ്ങി ഓരോരുത്തർക്കും നൂറ്റൊന്ന് പവൻ വീതം നൽകി കല്യാണത്തിനു തലേ ദിവസം മാലിനി(ഓടിപ്പോയ ചേച്ചി) കയറിവരുന്നത് കണ്ട് എന്റെ കൺട്രോളു പോയി
ആരോട് ചോദിച്ചിട്ടാ നീ ഇങ്ങോട്ട് കയറി വന്നേ... ഇറങ്ങെടീ... (അവളെ നോക്കി അലറി)
ശബ്ദം കേട്ട് എല്ലാരും ചുറ്റും കൂടി
ഇങ്ങോട്ട് വരാൻ എനിക്കാരേം സമ്മതം വേണ്ട നീ ആരാ എന്നെ ചോദ്യം ചെയ്യാൻ ഞാനാ നിനെക്കാളും മൂത്തത്
തമിഴ് : ചേച്ചിയെന്ത് തെറ്റാ ചെയ്തേ ഇഷ്ടമുള്ള ആളോടൊപ്പം ഇറങ്ങിപോയതാണോ ചേച്ചി ചെയ്ത തെറ്റ്
തമിഴ് നീ മിണ്ടരുത്
മാലിനി : നീ ആരാ എല്ലാരേം അടക്കി ഭരിക്കാൻ നീ മിണ്ടരുത് ഈ വീട് എന്റെ അപ്പന്റെ സ്ഥലത്താണ് എനിക്ക് തോന്നുമ്പോ ഞാൻ വരും അത് ചോദിക്കാൻ നീയാരാ
നിന്റെ അപ്പൻ ഇനി അതും പറഞ്ഞു നീ ഈ പടി ചവിട്ടിയാൽ അപ്പനാണ് സത്യം കൊന്നുകളയും നിന്നെ... എവിടുന്ന് വന്നെടീ നിനക്കിപ്പോ അപ്പനോട് സ്നേഹം... നീ
💬 Comments
View all comments