Chapter Title : വഴി തെറ്റിയ കാമുകൻ 6 [ചെകുത്താൻ]
ലാൻഡ് ആയതും കാൾ ചെയ്തു ദിവ്യയുടെ കൈയിൽ കൊടുത്തു ലാൻഡ് ചെയ്ത വിവരം പറഞ്ഞപ്പോ അവർ പുറത്തുണ്ട് കസ്റ്റംസ് കഴിഞ്ഞിട്ട് വിളിക്ക് എന്ന് പറഞ്ഞു കസ്റ്റംസിൽ ഹാൻഡ് ബാഗിലെ ഗിഫ്റ്റ് ബോക്സിൽ അത്രയും ഫോൺ ഒരുമിച്ചുള്ളതും മൂന്നുഫോൺ ഉപയോഗിക്കുന്നതും ലാപ്പും ഐപാടും കൈയിലെ പത്ത് പവനോളം ഗോൾഡും എല്ലാരുടെയും ഭാഗിലായുള്ള ഫോണുകളും എല്ലാം കൂടി ചെറുതായി പ്രശ്നം ആയെങ്കിലും പേർസലിൽ ഉണ്ടായിരുന്ന റിയാലിൽ കുറച്ച് കൊടുത്ത് പ്രശ്നം തീർത്തു ബാഗേജ് കിട്ടി കഴിയലും ഒക്കെ കഴിയുമ്പോയേക്കും കുറച്ച് സമയം പിടിച്ചു ഗേറ്റിൽ തന്നെ ഉണ്ടെന്നു പറഞ്ഞു
എന്നെ കണ്ടതും മൂന്ന് പേരും വന്ന് കെട്ടിപിടിച്ചു പറയാതെ വന്നതിനു മൂന്നാളെ വകയും അടിയും കിട്ടി
നിങ്ങളെന്താ മൂന്നുപേരും കൂടെ
സുഹൈൽ : ഫാമിലി വരുന്നുണ്ട് രണ്ട് വണ്ടി എടുത്തുവാരാൻ പറഞ്ഞപ്പോ രണ്ട് വലിയ വണ്ടിയാ നോക്കിയേ പക്ഷേ അബ്‌ദുള്ളക്കാന്റെ ക്രിസ്റ്റയേ വലുത് കിട്ടിയുള്ളൂ അതുകൊണ്ട് അഫിത്തയോട് ചോദിച്ച് ഇത്താന്റെ പോളോയും വീട്ടിലെ ബെൻസും എടുക്കേണ്ടിവന്നു
ശെരി എന്നാ പോവാം വണ്ടി എവിടെ
ഇപ്പൊ എടുത്തിട്ടുവരാം
ബാബ : നിന്റെ സുഹൃത്തുക്കൾ ആണോ
അതേ
അല്പസമയം കൊണ്ട് അവർ വണ്ടിയുമായി വന്നു ബാബയുടെ ഡ്രസിങ് കണ്ടാണെന്നുതോന്നുന്നു പോർട്ടർമാർചുറ്റും കൂടി
വേണ്ട
ബാബ : അവർ എടുത്തോട്ടെ അവർ എല്ലാ പെട്ടികളും വണ്ടിയിൽ കയറ്റി ബാബ പോക്കറ്റിൽ നിന്നും അഞ്ഞൂറിന്റെ രണ്ട് നോട്ട് എടുത്തു അവർക്ക് കൊടുത്ത്
എല്ലാരോടും കൂടെ എടുത്തോളൂ
ബാബയും മാമയും ബെൻസിലും ഞാനും മേടവും പോളോയിലും ബാക്കിയുള്ളവർ ക്രിസ്റ്റയിലും കയറി
മേഡം : പേരെന്താ
വിഷ്ണു ദത്ത് ഇവർ ബിച്ചു എന്ന് വിളിക്കും
എല്ലാം ഒക്കെ അല്ലേ
ബിച്ചു : അതേ അമലും ആദിയും കടവ് റിസോർട്ടിൽ ഉണ്ട് അവിടെയാ സ്റ്റേ ശെരിയാക്കിയത്
ഹോസ്പിറ്റലിലെ കാര്യമോ
നാളെ ഡോക്ടർ ഉണ്ടാവില്ല മറ്റന്നാൾ കാണിക്കാം
ശെരി
നീ ആകെ മാറിപോയല്ലോ ഇൻസൈടും എക്സി ലുക്കും എല്ലാം കൂടെ അടിപൊളി ആയിട്ടുണ്ട്
അവിടെ ഓഫീസ് വർക്ക് കൂടെ ഉണ്ടെടാ എന്തായാലും അടിപൊളി ആയിട്ടുണ്ട്
എടാ എനിക്ക് ഒരു നെറ്റ് കണക്ഷൻ വേണം
💬 Comments
View all comments