0%

Chapter Title : വഴി തെറ്റിയ കാമുകൻ 6 [ചെകുത്താൻ]

അതിന് നാലായിരം ഒക്കെമതി നിനക്ക് അയാൾക്ക് ക്യാഷ് കൊടുക്കണം എന്ന് തോന്നുന്നെങ്കിൽ കൊടുത്തോ പക്ഷേ അതിൽ അതികം കൊടുക്കണമെന്ന് എനിക്ക് തോന്നുന്നില്ല

നിന്നോട് പറയാൻ ഞാനില്ല

നിനക്കീ അതികം പാവം തോന്നുന്നതുകൊണ്ടാ നിനക്ക് ബിസിനസ് സെറ്റ് ആവില്ലെന്ന് ഞാൻ പറയുന്നേ

ആഡാ... നീ ഇപ്പൊ ഓഫിസിൽ പോവാൻ തുടങ്ങിയിട്ട് ഇതിപ്പോ മൂന്നാമത്തെ മാസമാണ് ഇതിനിടയിൽ എത്ര പേരുടെ ശാപം നീ വാങ്ങി എട്ടുപേരെ കമ്പനിയിൽ നിന്നും പൈസ കട്ടതിനും സാധനം മറിച്ചു വിറ്റതിനും ജയിലിൽ ആക്കി കമ്മീഷൻ വാങ്ങി എന്നും ഇവരുടെ ചെയ്തികൾ ശെരിയായി ശ്രദ്ധിക്കാതെ ഇവർക്ക് കക്കാൻ അവസരമുണ്ടാക്കി എന്നൊക്കെ പറഞ്ഞു കുറേ പേരെ പിരിച്ചുവിട്ടു ഇവരെ എല്ലാം ശാപം കിട്ടും നിനക്ക്

ഇവർക്കൊക്കെ പകരം പുതിയ ആളുകളെ എടുത്തില്ലേ അതുമല്ല അവർക്ക് തൊട്ടുതാഴെ ഉള്ള പോസ്റ്റിൽ ഉള്ള കഴിവുള്ളവർക്ക് പ്രമോഷൻ കൊടുത്തിലെ അപ്പൊ അവരുടെ ഒക്കെ പ്രാർത്ഥനയിൽ ഇവരുടെ ശാപം ഒലിച്ചുപോയിക്കോളും

സ്ഥാന കയറ്റം കൊടുത്തവർക്ക് ആദ്യം ആ പോസ്റ്റിൽ ഇരുന്നവരുടെ പാതി സാലറിയല്ലേ കൊടുക്കുന്നത്, പിനെ ജോലി നീ വെറുതെ കൊടുത്താതൊന്നുമല്ലല്ലോ അവർ ഇന്റർവ്യൂ പാസായതുകൊണ്ട് കൊടുത്തതല്ലേ

അങ്ങനെ ആണേൽ മറ്റവർക്ക് അവർ ചെയ്തതിനുള്ള ശിക്ഷ അല്ലേ നൽകിയത് അത് മാത്രമെന്തിനാ എന്റെ അക്കൗണ്ടിൽ വെക്കുന്നത്

നീ എന്തേലും കാണിക്ക്

ചെയ്യുന്ന ജോലി ആത്മാർഥമായി ചെയ്യാൻ പറ്റിയില്ലെങ്കിൽ പിനെ അവരെ വെച്ചോണ്ടിരിക്കരുത്. ഒരു സ്ഥാപനത്തിൽ ജോലിചെയ്യുമ്പോ അത് സ്വന്തം സ്ഥാപനം ആണെന്ന് തോന്നിയാൽ അവർക്ക് ഈ ആത്മാർത്ഥത കുറവുണ്ടാവുമോ? ഇത് സാലറിക്ക് വേണ്ടി മാത്രം ജോലി ചെയ്യുകയാ അങ്ങനെ ഉള്ളവരെ വെച്ചോണ്ടിരുന്നാൽ മറ്റുള്ളവരും അത് കണ്ട് പഠിക്കും ഇതിപ്പോ ഓരോരുത്തരും അവരവരുടെ ജോലി ശെരിയായി ചെയ്തില്ലേൽ ജോലി പോവും എന്ന് അറിയുന്നത് കൊണ്ട് എല്ലാരും സ്വന്തം ജോലി ശെരിയായി ചെയ്തോളും അതുകൊണ്ട് കമ്പനിക്കും ലാഭം എല്ലാർക്കും അവരവരുടെ ജോലി മാത്രം ചെയ്താലും മതി

എന്നിട്ട് സ്വന്തം കാര്യത്തിൽ ഇതൊന്നുമില്ലല്ലോ ഇവരെ എല്ലാം നോക്കുന്നതിന് നിനക്ക് ആകെ കിട്ടുന്നത് അയ്യായിരം റിയാലല്ലേ നിന്റെ കീഴിൽ ഉള്ളവർക്ക് പോലും അതിലും കൂടുതൽ ഇല്ലേ...

ഞാൻ വീട്ടിലെ ഡ്രൈവർ

💬 Comments

View all comments