0%

Chapter Title : വഴി തെറ്റിയ കാമുകൻ 6 [ചെകുത്താൻ]

കൊടുക്കുകയൊന്നും വേണ്ട നിനക്ക് വീട് വെക്കാൻ പൈസ ആവശ്യമുള്ളതാണ് നീ കാരണം കിട്ടിയ ലാഭത്തിലെ ചെറിയൊരു വിഹിദവും കഴിഞ്ഞ രണ്ടുമാസതെ നിന്റെ ശമ്പളത്തിലെ ഇരുപതിനായിരം റിയാൽ വീതാവും അതിൽ ഇട്ടതാ

എന്റെ ശമ്പളവിഹിതം ഇരുപതിനായിരം റിയാലോ അപ്പൊ എനിക്കെത്രയാ ശമ്പളം

ഇരുപത്തി അയ്യായിരം കൂടെ കമ്പനിയിൽ അഞ്ച്ശതമാനം ഷെയർ

എന്തൊക്കെയാ ഈ പറയുന്നേ എനിക്കൊന്നും മനസിലാവുന്നില്ല എന്നെക്കാളും ക്വാളിഫൈഡ് ആയിട്ടുള്ള ആളുകളില്ലേ അവിടെ അവർക്ക് ഇങ്ങനെ കൊടുത്താൽ ഒക്കെ എനിക്ക്

ഞാൻ നിന്നെ മജ്നു എന്ന് വിളിക്കുന്നത് വെറുതെയല്ല എടോ നിന്നെക്കാൾ ഒരുപാട് ക്വാളിഫൈഡ് ആയവർ ഇരുന്നപ്പോ ഇല്ലാത്തത്രലാഭം ആണ് കമ്പനിക്ക് കഴിഞ്ഞ രണ്ട് മാസമായിട്ട് കമ്പനിയുടെ ലാഭം രണ്ട് മാസം കൊണ്ട് അറുപത്തിനാലേ പോയിന്റ് നാല് ശതമാനം ഉയർന്നു അതായത് നിനക്ക് തന്ന അഞ്ച് ശതമാനത്തിലും അതികം ഇത്രേം കാലം കമ്പനിയെ കട്ട് മുടിച്ചവരെ കണ്ടുപിടിച്ചതും നീയാ നിന്റെ പഠിപ്പിന്നല്ല നിന്റെ ഇല്ലാത്ത ബുദ്ധിക്കാ മജ്നൂ ശമ്പളം

താങ്ക്സ്

നിന്റെ കടോം പ്രശ്നങ്ങളും തീർന്നോണ്ട് തിരിച്ചിങ്ങോട്ട് വരാതിരിക്കുമോ നീ

അതെന്താ വരാതെ ഉറപ്പായും വരും

മജ്നൂ... എന്തായാലും വരണം നീ വന്നില്ലേൽ എനിക്ക് ഇതുപോലെ സംസാരിക്കാൻ വേറെ ഫ്രണ്ട്‌സ് ഒന്നും ഇല്ലാത്തതാ

ഞാൻ എന്തായാലും വരും അഫിയെയും ഇങ്ങ് കൊണ്ടുവന്നാൽ പിനെ എങ്ങോട്ടും പോവാതെ ഇവിടെ തന്നെ നിൽക്കാം

ഹ... ഹ... ഹ... അത് ശെരിയാ അവളിവിടെ ഉണ്ടെങ്കിൽ പിനെ നീ തിരിച്ചു വരുമോ എന്ന കാര്യത്തിൽ എനിക്കൊരു സംശയവുമില്ല

വീട്ടിൽ എത്തി എല്ലാമെടുത്തു റൂമിൽ കൊണ്ടുവെച്ചു തിരികെ വണ്ടിയിലേക്ക് ചെന്നപ്പോ മാഡം ഫോൺ ചെയ്തു എ ടി എമ്മിൽ നിന്ന് ഏട്ടായിരം റിയാൽ എടുത്തവർക്ക് മൂന്നുപേർക്കും രണ്ടായിരം വീതം കൊടുത്ത് രണ്ടായിരം നീയും എടുത്തോ എന്റെ ഹദിയ(സമ്മാനം) യാണ്

ശെരി...

അപ്പോഴേക്കും അവർ മൂന്നുപേരും വന്നു അവരെ കൂട്ടി സൂക്കിൽ ചെന്ന് എ ടി എംഇൽ നിന്നും പന്ത്രണ്ടായിരം എടുത്തു അയ്യായിരം റിയാൽ കഫ്റ്റീരിയയിൽ കൊടുത്ത് ഞാൻ നാളെ നാട്ടിൽ പോവുകയാണ് ജലീലിന്റെ നമ്പർ കൊടുത്ത ശേഷം അയാൾ കൊണ്ടുത്തരുന്ന പെട്രോൾ ബില്ലിന് എന്നോട് ചോദിച്ചിട്ട്

💬 Comments

View all comments