0%

Chapter Title : വഴി തെറ്റിയ കാമുകൻ 6 [ചെകുത്താൻ]

വലിച്ചുകൊണ്ടിരിക്കെ അറിയാത്ത നമ്പറിൽ നിന്നും കാൾ വന്നു

എവിടെയാണ്

ഞാൻ എയർപോർട്ടിൽ ഉണ്ട്

എവിടെയാണ്

പില്ലർ നമ്പർ രണ്ടിന് അടുത്തുണ്ട് നിങ്ങളോ

പുറത്തേക്കിറങ്ങുന്നേ ഉള്ളൂ

ഇറങ്ങിയിട്ട് പില്ലർ നമ്പർ പറയ്

ഒരു മിനിറ്റ്...

സിഗരറ്റ് വേസ്റ്റ് ബിനിലേക്കിട്ട് വണ്ടിയിലേക്ക് ചെന്ന് ചൂയ്ങ്കം എടുത്തു വായിലേക്കിടുമ്പോ സെക്യൂരിറ്റി വണ്ടി മാറ്റിയിടാൻ പറഞ്ഞു ശെരി എന്ന് പറഞ്ഞു വണ്ടിയിലേക്ക് കയറാൻ തുടങ്ങുമ്പോഴാണ് വീണ്ടും കാൾ വന്നത് ഒപ്പം തന്നെ ട്രോളി ബാഗും വലിച്ചോണ്ട് അവർ പുറത്തേക്ക് വന്നു

വണ്ടിയിൽ ഉണ്ടായിരുന്ന ബൊക്ക എടുത്ത് അവർക്ക് നൽകി

വെൽക്കം മാം

താങ്ക്യൂ

ബാഗ് എടുത്തു വണ്ടിയിലേക്ക് വെച്ചു വണ്ടി എടുത്തു പുറത്തേക്കിറങ്ങി മാഡതിന് കാൾ ചെയ്തു

ഏത് ഹോട്ടലിൽ ആണ്

വീട്ടിലേക്ക് കൊണ്ട് വന്നോ വൈകീട്ട് ഹോട്ടലിൽ ആക്കാം

ശെരി

അവരെ വീട്ടിലാക്കി വീണ്ടും ഓഫീസിലേക്ക് പോയി സ്കൂളിൽ പോവാൻ ഇല്ലാത്തത്കൊണ്ട് ഹോട്ടലിൽനിന്ന് ഭക്ഷണം കഴിച്ചു ഓഫീസിൽ ഇരിക്കെ ഖഫീലിന്റെ കാൾ വന്നു

അസ്സലാമുഅലൈക്കും

വ അലൈകും അസ്സലാം

എന്തൊക്കെയാണ് വിശേഷം

അൽഹംദുലില്ലാഹ്... സുഖം... എന്താണ് നിങ്ങളുടെ വിശേഷം

അൽഹംദുലില്ലാഹ് സുഖം... നിങ്ങൾക്കോ

അൽഹംദുലില്ലാഹ് സുഖം ഞാനിപ്പോ വിളിച്ചത് പ്രധാനപെട്ട ഒരു കാര്യം പറയാനാണ്

എന്താണ്

ഉപ്പ ആശുപത്രിയിൽ പോയിരുന്നു ഓപ്പറേഷൻ വേണമെന്ന് പറഞ്ഞു ഇന്ത്യയിൽ ആണ് നല്ലത് എന്നാണ് പറയുന്നത് നിനക്കെന്ത് തോന്നുന്നു ഇന്ത്യ യിൽ ട്രീറ്റ്മെന്റ് ഒക്കെ എങ്ങനെ

രണ്ട് കഷ്ണം ആയ കൈ പഴയ പോലെ ചേർക്കാൻ പോലും ഇന്ന് ഇന്ത്യയിൽ കഴിയും ഹാർട്ട് സർജറി ഒക്കെ ഇപ്പൊ ഇന്ത്യയിൽ സർവ്വ സാധാരണമാണ് പല രാജ്യങ്ങളിലേയും മികച്ച ഡോക്ടർമാർ ഇന്ത്യൻസ് ആണ് അതിലുംമികച്ച ഡോക്ടർമാർ ഇന്ത്യയിൽ തന്നെ ഉണ്ട് പക്ഷെ പ്രൈവറ്റ് ആശുപത്രിയിൽ പോയാലെ അവർ നല്ലോണം ശ്രെദ്ധിക്കുകയുള്ളൂ അവിടെ പൈസ കുറച്ചധികം ചിലവാകും

എത്ര പൈസ ചിലവാകുന്നുന്നതും പ്രശ്നമല്ല ഉപ്പാക്ക് ബേധമാവണം

ശെരി...മെഡിക്കൽ റിപ്പോർട് കിട്ടിയാൽ പരിജയമുള്ള ഡോക്ടർമാരുണ്ട് ഞാൻ കാര്യങ്ങൾ അവരോട് ചോദിച്ച്നല്ല ഡോക്ടർ ആരാണെന്നും അന്വേഷിക്കാം

ഉപ്പാന്റെ വീട്ടിൽ ചെന്ന് വാങ്ങിക്കോ മന്തൂബിനോട്(പേപ്പർ വർക്ക്‌ ചെയ്യുന്ന ആൾ) എത്രയും പെട്ടന്ന് ഇന്ത്യയിലേക്ക് നൂറക്കും ഉമ്മക്കും

💬 Comments

View all comments