Chapter Title : വഴി തെറ്റിയ കാമുകൻ 6 [ചെകുത്താൻ]
വെറുതെ നിൽക്കുകയല്ലേ ഞാനും ഇവിടെ വെറുതെ നിൽക്കുകയാ കിട്ടുന്നതാവുമല്ലോ ഇന്നൂറ്റി അൻപത് നീ എടുത്തോ നാലായിരം എനിക്ക് തന്നേക്ക്
അഡ്വാൻസ് എന്തെങ്കിലും ചോദിക്കണോ
നാളെ ഓട്ടം തുടങ്ങുകയല്ലേ
അതേ...
അഡ്വാൻസ് വേണ്ട ഒരുമിച്ച് തന്നാൽ മതി
പെട്രോളിനുള്ളത് അന്നന്നു വേണമെങ്കിൽ അന്നന്നുനൽകാം കണക്ക് നമുക്ക് അവസാനം കൂട്ടാം പോരെ
മതി
ശെരി... നാളെ കാലത്ത് ഏഴു മണിക്ക് എത്താനാണ് പറഞ്ഞത് ഞാൻ ലൊക്കേഷൻ അയക്കാം ഏഴുമണിക്ക് സ്കൂളിൽ എത്തേണ്ടത്കൊണ്ട് ആറരക്ക് ഞാൻ ഇവിടുന്നിറങ്ങും അതിന് മുൻപ് എത്തുകയാണെങ്കിൽ നമുക്ക് നേരിട്ട് കാണാം
ശെരി ഞാൻ അതിന് മുൻപ് എത്താം
അപ്പൊതന്നെ ലൊക്കേഷൻ അയച്ചുകൊടുത്തു വീട്ടിൽ വന്ന് ബാക്കിയുള്ള കണക്കും നോക്കി ഭക്ഷണം കഴിച്ചശേഷം അഫിയെ വിളിച്ചു സംസാരിച്ചുകൊണ്ട് പതിയെ ഉറങ്ങി
ജോഗിങ്ങും കഴിഞ്ഞു വന്ന്കുളിച്ചിറങ്ങുമ്പോഴാണ് ഫോൺ അടിയുന്നത് കേൾക്കുന്നത് എടുത്തുനോക്കിയപ്പോ ജലീൽ ആണ്
ഹലോ ഞാൻ ലോക്കഷനിൽ ഉണ്ട്
ഒന്ന് ഡ്രസ്സ് ചെയ്യട്ടെ ഇപ്പൊ വരാം
ഫോൺ കട്ട് ചെയ്തു കിച്ചണിൽ വിളിച്ചു രണ്ടുപേർക്ക് ബ്രേക്ക്ഫാസ്റ്റ് വേണമെന്ന് പറഞ്ഞ ശേഷം ഡ്രസ്സ് ചെയ്ത് ചാവിയും ഫോണും പേഴ്സും ലാപ്പും പ്രിന്റ് എടുത്തുവെച്ച പേപേഴ്സും എടുത്തു പുറത്തേക്കിറങ്ങി ലാപ്പും പേപ്പേഴ്സും വണ്ടിയിൽ വെച്ചശേഷം ഗേറ്റിന് പുറത്തിറങ്ങി വെളുത്ത നിറമുള്ള ഒരു ലാൻഡ് ക്രൂസർ നിൽക്കുന്നത് കണ്ട് ആൾക്ക് അരികിലേക്ക് ചെന്നു
ജലീൽക്കയല്ലേ
അതേ... നിങ്ങളാണോ ഷെബി...
അതേ
(ഡ്രസിങ് കണ്ട് സംശയത്തോടെ അയാൾ ഒരിക്കൽ കൂടി എന്നെ നോക്കി) നിങ്ങൾ വീട്ടിലെ ഡ്രൈവറല്ലേ
അതേ ഈ വീട്ടിലെ ഡ്രൈവറാണ്
അപ്പോയെക്കും എന്റെ ഫോൺ റിങ് ചെയ്തു
നീ എവിടെയാ പുറത്തുണ്ട് ഇപ്പൊ വരാം ആളെ മുറിയിൽ ഇരുത്തി
ഡോർ തുറക്കുമ്പോ സിയാ പുറത്ത് ഒരു ട്രെയിൽ സാൻവിച്ചും രണ്ട് കപ്പ് ചായയുമായിനിൽക്കുന്നു അവളോട് ട്രേ വാങ്ങി ടി പോയിൽ വെച്ച് ഒരു കപ്പിൽ ചായ യും ഒരു സാൻവിച്ചും എടുത്തു അയാളോടും എടുക്കാൻ പറഞ്ഞു
വ്യാഴാഴ്ചയല്ലേ സ്കൂൾ ഉണ്ട് ഇപ്പൊ പോവും മേഡത്തെ സ്കൂളിൽ ഇറക്കി ഞാൻ ഓഫീസിലേക്ക് പോവും പിനെ വൈകീട്ടുവരെ നോക്കണ്ട അതാ നേരത്തെ വന്നാൽ നന്നായിരുന്നു
💬 Comments
View all comments