Chapter Title : വഴി തെറ്റിയ കാമുകൻ 6 [ചെകുത്താൻ]
കൂടെ നമ്മുടെ മജ്ലിസിന്റെ മൂന്നിലൊന്നു വലിപ്പം ഉണ്ട്
ഉപ്പാക്ക് എന്താ ജോലി
ഉപ്പ കോയമ്പത്തൂരിൽ ഒരു കടയിലായിരുന്നു ഒന്നര വർഷം മുൻപ് ഞാനും ഉപ്പയും പോവുമ്പോ ഒരു ആക്സിഡന്റ് പറ്റി ഉപ്പാന്റെ കാല് പോയി ഞാൻ ആറെയുമാസം കോമയിലായിരുന്നു അത് കഴിഞ്ഞു ഉഴിച്ചിലും പിഴിച്ചിലും ഒക്കെ കഴിഞ്ഞു പഴയ പോലെ ആവാൻ ഒന്നൊന്നര മാസമെടുത്തു അതും കഴിഞ്ഞു ഏക്സസൈസെല്ലാം ചെയ്തു വീണ്ടും പഴയ പോലെ ആവുമ്പോയേക്കും കടം കൂടി പിന്നെ പഴയ പോലെ നാട്ടിൽ ജോലി ചെയ്യാനും താല്പര്യമില്ലായിരുന്നു ആ സമയത്താണ് അബ്ദുല്ലക്ക നാട്ടിലേക്ക് വന്നത് അതോടെ ഇങ്ങോട്ട് പോന്നു
അവളുടെ ഫോൺ റിങ് ചെയ്തു ഫോൺ അറ്റന്റ് ചെയ്ത് സംസാരിച്ച ശേഷം
മേഡം വിളിക്കുന്നു ഞാൻ പോട്ടെ...
ശെരി...
പിറ്റേദിവസം എഴുനേൽക്കുമ്പോ ഉച്ചയോടടുത്തു ജുമുഅ നിസ്കാരത്തിനായി ബാങ്ക് വിളിക്കുന്നത് കേട്ടപ്പോ പള്ളിയിൽ പോവാൻ തോന്നി പെട്ടന്ന് റെഡിയായി പള്ളിയിൽ പോയി കാലങ്ങൾക്ക് ശേഷം നിസ്കരിച്ചു വീട്ടിൽ വന്ന് ഭക്ഷണം കഴിച്ചു മേടത്തോടൊപ്പം വൈകുന്നേരത്തോടെ ഖഫീലിന്റെ വീട്ടിൽ ചെന്നു ബാബയോട് അബ്‌ദുല്ലക്കയുടെ സലാം പറഞ്ഞു
അവിടെ നിന്നും തിരികെ വരും വഴിയിൽ
ഷെബീ...
(എന്തോ സീരിയസ് കാര്യമാണ് പറയാനുള്ളതെന്ന് പേര് വിളിച്ചപ്പോ തോന്നി) മ്മ്...
നീയും തേൻ മൊഴിയും ഇന്നലെ അവിടെ ഒരുമിച്ചായിരുന്നോ...
അതേ...
നിങ്ങളെന്ത് ചെയ്യുകയായിരുന്നു
അവൾ അവളുടെ വീട്ടുകാരെപറ്റിയൊക്കെ സംസാരിക്കുകയായിരുന്നു
മ്മ്... അത് അഫിക്കറിയുമോ
അറിയാം ഇന്നലെ ഞങ്ങൾ സംസാരിച്ച എല്ലാ കാര്യവും ഞാൻ അവളോട് പറഞ്ഞിട്ടുണ്ട്
ശെരിക്കും പറഞ്ഞിട്ടുണ്ടോ
ഹ ഹ ഹ... മേം അവളിൽ നിന്ന് മറച്ചുവെക്കേണ്ടത് ഒന്നും ഞാൻ ചെയ്യാറില്ല
സത്യമാണോ...
മേം അവളോട് ചോദിച്ചു നോക്ക് തേൻമൊഴി ഇന്നലെ പറഞ്ഞ കാര്യം മുഴുവൻ അവൾ പറഞ്ഞുതരും
ദിവസങ്ങൾ പിന്നെയും കൊഴിഞ്ഞുകൊണ്ടിരുന്നു പ്രവാസത്തിലേക്ക് കടന്നിട്ട് രണ്ടര മാസം പിന്നെയും കഴിഞ്ഞു ആദ്യ മാസ ശമ്പളത്തോടൊപ്പം മേഡത്തിന്റെ ഓട്ടമില്ലാത്ത സമയം കമ്പനിയിലും കടകളിലും ഒക്കെ ചെന്ന് കാര്യങ്ങൾ നോക്കുന്ന ജോലി കൂടെ ഏൽക്കേണ്ടി വന്നതോടെ ഫുൾടൈം ബിസി ആയി ചെയ്യേണ്ടുന്ന കാര്യങ്ങളെല്ലാം പെട്ടന്ന് പഠിച്ചെടുത്തതോടെ ഖഫീലിനും വർക്ക് ഇഷ്ടമായി പറഞ്ഞിരുന്ന ഡ്രൈവർ സാലറിക്ക്
💬 Comments
View all comments