Chapter Title : വഴി തെറ്റിയ കാമുകൻ 6 [ചെകുത്താൻ]
കോസ്ലി സാധനങ്ങളെല്ലാം ഇപ്പൊ വാങ്ങിച്ചോ ഫോണോ ഗോൾഡൊ എന്താണെന്നുവെച്ചാൽ പിനെ അവിടെ ഹെല്പ് ചെയ്യുന്നവർക്കും വാങ്ങാൻ മറക്കണ്ട
അതൊക്കെ വാങ്ങിക്കാം ടിക്കറ്റ് എടുത്തിട്ടില്ല അവരുടെ പാസ്പോർട്ട് കോപ്പി എനിക്ക് വാട്സപ്പ് ചെയ്യാൻ പറയാദ്യം, വിസ ശെരിയായി ഇന്നോ നാളെയോ പോണം എന്ന്ബാബയോടും മാമയോടും വിളിച്ച് പറയണം പറ്റിയാൽ ഇന്ന് രാത്രി തന്നെ തിരിക്കണം
മേഡം മാമയെ വിളിച്ച് പറഞ്ഞ ശേഷം വീട്ടിൽ വിളിച്ച് ദിവ്യ ചാന്ധിനി തേൻമൊഴി പാസ്പോർട് കോപ്പി പെട്ടന്ന് ഷെബിക്ക് വാട്സപ്പ് ചെയ്യ്
പാസ്പോർട്ട് കോപ്പി വാട്സപ്പ് ചെയ്തു കൊടുത്തശേഷം എല്ലാർക്കും ബിസിനസ് ക്ലാസിൽ രാത്രി പത്ത് മണിക്ക് ശേഷമുള്ള ഏതെങ്കിലും ഫ്ലൈറ്റ് എടുക്കാൻ വിളിച്ചു പറഞ്ഞു ഇന്ന് രാത്രി പത്തുമണിക്ക് ശേഷം ബിസിനസ് ക്ലാസ്സ് ഇല്ല നാളെ ഈവെനിംഗ് ഏഴേ നാൽപതിനു ഖത്തർ ഐർവേസ് ഉണ്ട് ബുക്ക് ചെയ്യട്ടെ എന്ന് ചോദിച്ചതിന് ഒക്കെ പറഞ്ഞു
നാട്ടിൽ വിളിച്ചു ഹോട്ടലിൽ മൂന്ന് റൂം ബുക്ക് ചെയ്യാനും ഉച്ചക്ക് രണ്ടേ മുപ്പതിന് കോഴിക്കോട് ഇറങ്ങും എന്നും അപ്പോയ്ന്റ്മെന്റ് എടുക്കാനും അറിയിച്ചു
നിനക്ക് എന്തൊക്കെയാ വങ്ങേണ്ടേ ഫ്രണ്ട്സിനു അഫിക്കും പെങ്ങന്മാർക്കും ഉപ്പാക്കും വാച്ച്, ഫോൺ, ഉമ്മാക്ക് ഒരു ഗോൾഡ് ചെയിൻ പെങ്ങളെ മക്കൾക്ക് ടോയിസും പിനെ കുറച്ച് ചോക്ലേറ്റ് ഈത്തപ്പഴം നട്ട്സ് പെർഫ്യൂം അഞ്ചുപേർക്ക് പർദ്ദയും നിസ്ക്കാരക്കുപ്പായവും ഖുർആനും തസ്ബിയും ഒരു സാരി ഫ്രണ്ട്സിന് കുറച്ച് ടി ഷർട്ടും ഷോർട്സും
വേറെ ഒന്നും വേണ്ടേ
മറ്റുള്ളോർക്ക് ഡ്രസ്സൊന്നും ഞാൻ വാങ്ങിയാൽ പാകമാവില്ല അതൊക്കെ ചെന്നിട്ട് വാങ്ങികൊടുക്കാം
അപ്പൊ നിന്റെ ലൈലക്കുള്ള ഡ്രെസ്സൊ
അത്...
(ചിരിച്ചുകൊണ്ട്) മ്മ്... അത്
💬 Comments
View all comments