Chapter Title : വഴി തെറ്റിയ കാമുകൻ 6 [ചെകുത്താൻ]
എന്ന് പറഞ്ഞത്
ആ...
പെട്രോൾ പൈസ ഇപ്പൊ വേണോ വേണ്ട എങ്കിൽ വൈകീട്ട് വിളിച്ചാൽ മതി
ശെരി
ഞാൻ ഈ ആഴ്ച കുറച്ചുദിവസത്തേക്ക് നാട്ടിൽ പോവും എന്തെങ്കിലും ഉണ്ടെങ്കിൽ വാട്സപ്പിൽ കോണ്ടാക്ട് ചെയ്താൽ മതി
അപ്പൊ പേയ്‌മെന്റ് എങ്ങനെയാ
ഞാൻ പോവും വരെ ഞാൻ തരാം കഴിഞ്ഞാൽ പെട്രോൾ ബില്ല് ഈ സൂക്കിലെ കഫ്റ്റീരിയയിൽ കൊടുത്താൽ മതി അവിടുന്ന് തരും ഓട്ടം കഴിഞ്ഞു കണക്ക് കൂട്ടിയിട്ട് ഉള്ള പേയ്‌മെന്റും കഫ്റ്റീരിയയിൽ നിന്നും തരും
ശെരി...
ചായയും കുടിച്ച് വണ്ടി സ്റ്റാർട്ട് ചെയ്തിട്ട് വന്ന് സംസാരിച്ചിരിക്കെ ഇടയിൽ മേടത്തിന്റെ കാൾ വന്നു ഫ്രണ്ട്നെയും അയാളെയും പരിചയപെടുത്തിയ ശേഷം വണ്ടിയെടുത്തു സ്കൂളിലേക്ക് തിരിച്ചു
ആള് കുഴപ്പമില്ലെന്നാണ് തോന്നുന്നത് പേയ്‌മെന്റ് പെട്രോൾ അടക്കം അയ്യായിരം ആയിരുന്നു പറഞ്ഞത് നാലായിരത്തി ഇരുന്നൂറ്റി അൻപതിൽ ഉറപ്പിച്ചിട്ട് ഇരുന്നൂറ്റി അൻപത് അയാളോട് എന്റെ കമ്മീഷൻ എന്നും പറഞ്ഞും കുറപ്പിച്ചിട്ടുണ്ട്
പാവം കിട്ടും നിനക്ക്
എന്തിന്
ഈ പാവം പിടിച്ച ആൾക്കാരെ പറ്റിച്ചിട്ട് നീ തന്നെ അല്ലേ പറഞ്ഞേ പെട്രോൾ കൂടാതെ ഇരുന്നൂറ്റി അൻപത്തൊക്കെ ചെറിയ വണ്ടിക്ക് വാങ്ങുന്നുണ്ടെന്ന്
ഹ...ഹ...ഹ... ഇത് പറ്റിക്കലല്ലല്ലോ ബിസിനസ് അല്ലേ അല്ലാതെന്ത് പറ്റിക്കലാ ...
നമ്മൾ വാങ്ങുന്നത് കുറഞ്ഞ വിലയിൽ വാങ്ങുകയും വിൽക്കുന്നത് കൂടിയ വിലയിൽ വിൽക്കുകയും ചെയ്യുന്നതല്ലേ ബിസിനസ്
പാവം പിടിച്ച ടാക്സികാരനെ പറ്റിക്കുന്നതാണോ ബിസിനസ് ഞാൻ അവളെ വിളിച്ചു ദിവസോം ഈവനിംഗ് അൻപത് റിയാൽ അയാൾക്ക് കൊടുക്കാൻ പറയട്ടെ
അയാൾ ടാക്സിക്കാരൻ ഒന്നുമല്ല ഇവിടെ വില്ല വാടകക്ക് കൊടുക്കലും വണ്ടി കച്ചവടവും ഒക്കെയാ ആളുടെ പരിപാടി അയാൾ വാങ്ങുന്ന വണ്ടി അയാൾ കറക്റ്റ് വിലകൊടുത്താണോ വാങ്ങുന്നത് അല്ലേൽ വിൽക്കുമ്പോ അയാൾക്ക് ഒരഞ്ഞൂറു റിയാൽ എടുത്തിട്ട് വിൽക്കുമോ ഇല്ലല്ലോ അല്ലെങ്കിൽ അയാൾ റെന്റിനെടുത്തവില്ല അയാൾ ആയിരം റിയാൽ ലാഭത്തിനു പുറത്ത് കൊടുക്കുമോ അതുമില്ല എന്താ അയാൾക്ക് എന്തേലും അധ്വാനമുള്ള കാര്യമോ അല്ലേൽ അയാൾ ഏത് സമയവും ഇതിന്റെ പുറകെ നടക്കണമെന്നതുകൊണ്ടോ അല്ലല്ലോ അത് അയാളുടെ ബിസിനസ് ഇതിപ്പോ സാധാരണ റൂമിൽ ഉറങ്ങുന്ന സമയം അയാൾ വിൽക്കാൻ വെച്ച വണ്ടിയിൽ പുറത്ത് കറങ്ങുന്നു
💬 Comments
View all comments