Chapter Title : വഴി തെറ്റിയ കാമുകൻ 6 [ചെകുത്താൻ]
വണ്ടിയും ഡ്രൈവറെയും കിട്ടാനുണ്ടോ എന്ന് അന്വേഷിച്ചുകൊണ്ടിരുന്നു രണ്ട് പേരുടെ നമ്പർ കിട്ടി എങ്കിലും അവരുടെ വണ്ടി നിസാൻ ടിടയും ക്യാമറിയുമാണ് എന്ന് അറിഞ്ഞു ടിഡയുടെ ആളോട് കുറച്ച് ക്ലാസ്സ് ആയ വണ്ടിയാണ് നോക്കുന്നത് എന്നും ക്യാമറിയുടെ ആളോട് ആളുടെയും വണ്ടിയുടെയും ഫോട്ടോ ഇടാനും പറഞ്ഞു മേഡത്തെ വിളിച്ചു
നൂറാ അവർക്ക്ക്യാമറി ഒക്കെ ആണോ
ഡ്രൈവർ മാത്രം പോരെ ഇവിടുത്തെ വണ്ടി ഏതെങ്കിലും കൊടുക്കാലോ
അത് സേഫ് അല്ല നമ്മൾ എപ്പോഴാ പോവുന്നത് എപ്പോഴാ തിരികെ വരിക എന്നൊന്നും അറിയില്ല മാത്രവുമല്ല അവർ കൂടെ ഇല്ലാത്തപ്പോഴും വണ്ടി ഡ്രൈവറുടെ കൈയിൽ ആയിരിക്കും ആള് അതും കൊണ്ട് എവിടെയൊക്കെ പോവും എന്തൊക്കെ ചെയ്യും എന്നൊന്നും നമുക്കറിയില്ല പ്രത്യേകിച്ചും നമ്മുടെ വണ്ടിയിൽ ക്യാമറയോ ജി പി എസ്സോ ഇല്ല
അങ്ങനെ ആണേൽ കുറച്ചുകൂടെ നല്ല വണ്ടി ഏതേലും കിട്ടുമോ എന്ന് നോക്കുമോ
നോക്കാം
മറ്റ് നല്ല വണ്ടികളൊന്നും കിട്ടിയില്ല സൂക്കിൽ നിന്നും തിരികെ പോരാനിരിക്കെയാണ് സയ്യിദ് അവന്റെ ഉപ്പാന്റെ അനിയൻ ഇവിടെ വില്ലയുടെ പരിപാടി ആണെന്നും ആളുടെ കൈയിൽ ലാൻഡ് ക്രൂസർ ഉണ്ട് എന്നതും പറഞ്ഞത് ആളുടെ നമ്പർ വാങ്ങി റൂമിലേക്ക് തിരികെ വരുന്നതിനിടെ മേഡത്തെ വിളിച്ചു
ഒരു ലാൻഡ് ക്രൂസർ ഉണ്ട്
ഡ്രൈവർ എവിടെയാ
മലബാറി
അത് മതി
ആളോട് ഞാൻ വിളിച്ചു സംസാരിച്ചിട്ടില്ല ഒരു ഫ്രണ്ട് പറഞ്ഞതാ
വിളിച്ചുനോക്ക്
പേയ്മെന്റിന്റെ കാര്യം എങ്ങനെയാ എത്ര പറയണം
അതൊക്കെ നീ സംസാരിച്ചോ
നാളെ മുതൽ പത്ത് ദിവസത്തെക്കല്ലേ
അതേ
നാളെ എത്രമണിക്ക് വരണം (അവർ തമ്മിൽ സംസാരിച്ചശേഷം) ഏഴ്മണിക്ക് എത്തിക്കോട്ടെ
ചെറിയ വണ്ടിക്ക് എട്ട് മണിക്കൂറിന് ഡ്രൈവർ അടക്കം ഇരുന്നൂറ്റി അൻപതും പെട്രോളും കൊടുക്കേണ്ടിവരാറുണ്ട് ലാൻഡ് ക്രൂസർ ആയത്കൊണ്ട് പെട്രോൾ കൂടാതെ മിനിമം അഞ്ഞൂറ് അറന്നൂർ ഒക്കെ ആവുമായിരിക്കും
അത് നീ സംസാരിച്ചോ അഡ്വാൻസ് ക്യാഷ് കൊടുക്കണമെങ്കിൽ എടുത്തോ
ശെരി ഞാൻ നോക്കട്ടെ
കാൾ കട്ട് ചെയ്തു സയ്യിദ് തന്ന നമ്പറിലേക്ക് വിളിച്ചു
ഹലോ... അസ്സലാമുഅലൈക്കും
വ അലൈകും അസ്സലാം
ജലീൽക്ക അല്ലേ...
അതേ... ഇതാരായിരുന്നു
ഞാൻ സയ്യിദിന്റെ ഫ്രിണ്ട് ആണ്
💬 Comments
View all comments