0%

Chapter Title : വഴി തെറ്റിയ കാമുകൻ 6 [ചെകുത്താൻ]

ക്യാഷ് കൊടുക്കണം വാട്സപ്പിൽ കോണ്ടാക്റ്റ് ചെയ്താൽ മതി എന്ന് പറഞ്ഞു തിരികെ വണ്ടിയിൽ വന്ന് രണ്ടായിരം വീതം മൂന്നുപേർക്കും കൊടുത്തു അവരോടൊപ്പം മാളുകൾ തെണ്ടുന്നതിനിടയിൽ സോപ്പ് ചീപ്പ് ചോക്ലേറ്റ് ഷാമ്പു ബ്രഷ് പേസ്റ്റ് പെനും പെൺസിലും കട്ടറും റബ്ബറും ഹീറ്ററും വാട്ടർബോട്ടിലും കോഫിയും പെർഫ്യൂം നെട്സ് ക്ലിപ്പ് മേക്കപ്പ് കിറ്റ് ടോയിസ് പാൽപ്പൊടി ടാങ്ക് ഹെയർക്ലിപ്പ് ഹെയർബാൻഡ് അങ്ങനെ എന്തൊക്കെയോ എന്തിനെന്നു പോലും അറിയാതെ വാങ്ങിക്കൂട്ടിയതിനൊപ്പം സാരിയും നിസ്ക്കാരം കുപ്പായവും പർദ്ധയും തസ്ബിയും വാങ്ങി എല്ലാം കഴിഞ്ഞു വീട്ടിലെത്തുമ്പോയേക്കും ഇശാ ബാങ്ക് വിളിച്ചിരുന്നു അവരെ വീട്ടിൽ ആക്കി പർദകളും സാരിയും ആൻഡ്രോയിഡ് ഫോണുകളും ഒരു ഐ ഫോണും വാച്ചും ഇയർ പോടും പെർഫ്യൂമുകളും എടുത്തുകൊണ്ട് ഞങ്ങളുടെ ഗിഫ്റ്റ് ഷോപ്പിൽ ചെന്നു പാക്ക് ചെയ്യേണ്ട വിതവും എഴുതാനുമുള്ളത് പറഞ്ഞുകൊടുത്തു കഴിഞ്ഞിട്ട് വീട്ടിൽ എത്തിക്കാൻ പറഞ്ഞു

പാക്കിങ് തുടങ്ങി ഓരോന്നായി എടുത്തു വെച്ചുകൊണ്ടിരിക്കെ സയ്യിദ് വിളിച്ചു

നീ എവിടെ

റൂമിലുണ്ട് നാളെ നാട്ടിൽ പോണം പാക്ക് ചെയ്യുകയാ

ഞങ്ങൾ സൂക്കിലുണ്ട് അങ്ങോട്ട് വരാം

അല്പ സമയം കൊണ്ട് അവർ രണ്ടുപേരും എത്തി

എന്താടാ പെട്ടന്ന്

ബാബക്ക് സുഖമില്ലാത്തകൊണ്ട് ഹോസ്പിറ്റലിൽ പോകുവാ

നീ ആണോ ഒപ്പം പോണേ ഞാൻ മാത്രമല്ല മേഡം മൂന്ന് പണിക്കാരത്തി മാമ ബാബ

എപ്പോഴാ ഫ്ലൈറ്റ്

നാളെ വൈകീട്ടാ അതിനിടക്ക് ഒരുപാട് കാര്യം ചെയ്തുതീർക്കാനുണ്ട് ഇന്നത്തെ ഉറക്കം എന്തായാലും പോവും

എടാ ഇത്രയും ഫോൺ ഒരുമിച്ചുകൊണ്ടുപോയാൽ കസ്റ്റംസിൽ പ്രശ്നമാവും അവരെ അടുത്തൊക്കെ കൊടുക്കാൻ പറ്റുമോ

ഇതിൽ വെച്ചാൽ പ്രശ്നമല്ലാത്തത് ഇതിൽ വെച്ചോ ബാക്കി അവരെ കൈയിൽ കൊടുക്കാം

പാക്കിങ് തുടങ്ങി രണ്ട് ട്രോളി ബാഗ് നിറഞ്ഞപ്പോ എന്റെ രണ്ട് മൂന്ന് ഡ്രെസ്സും ഗിഫ്റ്റുകളും ട്രാവൽ ബാഗിൽ സെറ്റ് ചെയ്തു പെട്ടിയിൽ വെച്ചതൊഴികെയുള്ള മൊബൈലുകൾ മറ്റുള്ളവരുടെ ബാഗുകളിൽ വെക്കാൻ കൊടുത്തു ടാപ്പ് വാങ്ങി വന്നു ട്രോളി ബാഗ് അവർ വരിഞ്ഞു കെട്ടിക്കൊണ്ടിരിക്കെ ആകാശ് വന്നു ആകാശിനോടൊപ്പമിരുന്നു കാര്യങ്ങൾ പറഞ്ഞശേഷം ഇട്ടിരുന്ന ഡ്രസ്സഴിച്ചു മെഷീനിലേക്കിട്ട് പെട്ടന്ന് കുളിച്ചു വരുമ്പോയേക്കും അവർ ചായഇട്ടിരുന്നു അതും കുടിച്ചുകൊണ്ട് ആകാശിനൊപ്പം ഇരുന്ന് ഡ്രോയിങ്ങ് ചെയ്യുന്നതിനിടെ കൊണ്ടുവന്ന

💬 Comments

View all comments