Chapter Title : വഴി തെറ്റിയ കാമുകൻ 6 [ചെകുത്താൻ]
തുടങ്ങു നിങ്ങളെ ലൈഫ് സെക്യൂഡ് അയാൽപിന്നെ നിങ്ങളെ പറ്റി ടെൻഷൻ ആവണ്ടല്ലോ ഇത് സ്ത്രീധനമൊന്നുമല്ല ഇവളെ വീട്ടുകാരായി ഞങ്ങളെ കാണുകയും വേണ്ട നിന്റെയും വീടാണത് ഞങ്ങളെ അന്യരായല്ല നീ കാണുന്നതെങ്കിൽ ഇത് വാങ്ങണം അവനെ നിർബന്ധിച്ച് അത് നൽകിക്കൊണ്ട് ഞങ്ങൾ വീട്ടിലേക്ക് പോന്നു പിറ്റേ ആഴ്ച ഞാൻ ഇങ്ങോട്ട് കയറി
ഇപ്പൊ കടമെല്ലാം ഏകദേശം തീർന്നു വരുന്നേ ഉള്ളൂ അതിനിടക്ക് അനിയത്തിയുടെ ഗർഭ ചടങ്ങുകൾ പ്രസവം മോൾക്ക് സ്വർണം അനിയന് ബൈക്ക് വീട്ടിലേക്ക് കാർ രണ്ടും ലോണിൽ ആണ് ഇതൊക്കെ കഴിയുമ്പോയേക്ക് അടുത്ത അനിയത്തിയെ കല്യാണം കഴിപ്പിക്കാനാവും അത് കഴിയുമ്പോ അടുത്ത ആവശ്യം വരും ആവശ്യങ്ങൾ തീരുമ്പോഴേക്കും ഞാനും തീരും. ഹ... ഹ... ഹ...
പറഞ്ഞു നിർത്തി പൊട്ടിച്ചിരിച്ച അവൾ ചിരിച്ചതെന്തിനു എന്ന് മനസിലാവാതെ അവളെ നോക്കി
ആനും ദിവ്യയും മിഷേലുമെല്ലാം പറയുന്നത് കേട്ടപ്പോ ഒരാണിന്റെ ചൂടറിയണമെന്നൊരു തോന്നലുണ്ടായിരുന്നു അതിനായി കല്യാണം കഴിക്കലൊന്നും നടക്കില്ലെന്ന് എനിക്കറിയാം അപ്പൊ ആണ് എന്റെ കഥയിലേക്ക് നിന്റെ എൻട്രി കാഴ്ചക്കു നല്ല ആണത്തമുള്ള ആണൊരുത്തൻ എന്ന് തോന്നി എങ്കിൽ പിന്നെ അറിയുന്നത് നിന്റെ ചൂട് തന്നെ ആവാം എന്ന് കരുതി എന്തേ...
അവളെ അടുത്തേക്ക് പിടിച്ച് നെറ്റിയിൽ ചുണ്ട് ചേർത്തുമ്മ നൽകി തലയിൽ തലോടി
ഒരു കാര്യം ഞാൻ പറയാം ഇനി നീ കല്യാണം കഴിഞ്ഞിട്ട് കേട്ടുന്നോന്റെ ചൂടറിഞ്ഞാൽ മതി... എന്തോ ഭാഗ്യത്തിന് ഇതുവരെ ഞാൻ നിന്നെ തൊട്ട് ചീത്തയാക്കിയില്ല ഇനിയുമത് വേണ്ട
പോടാ... ഞാനെന്തായാലും കല്യാണം കഴിക്കുന്നില്ല
നമുക്ക് നോക്കാം
മ്മ്... അത് പോട്ടെ എന്താ നിന്റെ കഥ
എന്റെ കഥ പറയുകയാണെങ്കിൽ അത് എവിടുന്നു തുടങ്ങണമെന്നറിയില്ല
മ്മ്...(ആലോചിച്ച ശേഷം)ഇവിടെ വരാനുണ്ടായ സാഹചര്യം മുതൽ പറ
എല്ലാവരെയും പോലെ തന്നെ കടംതന്നെ കാരണം
വീട്ടിൽ ആരൊക്കെ ഉണ്ട് ഉപ്പ ഉമ്മ രണ്ട് ഇത്തമാർ അവരുടെ കല്യാണം കഴിഞ്ഞു ഭർത്താവിന്റെ വീട്ടിലാ ഭർത്താക്കൻമാർ ഗൾഫിൽ മൂത്തവൾക്ക് രണ്ട് കുട്ടികളും ഇളയവൾക്ക് ഒരു കുട്ടിയും ഉണ്ട്
വീടൊക്കെ ഉണ്ടോ
മ്മ്... ചെറിയൊരു വീടുണ്ട് രണ്ട് ബെഡ്‌റൂമുംഒരു കോമൺ ബാത്രൂംമും ഒരു ഹാളും ഒരടുക്കളയും എല്ലാം
💬 Comments
View all comments