Chapter Title : വഴി തെറ്റിയ കാമുകൻ 6 [ചെകുത്താൻ]
അതൊക്കെ രണ്ട് ദിവസം കൊണ്ട് ശെരിയാക്കാമെടാ നീ ഇവിടെ ഇല്ലേ പോവും വരെ നമുക്ക് അടിച്ചുപൊളിക്കടാ
നോക്കാം ഹോസ്പിറ്റലിലെ കാര്യങ്ങളൊക്കെ എങ്ങനെയാണെന്നറിയില്ലല്ലോ
ഡോണ്ട് വറി മാൻ ഞങ്ങളില്ലേ കൂടെ നീ പോയതിൽ പിനെ ഒന്നിനും ഒരുഷാറില്ല ദിവസോം പണിക്ക് പോവുന്നു വരുന്നു എന്നല്ലാതെ ഒന്നുമില്ല വീട്ടിൽ അമ്മ തനിച്ചയത് കൊണ്ട് പണി കഴിഞ്ഞുവന്നാൽ ഞങ്ങളെല്ലാം വീട്ടിൽ തന്നെയാ
മ്മ്... ഇവരെ ഇറക്കിയിട്ട് അഫിയെ കണ്ടിട്ട് വീട്ടിൽ പോയശേഷം അമ്മയെ കാണാൻ പോണം
നിങ്ങൾ എന്തൊക്കെയാ സംസാരിക്കുന്നത്
സോറി നൂറാ... ഞങ്ങൾ ഇവിടുത്തെ കാര്യങ്ങൾ പറയുകയായിരുന്നു
പിന്നെയും ഓരോന്ന് സംസാരിച്ച് അവിടെയെത്തി എല്ലാരേയും റൂം ഒക്കെ കാണിച്ചു അവർക്കുള്ള അറേൻജ് മെന്റസ് എല്ലാം ചെയ്തു കൊടുത്തു ആദി തന്നസിം അവരുടെ ഫോണിൽ ഇട്ടുകൊടുത്ത് ഞങ്ങളുടെ നമ്പറുകൾ അതിൽ സേവ് ചെയ്തു എല്ലാരും ഭക്ഷണം കഴിച്ച ഇറങ്ങാൻ നേരം
മേഡം : അബ്ദുല്ലയുടെ വീട്ടിൽ പോവണം
ഇപ്പൊയാണോ
എങ്ങോട്ടെങ്കിലും പോവാനുണ്ടോ
ഇല്ലെങ്കിൽ ഇപ്പൊ പോവാം
എനിക്ക് അഫിയെ കാണാൻ പോണമായിരുന്നു പ്രശ്നമില്ലെങ്കിൽ ഞാൻ അവരോട് ആരോടെങ്കിലും കൂടെ വരാൻ പറയാം
വേണ്ട നീ പോയി വന്നോ അത് കഴിഞ്ഞിട്ട് മതി
താങ്ക്സ്
മജ്നൂ ഞാനും വരട്ടെ നിന്റെ ലൈലയെ കാണാൻ
അതിനെന്താ വാ
എല്ലാരുടെ ബാഗിലും ഉണ്ടായിരുന്ന ഫോൺ എടുത്തു അവിടുന്ന് ഇറങ്ങും മുൻപ്തന്നെ അവർക്ക് കൊടുത്തു ബാക്കി ഉള്ളതും എന്റെ ലഗേജും എടുത്തുകൊണ്ട് മറ്റുള്ളവരെ അവിടെ നിർത്തി ഞങ്ങൾ അഫിയെ കാണാൻ ഹോസ്പിറ്റലിലേക്കിറങ്ങി അവിടെ ചെന്നപ്പോ വെയ്റ്റിങ് ഏരിയയിൽ കുറേ പേര് ഇരിക്കുന്നുണ്ട് സുഹൈൽ വാതിലിൽ മുട്ടി ഡോർ തുറന്ന് നോക്കിയ മെർലിൻ സുഹൈലിന്റെ കണ്ട് നീയാണോ എന്നും ചോദിച്ചു വാതിൽ തുറന്നതും ഞങ്ങൾ മൂന്നുപേരും അകത്തേക്ക് കയറുന്നതിനിടെ എന്നെ കണ്ട്
മെർലിൻ : എപ്പോ വന്നു
സുഹൈൽ : ഇപ്പൊ വന്നേ ഉള്ളൂ
(ദേഷ്യത്തോടെ കർട്ടൻ നീക്കികൊണ്ട്)ആരാ അവിടെ സൗ...(എന്റെ മുഖത്ത് കണ്ണ് പതിഞ്ഞതും പറയാൻ വന്നത് പാതിയിൽ നിന്നു ഒരു നിമിഷം സ്റ്റക് ആയ അവൾ ഓടി വന്നു എന്നെ കെട്ടിപിടിച്ചു കരയാൻ തുടങ്ങി) അവളെ ചേർത്തുപിടിച്ചു
💬 Comments
View all comments