0%

Chapter Title : വഴി തെറ്റിയ കാമുകൻ 6 [ചെകുത്താൻ]

ഷെബി

ആ...വണ്ടിക്കല്ലേ സയ്യിദ് ഇപ്പൊ വിളിച്ച് പറഞ്ഞിരുന്നു

വണ്ടി മാത്രം പോര ആളും വേണം

ആ... എത്ര ദിവസത്തേക്കാ

പത്ത് ദിവസതേക്കാ മേടത്തിന്റെ ഒരു ഫ്രണ്ട് സൗദിയിൽ നിന്നും വന്നിട്ടുണ്ട് അവർക്ക് യാത്രചെയ്യാനാണ്

ഓഹ്... ശെരി... ശെരി...അല്ല നമ്മൾ തമ്മിൽ എന്തും പറയാലോ പാർട്ടി എങ്ങനെ പെയ്മെന്റ് ഒക്കെ ശെരിക്ക് കിട്ടുമോ

അതൊക്കെ പക്കാ ആണ് അതിന് ഞാൻ ഗ്യാരണ്ടി. അല്ല നിങ്ങൾക്ക് ദിവസത്തേക്ക് എത്ര കിട്ടണം

റേറ്റ് ഒന്നും എനിക്ക് ശെരിക്കും അറിയില്ല ഞാൻ അങ്ങനെ ഓടാറൊന്നുമില്ല ഇത് വിൽക്കാനുള്ള വണ്ടിയാണ് വിൽക്കുംവരെ ഇവിടെ വെറുതെ വെക്കണ്ടല്ലോ അതുകൊണ്ടാണ്

അത് ശെരിയാണ് ചുമ്മാ ഇരിക്കുന്നതിലും നല്ലതല്ലേ... എന്നാലും എത്ര കിട്ടണം

എത്രസമയം ഓട്ടം കാണും

അത് നിങ്ങൾക്ക് അറിയില്ലേ ഇവരുടെ കാര്യം ചിലപ്പോ ദിവസം മുഴുവൻ നമ്മൾ ഇവർക്ക് വേണ്ടി മാറ്റിവെക്കേണ്ടിവരും ചിലപ്പോ കുറച്ച്സമയം മതിയാവും ഓട്ടത്തേക്കാളും വെയ്റ്റിങ് ആയിരിക്കും അധികവും

മ്മ്... അത് ശെരിയാണ്

അപ്പൊ അത് വെച്ച് നിങ്ങൾ ഒരു റേറ്റ് പറഞ്ഞോ

അതിപ്പോ ദിവസത്തേക്ക് എന്ന് പറയുമ്പോ... അല്ല എന്നാ തുടങ്ങേണ്ടത്

നാളെ മുതൽ

മ്മ്... ശെരി... ഇതിപ്പോ പെട്രോൾ വണ്ടി വാടക കൂലി എല്ലാം കൂടെ...മ്മ്മ്മ്... നീ ഒരു കാര്യം ചെയ്യ് പത്ത് ദിവസത്തേക്ക് ഒരു അയ്യായിരം പറഞ്ഞോ

ശെരി ഞാൻ പറഞ്ഞുനോക്കട്ടെ അത് കഴിഞ്ഞു ഞാൻ നിങ്ങളെ വിളിക്കാം

കാൾ കട്ട് ചെയ്തു കഫ്റ്റീരിയയിൽ കയറി ഒരു ചായ കുടിക്കുന്നതിനിടെ ക്യാമറിയുടെ ആളെ വിളിച്ചു വേണ്ട എന്ന് പറഞ്ഞശേഷം

ജലീലിനെ വിളിച്ചു

ആ എന്തായി

അത് കൂടുതലാണെന്നാ പറയുന്നത് മാക്സിമം നാലായിരത്തി ഇരുന്നൂറ്റി അൻപത് ആണ് അവർ പറഞ്ഞത് ഒരു കാര്യം ചെയ്യാം അത് വിട്ടേക്കാം അവർ വേറെ ആളെ നോക്കിക്കോട്ടെ അല്ലാതെ ഇടയിലുള്ള എനിക്കൊ നിങ്ങൾക്കോ കാര്യമില്ലാത്ത കാര്യത്തിന് നമ്മളെന്തിനാ വെറുതെ

അല്ല ഒഴിവാക്കേണ്ട നീ ഒക്കെ പറഞ്ഞോ അല്ല ഇതിൽ നിന്ന് എനിക്ക് തരാനും കൂടെ എന്താ ഉണ്ടാവുക ഒരു ഇരുന്നൂറ്റി അൻപത് എങ്കിലും കിട്ടാതെ ഞാൻ ഇതിനെന്തിന് നിൽക്കുകയാ

അത് സാരോല്ല വണ്ടി ഏതായാലും ഇവിടെ

💬 Comments

View all comments