Chapter Title : വഴി തെറ്റിയ കാമുകൻ 6 [ചെകുത്താൻ]
(മുഖത്ത് വന്ന നാണക്കേട് പുറത്ത് കാണിക്കാതെ) ഒന്ന് മുട്ടിയിട്ട് വന്നൂടെ തെണ്ടി
ഇത് ആശുപത്രിയാ അതോർമ്മയുണ്ടോ രണ്ടിനും
അതിനെന്താ ഞങ്ങൾ ഒന്ന്സംസാരിച്ചോട്ടെ
ഓഹ്... വേറെ ആരും കേൾക്കാതിരിക്കാനാണോ ഒക്കത്തിരുത്തി സംസാരിക്കുന്നെ
ഒരു നിമിഷം പരസ്പരം മുഖത്തൊട്ട് നോക്കി താഴേക്ക് നോക്കിയപ്പോഴാണ് അവളെന്റെ അരക്കെട്ടിൽ ആണെന്നബോധം വരുന്നത് ഒറ്റചാട്ടത്തിനവൾ താഴെ ഇറങ്ങി
പുറത്ത് പേഷ്യൻസും ഞങ്ങളും വെയിറ്റിങ് ആണ്
ഓ... സോറി... ദാ... വരുന്നെടാ...
മോളൂസേ ഞങ്ങൾ പോട്ടെ നീ കഴിയുമ്പോ വിളിക്ക് ഞാൻ കൂട്ടാൻ വരാം
അവളുടെ നെറ്റിയിലും തലയിലും ഓരോ ഉമ്മ നൽകിയതും അവളെന്റെ കവിളിലും നെഞ്ചിലും ഉമ്മവെച്ചു
ഞാനും വരാം മേഡത്തോടൊന്നും സംസാരിച്ചില്ലല്ലോ അവളുടെ തട്ടം കുറച്ച് മുന്നോട്ടായി ചെരിഞ്ഞുപോയത് നേരെയാക്കി എന്റെ ഇടം കൈ കെട്ടിപിടിച്ചുകൊണ്ട് അവളെനിക്കൊപ്പം പുറത്തേക്കിറങ്ങി ആളുകൾ വല്ലാതെ നോക്കുന്നുണ്ടെങ്കിലും അതൊന്നും മൈന്റ് ചെയ്യാതെ ഞങ്ങൾ മേടത്തിനടുത്തേക്ക് ചെന്നു മേടവും അവളും പരസ്പരം സംസാരിച്ച ശേഷം വീട്ടിലേക്കും അബ്ദുള്ളക്കന്റെ വീട്ടിലും പോവണം എന്ന് പറഞ്ഞു അവളോട് യാത്രപറഞ്ഞിറങ്ങി
മേഡം : എന്താ മജ്നൂ തമ്മിൽ കാണുമ്പോ നിങ്ങൾ ഈ ലോകത്തല്ലേ
സോറി നൂറാ... ഞങ്ങൾ സംസാരിച്ചിരുന്നുപോയി
അതേ അതേ സംസാരിച്ചത് ഷർട്ടിൽ കാണാനുണ്ട് അവളുടെ ചുണ്ടിലും
സ്കൈ ബ്ലൂ ഷർട്ടിൽ അവളുടെ ചുണ്ടിൽ നിന്നും രക്തം പറ്റിയത് കണ്ട് എന്ത് പറയണമെന്നറിയാതെ ഒരുനിമിഷം സ്റ്റക്കായി എങ്കിലും പെട്ടന്ന് ഫോൺ എടുത്തുകൊണ്ട്
ഖാലിദിനേ വിളിച്ചു പറഞ്ഞിരുന്നോ ഇവിടെ എത്തിയത്
മെസ്സേജ് ഇട്ടിട്ടുണ്ട്
അബ്‌ദുല്ലക്കാന്റെ വീട്ടിലേക്കല്ലേ
അതേ
അബ്ദുല്ലക്കയുടെ മനോഹരമായ വലിയ വീടിന്റെ ഗേറ്റിനു മുന്നിൽ വണ്ടി ചെന്നു നിന്നു ഞാൻ ഇറങ്ങി ഗേറ്റ് തുറന്ന ശേഷം വണ്ടിയിൽ കയറി ഇരു വശങ്ങളിലെയും ചെടികൾക്ക് നടുവിലെ കല്ല് പതിച്ച മനോഹരമായ പാതയിലൂടെ വണ്ടി വീടിനു മുന്നിൽ ചെന്നു നിൽക്കുമ്പോ വണ്ടിയുടെ ശബ്ദം കേട്ട് പുറത്തേക്ക് വന്ന അബ്ദുല്ലക്ക വണ്ടിയിലേക്ക് നോക്കി ചിരിച്ചുകൊണ്ട് സിറ്റ് ഔട്ടിൽ നിൽക്കെ ബാക്ക് ഡോർ തുറന്ന് മേഡം പുറത്തേക്കിറങ്ങി മേഡത്തെ കണ്ടതും അബ്ദുല്ലക്ക ഓടി ഇറങ്ങി അരികിലേക്ക് വന്നു
അസ്സലാമു അലൈകും
വ അലൈകും അസ്സലാം...നൂറാ നീയും വന്നിരുന്നോ വണ്ടി
💬 Comments
View all comments