Chapter Title : വഴി തെറ്റിയ കാമുകൻ 6 [ചെകുത്താൻ]
എന്തേലും ചെയ്യാൻ പറ്റുമോ എന്ന് ഞാൻ നോക്കട്ടെ എന്ന് പറഞ്ഞു
പണത്തിന് എന്ത് ചെയ്യും എന്ന ചിന്തയിൽ ഇരിക്കെ മാങ്കനിക്ക് ചെയ്യാതെ തമിഴ്നു മാത്രമായി എന്തെങ്കിലും ചെയ്യുന്നത് ശെരിയല്ല എന്നെനിക്കു തോന്നി
വെച്ചിരിക്കുന്ന വീട് ലോൺ ആണ് ഞങ്ങളുടെ പഴയ വീട് പണയം വെച്ചാൽ എന്ത് കിട്ടുമെന്ന് അന്വേഷിച്ചപ്പോ ആ സ്ഥലവും വീടും കൂടെ ഒൻപത് ലക്ഷം കിട്ടുമെന്ന് അറിഞ്ഞു
കൗൺസിലറെ ചെന്നുകണ്ടു അയാളുടെ റെക്കമേന്റെഷനിൽ അത് പത്ത് ലക്ഷം ആക്കുകയും പെട്ടന്ന് ലോൺ സാങ്ഷൻ ആക്കി കിട്ടുകയും ചെയ്തു പണം അക്കൗണ്ടിൽ വന്നതും ഞാനും അമ്മയും കൂടെ അഞ്ചു ലക്ഷത്തിന്റെ ചെക്ക് കൊണ്ടുപോയി രാജീവിന്റെ കൈയിൽ കൊടുത്തു തിരികെ മാങ്കനിയുടെ വീട്ടിൽ ചെന്നു ശിവക്ക് സ്വന്തമായി എന്തെങ്കിലും തുടങ്ങാൻ എന്നുപറഞ്ഞു ചെക്ക് കൊടുത്തപ്പോ അവൻ വേണ്ട എന്നൊക്കെ കുറേ പറഞ്ഞു ഇത് വെച്ച് ചെറുതായിട്ട് എന്തെങ്കിലും തുടങ്ങു നിങ്ങളെ ലൈഫ് സെക്യൂഡ് അയാൽപിന്നെ നിങ്ങളെ പറ്റി ടെൻഷൻ ആവണ്ടല്ലോ ഇത് സ്ത്രീധനമൊന്നുമല്ല ഇവളെ വീട്ടുകാരായി ഞങ്ങളെ കാണുകയും വേണ്ട നിന്റെയും വീടാണത് ഞങ്ങളെ അന്യരായല്ല നീ കാണുന്നതെങ്കിൽ ഇത് വാങ്ങണം അവനെ നിർബന്ധിച്ച് അത് നൽകിക്കൊണ്ട് ഞങ്ങൾ വീട്ടിലേക്ക് പോന്നു പിറ്റേ ആഴ്ച ഞാൻ ഇങ്ങോട്ട് കയറി
ഇപ്പൊ കടമെല്ലാം ഏകദേശം തീർന്നു വരുന്നേ ഉള്ളൂ അതിനിടക്ക് അനിയത്തിയുടെ ഗർഭ ചടങ്ങുകൾ പ്രസവം മോൾക്ക് സ്വർണം അനിയന് ബൈക്ക് വീട്ടിലേക്ക് കാർ രണ്ടും ലോണിൽ ആണ് ഇതൊക്കെ കഴിയുമ്പോയേക്ക് അടുത്ത അനിയത്തിയെ കല്യാണം കഴിപ്പിക്കാനാവും അത് കഴിയുമ്പോ അടുത്ത ആവശ്യം വരും ആവശ്യങ്ങൾ തീരുമ്പോഴേക്കും ഞാനും
💬 Comments
View all comments