0%

Chapter Title : വഴി തെറ്റിയ കാമുകൻ 6 [ചെകുത്താൻ]

വിളിച്ച് കാര്യം പറഞ്ഞു വേണ്ടത് ചെയ്തോളാൻ പറയുന്നതോടൊപ്പം എന്റെ എൻ ആർ ഐ അകൗണ്ട് ഡീറ്റൈൽസ് ചോദിച്ചു ഞാൻ വാട്സപ്പ് അയച്ചുകൊടുക്കാം എന്ന് പറഞ്ഞപ്പോ അക്കൗണ്ടിന് ലിമിറ്റ് ഉണ്ടോ എന്ന് ചോദിച്ചതിന് ഇല്ല എന്ന് പറഞ്ഞു ഫോൺ കട്ട്‌ ചെയ്ത ശേഷം അൽത്തൂനെ വിളിച്ച് അപ്പോയ്ന്റ്മെന്റ് വേണമെന്നും സമയം അറിയിക്കാം എന്നും പറഞ്ഞു അത് അവൻ ശെരിയാക്കിക്കോളാം എന്ന് വാക്ക് തന്നു. ഫോണിലെ നോട്ട് പാട് ഓൺ ആക്കി പോവും മുൻപ് ചെയ്തുതീർക്കാനുള്ള കാര്യങ്ങളുടെ ലിസ്റ്റിട്ടു ഓഫീസ് ബോയ് ബ്ലാക്ക്ടീയുമായി അങ്ങോട്ട് വന്നു അത് വാങ്ങി കുടിക്കാൻ തുടങ്ങവേ വിസ ശരിയായി എന്ന് മന്തൂബിന്റെ ഫോൺ വന്നു ഉടനെതന്നെ കഫീലിനെ വിളിച്ച് കാര്യം പറഞ്ഞു നാട്ടിലെ കാര്യങ്ങൾ സെറ്റ് ആവുന്നത് അനുസരിച്ച് പെട്ടന്ന് ഫ്ലൈറ്റ് ബുക്ക്‌ ചെയ്തോ എല്ലാർക്കും ബിസിനസ്‌ ക്ലാസ്സ്‌ എടുത്താൽ മതി എന്ന് പറഞ്ഞു എനിക്ക് അഡ്വാൻസ് ആയിട്ട് കുറച്ച് പൈസ ആവശ്യമുണ്ടായിരുന്നു നിന്റെ ബാങ്ക് കാർഡ് നൂറയുടെ കയ്യിലുണ്ട് വാങ്ങിച്ചോ അതിലുള്ളത് നിന്റെ ശമ്പളവും ഷെയറുമാണ് പോരെങ്കിൽ എത്രയാ എന്ന് വെച്ചാൽ എന്റെ കാർഡിൽ നിന്ന് എടുത്തോ എന്ന് പറഞ്ഞ പ്പോ എന്റെ കിളി പോയി ഞാൻ കൈയിൽ ഒന്ന് നുള്ളിനോക്കി വേദനിക്കുന്നുണ്ട് സ്വപ്നമൊന്നുമല്ല. മേഡത്തെ വിളിച്ച് ടിക്കറ്റ് ഒക്കെ ആയ കാര്യം പറഞ്ഞതും സ്കൂളിലേക്ക് ചെല്ലാൻ പറഞ്ഞു.

സ്കൂളിൽ ചെന്ന് മേഡത്തെ കൂട്ടി

ആദ്യം പർച്ചേഴ്സിനുപോവാം അതുകഴിഞ്ഞു വീട്ടിൽ പോവാം

മൂന്ന് ഗദാമ മാരെ കൂടെ കൊണ്ടുപോവാൻ പറഞ്ഞിട്ടുണ്ട് അവർക്ക് എന്തെങ്കിലും വാങ്ങാനോ മറ്റൊ ഉണ്ടെങ്കിൽ അവരോട് റെഡിയാവാൻ വിളിച്ച് പറഞ്ഞാൽ അവരെയും കൂട്ടാം പർച്ചേഴ്സിന്

അവരെ കൊണ്ട് നീ കുറച്ചുകഴിഞ്ഞു പോയിക്കോ നിനക്ക് വാങ്ങാനുള്ള കോസ്‌ലി സാധനങ്ങളെല്ലാം ഇപ്പൊ വാങ്ങിച്ചോ ഫോണോ ഗോൾഡൊ എന്താണെന്നുവെച്ചാൽ പിനെ അവിടെ ഹെല്പ് ചെയ്യുന്നവർക്കും വാങ്ങാൻ മറക്കണ്ട

അതൊക്കെ വാങ്ങിക്കാം ടിക്കറ്റ് എടുത്തിട്ടില്ല അവരുടെ പാസ്പോർട്ട് കോപ്പി എനിക്ക് വാട്സപ്പ് ചെയ്യാൻ പറയാദ്യം, വിസ ശെരിയായി ഇന്നോ നാളെയോ പോണം എന്ന്ബാബയോടും മാമയോടും വിളിച്ച് പറയണം പറ്റിയാൽ ഇന്ന് രാത്രി തന്നെ തിരിക്കണം

മേഡം മാമയെ

💬 Comments

View all comments