Chapter Title : വഴി തെറ്റിയ കാമുകൻ 6 [ചെകുത്താൻ]
കഴിഞ്ഞോ
കഴിഞ്ഞു, എവിടെ എത്തി
അരമണിക്കൂറു കൊണ്ടെത്താം
ശെരി...
എന്നെ ഹോസ്പിറ്റലിൽ വിട്ടിട്ട് മേഡത്തെ
കൂട്ടി ഹോട്ടലിലേക്ക് പോയിക്കോ
മ്മ്...
ഹോസ്പിറ്റലിൽ എത്തറായപ്പോ അഫിയെ വിളിച്ചു പറഞ്ഞു ഹോസ്പിറ്റലിനു മുന്നിലെത്തുമ്പോ അഫിയും ചിത്രയും എൻട്രൻസിൽ നിൽക്കുന്നുണ്ട് വണ്ടിയിൽ നിന്നിറങ്ങുമ്പോഴേക്കും അവർ വണ്ടിക്ക് അരികിലേക്ക് വന്നു അവളും മേടവും സംസാരിക്കുന്നതിനിടെ അവൾ ചിത്രയേപരിചയപെടുത്തികൊടുക്കുകയും ചെയ്തു ഹോട്ടലിലേക്കിറങ്ങാമെന്ന് പറഞ്ഞു കൊണ്ട് ഞങ്ങൾ പിരിഞ്ഞു
ചിത്ര : എന്നാലും വല്ലാത്ത സർപ്രൈസായിപോയി
എന്തെ
രണ്ട് ദിവസം വിളിയില്ലാതായപ്പോ പെണ്ണിന്റെ മുഖമാകെ വാടി ഇന്ന് കണ്ടില്ലേ ആകെ തുടുത്ത് പാവം ആ മെർലിൻ ആണ് അനുഭവിച്ചേ അവൾക്ക് തൊട്ടതിനും പിടിച്ചതിനും ചീത്തയാ പിന്നെയും കുറച്ചുസമയം അവളോട് സംസാരിച്ച് ഞങ്ങൾ ബൈക്കിനടുത്തേക്ക് നടന്നു അവൾ ചാവി എനിക്ക്നേരെ നീട്ടി അത് വാങ്ങികൊണ്ട് വണ്ടി സ്റ്റാർട്ട് ചെയ്തു അവൾ പുറകിൽ കയറിക്കൊണ്ട് ഹാൻഡ്ബാഗ് മുന്നിൽ വെച്ച് എന്നെ കെട്ടിപിടിച്ചിരുന്നു വണ്ടി ഹോസ്പിറ്റലിന് പുറത്തെക്കെടുത്തു
ചായകുടിച്ചാലോ
മ്മ്...
വണ്ടി പുതിയ സ്റ്റാൻഡിനടുത്തുള്ള ചായക്കടക്ക്മുന്നിൽ നിൽക്കും വരെ എന്നെ കെട്ടിപിടിച്ചിരിക്കുന്ന അവളുടെ കൈകൾക്ക് മുകളിൽ എന്റെ കൈ തഴുകികൊണ്ടിരുന്നു
ഇക്കാ ഒരു കട്ടൻ വിത്തൗട്ട്സ്ട്രോങ്ങ് ഒരു കട്ടൻ മധുരം കൂട്ടി
ഒരു കിങ് സിഗരറ്റ് വാങ്ങി കത്തിച്ചുകൊണ്ട് ബൈക്കിൽ ചാരിയിരിക്കുമ്പോഴും കൈകൾ കോർത്തുപിടിച്ചിരുന്നതല്ലാതെ സംസാരിക്കാൻ വിഷയങ്ങളില്ലാത്തപോലെ ഞങ്ങൾ മൗനമായിരുന്നു
ചായ
അവൾ ചായ എടുത്തുവന്ന് ഒന്ന് എനിക്ക് നീട്ടി സിപ് ചെയ്തപ്പോഴാണ് മാറിപ്പോയിഎന്നറിയുന്നത് അവളെ നോക്കുമ്പോ അവളും ചായ മാറിയതറിഞ്ഞു എന്നെ നോക്കി ചായ മാറ്റി
വലി കൂടിയോ
കുറച്ച് എന്നാലും ഒവറില്ല
മ്മ്...
വേണോ...
മ്മ്...
സിഗരറ്റ് അവളുടെ ചുണ്ടോടാടുപ്പിച്ചു അവളൊരു പുകയെടുത്തു കൊണ്ട് എന്റെ മുഖത്തേക്ക് നോക്കിയ ശേഷം പുക വിട്ടു വലിക്കാറുണ്ടോ
അവസാനം നിന്റെ കൂടെ വലിച്ചതാ ഒരു പുകയെടുത്തു അവൾക്കുനേരെ നീട്ടിയതും അവളുമൊരു പുകയെടുത്തു സന്ധ്യ നേരത്ത് തട്ടമിട്ടൊരു മൊഞ്ചത്തിപ്പെണ്ണ് എന്റെ സിഗരറ്റ് ഷെയർചെയ്യുന്ന കണ്ടാവണം ചുറ്റുമുള്ള പലരും ഞങ്ങളെ ശ്രെദ്ധിക്കുന്നുണ്ടെങ്കിലും അതൊന്നും കാര്യമാക്കാനുള്ള മാനസിക അവസ്ഥയിൽ ആയിരുന്നില്ല ഞങ്ങൾ ചായ ഗ്ലാസ് തിരികെ നൽകി പൈസകൊടുക്കാൻനോക്കുമ്പോഴാണ് പേഴ്‌സ് കറിൽ മറന്നുവെച്ചത് ഓർമ്മവരുന്നത് അല്ല
💬 Comments
View all comments