Chapter Title : വഴി തെറ്റിയ കാമുകൻ 6 [ചെകുത്താൻ]
തീരും. ഹ... ഹ... ഹ...
പറഞ്ഞു നിർത്തി പൊട്ടിച്ചിരിച്ച അവൾ ചിരിച്ചതെന്തിനു എന്ന് മനസിലാവാതെ അവളെ നോക്കി
ആനും ദിവ്യയും മിഷേലുമെല്ലാം പറയുന്നത് കേട്ടപ്പോ ഒരാണിന്റെ ചൂടറിയണമെന്നൊരു തോന്നലുണ്ടായിരുന്നു അതിനായി കല്യാണം കഴിക്കലൊന്നും നടക്കില്ലെന്ന് എനിക്കറിയാം അപ്പൊ ആണ് എന്റെ കഥയിലേക്ക് നിന്റെ എൻട്രി കാഴ്ചക്കു നല്ല ആണത്തമുള്ള ആണൊരുത്തൻ എന്ന് തോന്നി എങ്കിൽ പിന്നെ അറിയുന്നത് നിന്റെ ചൂട് തന്നെ ആവാം എന്ന് കരുതി എന്തേ...
അവളെ അടുത്തേക്ക് പിടിച്ച് നെറ്റിയിൽ ചുണ്ട് ചേർത്തുമ്മ നൽകി തലയിൽ തലോടി
ഒരു കാര്യം ഞാൻ പറയാം ഇനി നീ കല്യാണം കഴിഞ്ഞിട്ട് കേട്ടുന്നോന്റെ ചൂടറിഞ്ഞാൽ മതി... എന്തോ ഭാഗ്യത്തിന് ഇതുവരെ ഞാൻ നിന്നെ തൊട്ട് ചീത്തയാക്കിയില്ല ഇനിയുമത് വേണ്ട
പോടാ... ഞാനെന്തായാലും കല്യാണം കഴിക്കുന്നില്ല
നമുക്ക് നോക്കാം
മ്മ്... അത് പോട്ടെ എന്താ നിന്റെ കഥ
എന്റെ കഥ പറയുകയാണെങ്കിൽ അത് എവിടുന്നു തുടങ്ങണമെന്നറിയില്ല
മ്മ്...(ആലോചിച്ച ശേഷം)ഇവിടെ വരാനുണ്ടായ സാഹചര്യം മുതൽ പറ
എല്ലാവരെയും പോലെ തന്നെ കടംതന്നെ കാരണം
വീട്ടിൽ ആരൊക്കെ ഉണ്ട് ഉപ്പ ഉമ്മ രണ്ട് ഇത്തമാർ അവരുടെ കല്യാണം കഴിഞ്ഞു ഭർത്താവിന്റെ വീട്ടിലാ ഭർത്താക്കൻമാർ ഗൾഫിൽ മൂത്തവൾക്ക് രണ്ട് കുട്ടികളും ഇളയവൾക്ക് ഒരു കുട്ടിയും ഉണ്ട്
വീടൊക്കെ ഉണ്ടോ
മ്മ്... ചെറിയൊരു വീടുണ്ട് രണ്ട് ബെഡ്റൂമുംഒരു കോമൺ ബാത്രൂംമും ഒരു ഹാളും ഒരടുക്കളയും എല്ലാം കൂടെ നമ്മുടെ മജ്ലിസിന്റെ മൂന്നിലൊന്നു വലിപ്പം ഉണ്ട്
ഉപ്പാക്ക് എന്താ ജോലി
ഉപ്പ കോയമ്പത്തൂരിൽ ഒരു കടയിലായിരുന്നു ഒന്നര വർഷം മുൻപ് ഞാനും ഉപ്പയും പോവുമ്പോ ഒരു
💬 Comments
View all comments