0%

Chapter Title : വഴി തെറ്റിയ കാമുകൻ 6 [ചെകുത്താൻ]

വണ്ടി അയാൾ കറക്റ്റ് വിലകൊടുത്താണോ വാങ്ങുന്നത് അല്ലേൽ വിൽക്കുമ്പോ അയാൾക്ക് ഒരഞ്ഞൂറു റിയാൽ എടുത്തിട്ട് വിൽക്കുമോ ഇല്ലല്ലോ അല്ലെങ്കിൽ അയാൾ റെന്റിനെടുത്തവില്ല അയാൾ ആയിരം റിയാൽ ലാഭത്തിനു പുറത്ത് കൊടുക്കുമോ അതുമില്ല എന്താ അയാൾക്ക് എന്തേലും അധ്വാനമുള്ള കാര്യമോ അല്ലേൽ അയാൾ ഏത് സമയവും ഇതിന്റെ പുറകെ നടക്കണമെന്നതുകൊണ്ടോ അല്ലല്ലോ അത് അയാളുടെ ബിസിനസ് ഇതിപ്പോ സാധാരണ റൂമിൽ ഉറങ്ങുന്ന സമയം അയാൾ വിൽക്കാൻ വെച്ച വണ്ടിയിൽ പുറത്ത് കറങ്ങുന്നു അതിന് നാലായിരം ഒക്കെമതി നിനക്ക് അയാൾക്ക് ക്യാഷ് കൊടുക്കണം എന്ന് തോന്നുന്നെങ്കിൽ കൊടുത്തോ പക്ഷേ അതിൽ അതികം കൊടുക്കണമെന്ന് എനിക്ക് തോന്നുന്നില്ല

നിന്നോട് പറയാൻ ഞാനില്ല

നിനക്കീ അതികം പാവം തോന്നുന്നതുകൊണ്ടാ നിനക്ക് ബിസിനസ് സെറ്റ് ആവില്ലെന്ന് ഞാൻ പറയുന്നേ

ആഡാ... നീ ഇപ്പൊ ഓഫിസിൽ പോവാൻ തുടങ്ങിയിട്ട് ഇതിപ്പോ മൂന്നാമത്തെ മാസമാണ് ഇതിനിടയിൽ എത്ര പേരുടെ ശാപം നീ വാങ്ങി എട്ടുപേരെ കമ്പനിയിൽ നിന്നും പൈസ കട്ടതിനും സാധനം മറിച്ചു വിറ്റതിനും ജയിലിൽ ആക്കി കമ്മീഷൻ വാങ്ങി എന്നും ഇവരുടെ ചെയ്തികൾ ശെരിയായി ശ്രദ്ധിക്കാതെ ഇവർക്ക് കക്കാൻ അവസരമുണ്ടാക്കി എന്നൊക്കെ പറഞ്ഞു കുറേ പേരെ പിരിച്ചുവിട്ടു ഇവരെ എല്ലാം ശാപം കിട്ടും നിനക്ക്

ഇവർക്കൊക്കെ പകരം പുതിയ ആളുകളെ എടുത്തില്ലേ അതുമല്ല അവർക്ക് തൊട്ടുതാഴെ ഉള്ള പോസ്റ്റിൽ ഉള്ള കഴിവുള്ളവർക്ക് പ്രമോഷൻ കൊടുത്തിലെ അപ്പൊ അവരുടെ ഒക്കെ പ്രാർത്ഥനയിൽ ഇവരുടെ ശാപം ഒലിച്ചുപോയിക്കോളും

സ്ഥാന കയറ്റം കൊടുത്തവർക്ക് ആദ്യം ആ പോസ്റ്റിൽ ഇരുന്നവരുടെ പാതി സാലറിയല്ലേ കൊടുക്കുന്നത്, പിനെ ജോലി നീ വെറുതെ കൊടുത്താതൊന്നുമല്ലല്ലോ

💬 Comments

View all comments