Chapter Title : വഴി തെറ്റിയ കാമുകൻ 6 [ചെകുത്താൻ]
വിളിച്ച് പറഞ്ഞ ശേഷം വീട്ടിൽ വിളിച്ച് ദിവ്യ ചാന്ധിനി തേൻമൊഴി പാസ്പോർട് കോപ്പി പെട്ടന്ന് ഷെബിക്ക് വാട്സപ്പ് ചെയ്യ്
പാസ്പോർട്ട് കോപ്പി വാട്സപ്പ് ചെയ്തു കൊടുത്തശേഷം എല്ലാർക്കും ബിസിനസ് ക്ലാസിൽ രാത്രി പത്ത് മണിക്ക് ശേഷമുള്ള ഏതെങ്കിലും ഫ്ലൈറ്റ് എടുക്കാൻ വിളിച്ചു പറഞ്ഞു ഇന്ന് രാത്രി പത്തുമണിക്ക് ശേഷം ബിസിനസ് ക്ലാസ്സ് ഇല്ല നാളെ ഈവെനിംഗ് ഏഴേ നാൽപതിനു ഖത്തർ ഐർവേസ് ഉണ്ട് ബുക്ക് ചെയ്യട്ടെ എന്ന് ചോദിച്ചതിന് ഒക്കെ പറഞ്ഞു
നാട്ടിൽ വിളിച്ചു ഹോട്ടലിൽ മൂന്ന് റൂം ബുക്ക് ചെയ്യാനും ഉച്ചക്ക് രണ്ടേ മുപ്പതിന് കോഴിക്കോട് ഇറങ്ങും എന്നും അപ്പോയ്ന്റ്മെന്റ് എടുക്കാനും അറിയിച്ചു
നിനക്ക് എന്തൊക്കെയാ വങ്ങേണ്ടേ ഫ്രണ്ട്സിനു അഫിക്കും പെങ്ങന്മാർക്കും ഉപ്പാക്കും വാച്ച്, ഫോൺ, ഉമ്മാക്ക് ഒരു ഗോൾഡ് ചെയിൻ പെങ്ങളെ മക്കൾക്ക് ടോയിസും പിനെ കുറച്ച് ചോക്ലേറ്റ് ഈത്തപ്പഴം നട്ട്സ് പെർഫ്യൂം അഞ്ചുപേർക്ക് പർദ്ദയും നിസ്ക്കാരക്കുപ്പായവും ഖുർആനും തസ്ബിയും ഒരു സാരി ഫ്രണ്ട്സിന് കുറച്ച് ടി ഷർട്ടും ഷോർട്സും
വേറെ ഒന്നും വേണ്ടേ
മറ്റുള്ളോർക്ക് ഡ്രസ്സൊന്നും ഞാൻ വാങ്ങിയാൽ പാകമാവില്ല അതൊക്കെ ചെന്നിട്ട് വാങ്ങികൊടുക്കാം
അപ്പൊ നിന്റെ ലൈലക്കുള്ള ഡ്രെസ്സൊ
അത്...
(ചിരിച്ചുകൊണ്ട്) മ്മ്... അത് സീക്രട്ട് ആണല്ലേ...ഫ്രണ്ട്‌സ് എത്രപേരുണ്ട്
അഞ്ച് മേഡം ബാഗിൽ നിന്നും കാർഡ് എടുത്തുതന്നു
ആപ്പിൾ സ്റ്റോറിലേക്ക് കയറിചെന്ന പത്ത് ഐഫോണും വാച്ചുകളും ഇയർപോടുകളും വാങ്ങി ഉമ്മമാരും ഉപ്പയും ഐ ഫോണും ആപ്പിൾ വാച്ചും എയർപോടും ഒന്നും ഉപയോഗിക്കില്ല എന്നറിയുന്നത്കൊണ്ട് അവർക്കെല്ലാം മറ്റൊരു കടയിൽ നിന്നും ആന്ററോയിഡ് ഫോൺ വാങ്ങി അവിടുന്ന് ജ്വല്ലറിയിൽ കയറി എട്ടുപവൻ ഉള്ള ചെയിനും രണ്ടു പവനിൽ ബ്രെസ്ലേറ്റും ജെൻസ് വാച്ചും കൂടെ കുഞ്ഞുറിങ് കൂടെ എടുത്തു അടുത്തതായി കയറിയ കടയിൽനിന്നും ഞാനും മേഡവും കുറേ പെർഫ്യൂം ഓരോന്ന് ഓരോ ബാഗിലായി ഇട്ടുവാങ്ങി
ഇനി കോസ്‌ലി ആയിട്ടുള്ള എന്തെങ്കിലും വാങ്ങാനുണ്ടോ
ഇല്ല ഇനി വേണ്ടത് ചെറിയ ചെറിയ സാധനങ്ങൾ ആണ് പിനെ ഗിഫ്റ്റ് പാക്ക് ചെയ്യിക്കാനുണ്ട് എങ്കിൽ ഒക്കെ വീട്ടിലേക്ക് പോവാം അവർക്കും പർച്ചേഴ്‌സ് ഉണ്ടാവില്ലേ
നിന്റെ കാർഡിൽ പൈസ ഉണ്ടെന്നുകരുതി അതിലെ പൈസ ആർക്കും
💬 Comments
View all comments