Chapter Title : വഴി തെറ്റിയ കാമുകൻ 6 [ചെകുത്താൻ]
കൊന്നതല്ലെടീ ഞങ്ങളെ അപ്പനെ... നിനക്ക് ഒരുത്തനെ ഇഷ്ടമാണെന്നു പറഞ്ഞിരുന്നേൽ അപ്പൻ എതിർക്കുമായിരുന്നോ... നീ അതെല്ലാം മറച്ചുവെച്ച്... കല്യാണത്തിന്റെ സ്വർണവും സ്ത്രീധനം കൊടുക്കാൻ വെച്ചതും എല്ലാരും തന്നതുമായ പൈസയും കട്ടോണ്ട് ഓടി പോയകള്ളി അല്ലേ നീ... നീ... കട്ടോണ്ട് പോയതിന്റെ ബാധ്യത മുഴുവൻ തീർത്തത് ഞാനാ... എല്ലാം ഞാൻ പൊറുത്തേനെ ഇല്ലാത്ത കാശിന് കടം വാങ്ങിയും ലോണെടുത്തും അപ്പ നിനക്ക് വേണ്ടി ചെയ്യാൻ കഴിയുന്നത്രയും ചെയ്തിട്ടും കല്യാണത്തിന്റെ വന്ന സ്വന്തക്കാരുടേം നാട്ടുകാരുടെയും എല്ലാരുടേം മുന്നിൽ ഞങ്ങടെ അപ്പനെ നീ നാണം കെടുത്തി എന്നെ ചിതയിൽ വെക്കുമ്പോഴും ഇതിന് നിന്നോട് ഞാൻ പൊറുക്കില്ല... എന്റെ കൈയിൽ കിടന്ന് ചങ്ക് പൊട്ടി മരിക്കും മുൻപ് അപ്പനെനോട് രണ്ട് കാര്യമേ പറഞ്ഞുള്ളൂ ഇവരെ നന്നായി നോക്കണമെന്നും ഒരിക്കലും നിന്നോട് പൊറുക്കരുതെന്നും... നാളെ ഞങ്ങടെ അപ്പന് വേണ്ടി എല്ലാ സ്വന്തക്കാരെയും നാട്ടുകാരെയും വിളിച്ചുകൂട്ടി നടത്തുന്ന എന്റെ അനിയത്തിമാരെ കല്യാണമാ അത് കാണണം എന്ന് എനിക്ക് ആഗ്രഹമുള്ളതുകൊണ്ട് മാത്രം അതുകൊണ്ട് മാത്രം നിന്നെ ഞാൻ വെറുതെ വിടുന്നെ ഇനി നീ എങ്ങാനും ഞങ്ങടെ മണ്ണിൽ ചവിട്ടിയാൽ വെട്ടി കൊന്ന് ജയിലിൽ പോവും ഞാൻ
പ്ട്ടെ...(തമിഴ്ന്റെ കൈ ശക്തമായി അവളുടെ കവിളിൽ പതിഞ്ഞു) ഇറങ്ങി പോടീ
അവൾ ദേഷ്യത്തോടെ തല ഉഴർത്തി തമിഴ്നെ നോക്കി "എഡി..." വിളിച്ചുകൊണ്ട് കൈ ഉയർത്തിയതും
തമിഴ്ന്റെ കൈ പിടിച്ച് എന്റെ പുറകിലേക്ക് വലിച്ച് നിർത്തി അവളുടെ കവിളിൽ നല്ല ശക്തിയിൽ ഒന്ന് കൊടുത്തു മുടിക്ക് ചുറ്റി പിടിച്ചുകൊണ്ട് അവളെ വെളിയിലേക്ക് കൊണ്ടുപോയി റോഡിലേക്ക് തള്ളി
ഇനി ഞങ്ങളുടെ മണ്ണിൽ ചവിട്ടിയാൽ അന്ന് നിന്റെ അവസാനമാണ്
അവളെ പറ്റി ശെരിക്ക് ഒന്നുമറിയാത്ത തമിഴ്നെ അവൾ പറഞ്ഞു തെറ്റിദ്ധരിപ്പിച്ചതായിരുന്നു
പിറ്റേന്ന് അവരുടെ കല്യാണം കഴിഞ്ഞു
അച്ചാർ കമ്പനിയും കൃഷി സ്ഥലവും അഞ്ചു വർഷത്തേക്ക് നടത്തിപ്പിന് കൊടുക്കുകയും സ്ഥലത്തിന് മേൽ ബാങ്ക് ലോൺ എടുക്കുകയും കന്നുകാലികളെയും താറാവിനെയും കോഴികളെയും ഒക്കെ വിൽക്കുകയും ബാങ്കിൽ ഉള്ളതും എല്ലാം കൂട്ടി ആണ് അവരുടെ കല്യാണത്തിനു പണം ഒപ്പിച്ചത് മിച്ചം വന്നതും കല്യാണത്തിനു കിട്ടിയതുമായ തുകകൾ അനിയന്റേം അനിയത്തീടേം പഠിപ്പിനെ കരുതി
💬 Comments
View all comments