Chapter Title : വഴി തെറ്റിയ കാമുകൻ 6 [ചെകുത്താൻ]
ഫുഡ് നാലുപേരും കഴിച്ചു വീണ്ടും ഡ്രോയിങ്ങ് തുടർന്നു എല്ലാം കഴിയുമ്പോയേക്കും സമയം അഞ്ചര കഴിഞ്ഞു ഇനി ചെയ്യാനുള്ള കാര്യങ്ങൾ അവനെ ഏല്പിച്ചു ഓരോ ദിവസവും വർക്കിന്റെ ഫോട്ടോസ് എനിക്ക് അയക്കണം എന്നും പറഞ്ഞു കമ്പനിയിൽ നിന്നും ശനിയാഴ്ച അഡ്വാൻസ് വാങ്ങിക്കൊള്ളാനും ഏൽപ്പിച്ചു അന്നത്തെ പകലും വളരെ തിരക്കുപിടിച്ച ഓട്ടത്തിൽ ആയിരുന്നു അതിനിടയിൽ അഫി വിളിച്ചപ്പോ തിരക്കിലാണ് മിനിമം രണ്ട് ദിവസം ഓട്ടത്തിൽ ആയിരിക്കും ഫ്രീ ആയിട്ട് അങ്ങോട്ട് വിളിച്ചോളാം എന്ന് പറഞ്ഞു ഓടി തളർന്നു വൈകുന്നേരത്തോടെ വീട്ടിൽ എത്തുമ്പോ കമ്പനിയിൽ നിന്നും രണ്ട് ഡ്രൈവർമാർ വന്നിട്ടുണ്ട് അവരോട് ചിരിച്ചു കാണിച്ചു പെട്ടന്ന് കുളിച്ചു അഴിച്ച ഡ്രസ്സ് ഒരു കവറിലിട്ടു ലോൺഡ്രിയിൽ കൊടുത്തുവന്നു ബാഗുകൾ വണ്ടിയിൽ കൊണ്ടുവെച്ചു ആനിനോടും മിഷേലിനോടും സിയയോടും യാത്ര പറഞ്ഞു എയർപോർട്ടിലേക്ക് പോവുന്നതിനിടയിൽ ബാബയും മാമയും ഇറങ്ങി എന്ന് വിളിച്ചുറപ്പുവരുത്തി അവർ ഞങ്ങളെ എയർപോർട്ടിൽ ഇറക്കി തിരികെ വീട്ടിൽ എത്തിയിട്ട് എന്നെ വിളിക്കാൻ പറഞ്ഞേൽപ്പിക്കുന്നതോടൊപ്പം അവർക്ക് അൻപത് റിയാൽ വീതം നൽകി. നാട്ടിൽ വിളിച്ചു എയർപോർട്ടിൽ ആണെന്നും അവിടെ ഇറങ്ങിയിട്ട് അവർ നിങ്ങളെ വിളിക്കും എന്നും അറിയിക്കുന്നതിനൊപ്പം അവരെ ഏൽപ്പിച്ച കാര്യങ്ങൾ എല്ലാം റെഡിയാണെന്നു ഉറപ്പ് വരുത്താനും ബാബയുടെ മെഡിക്കൽ ഡീറ്റെയിൽസ് എല്ലാം എടുത്തിട്ടുണ്ടോ എന്ന് ചെക്ക് ചെയ്യാനും മറന്നില്ല അല്പസമയം കഴിഞ്ഞു ഡ്രൈവർമാർ വീട്ടിൽ എത്തി എന്ന് വിളിച്ചറിയിച്ചപ്പോ ചാവി വാങ്ങി വെക്കാൻ ആനിനെ വിളിച്ചു പറഞ്ഞു എല്ലാ ബ്രാഞ്ചുകളിൽ നിന്നും ഇന്നത്തെ കണക്കുകൾ മെയിലിൽ വന്നിട്ടുണ്ടെന്ന് ലാപ്പ് എടുത്തു ചെക്ക് ചെയ്തുറപ്പ് വരുത്തി എനിക്ക് നല്ലതലവേദന ഉണ്ടായിരുന്നതിനാൽ എല്ലാർക്കും ഓരോ കോഫി വാങ്ങി കഴിയുമ്പോയേക്കും ഫ്ളൈറ്റിൽ കയറാൻ സമയമായി ടേക്ക് ഓഫ് കഴിഞ്ഞതും രണ്ട് പകലുകളിലെ അലച്ചിലും കഴിഞ്ഞ രാത്രിയിലെ ഉറക്കമില്ലായ്മയും കാരണം കണ്ണുകളിൽ ഉറക്കം വരാൻ തുടങ്ങിയതും മറ്റുള്ളവരോട് എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ വിളിക്കാൻ പറഞ്ഞു പതിയെ ഉറക്കത്തിലേക്ക് വീണു
ഉറക്കമുണർന്നപ്പോ ചുറ്റും മേഘങ്ങൾ മാത്രം വിശപ്പിന്റെ വിളി വന്നതിനാൽ ഒരു ബർഗറും കഴിച്ച് വീണ്ടും ഉറങ്ങി ഉണർന്നപ്പോ ഏകദേശംലാൻഡ് ചെയ്യാനായിട്ടുണ്ട് നാട്ടിലെ സിം ഇട്ട പുതിയ ഫോൺ റേഞ്ച് കാണിച്ചു ഫ്ലൈറ്റ്
💬 Comments
View all comments