0%

Chapter Title : വഴി തെറ്റിയ കാമുകൻ 6 [ചെകുത്താൻ]

എടുത്തിട്ടും കാര്യമില്ല അതിൽ റിയാലേ ഉള്ളൂ അവളോട് പറഞ്ഞപ്പോ അവൾ ബാഗിൽ നിന്നും പേഴ്‌സ് എടുത്തുതന്നു പേഴ്സിൽ നിന്നും പൈസഎടുക്കുന്നതിനിടയിൽ ഒരാൾ വന്ന് എനിക്ക് സൈഡിൽ വന്ന്

കണ്ണനല്ലേ

(അയാളെ നോക്കി)അല്ല ഷെബി

ഓഹ് ഇതാരാ...

എന്താ ചേട്ടാ പ്രശ്നം

നീ ചോദിച്ചതിന് സമാദാനം പറമോനേ

വിട്ട് പിടി ചേട്ടാ... മൂക്കൊലിപ്പ് മാറാത്ത പിള്ളേരുണ്ടാവും അവരുടെ അടുത്ത് ചെല്ല് ചേട്ടൻ വിട്ടോ...

കടക്കാരന് പൈസയും കൊടുത്ത് സിഗരറ്റും വാങ്ങികത്തിച്ചു പേഴ്‌സ് അവൾക്ക് കൊടുത്ത് ഞങ്ങൾ വണ്ടിയിൽ വന്ന് കയറി സ്റ്റാർട്ട്‌ ചെയ്തു ഗിയറിട്ടു മുന്നോട്ടെടുത്തതും ഒരു കൈ ചാവി തിരിച്ചു വണ്ടി ഓഫ്‌ ചെയ്തുചാവിവലിക്കാൻ നോക്കുമ്പോയേക്കും ആ കൈയിൽ കയറി പിടിച്ചു അയാളെയും ഒപ്പമുള്ളവരെയും നോക്കുമ്പോ കൂട്ടത്തിൽ നേരത്തെ വന്ന് സംസാരിച്ചവനുമുണ്ട്

എന്താടാ എന്താ നിങ്ങളെ പ്രശ്നം ഇവളാരാന്നറിയണം അത്രല്ലേ ഉള്ളൂ ഇവളെന്റെ കെട്ടിയോളാ

അവർ പരസ്പരം നോക്കി

അല്ല ഇനി ഞങ്ങൾക്ക് പോവാൻ മേരേജ് സർട്ടിഫിക്കറ്റ് കാണിക്കനാമെന്നെങ്ങാനും പറയുമോ വിരോധമില്ലേൽ കയ്യെടുത്താൽ ഞങ്ങൾക്ക് പോകാമായിരുന്നു

അവൻ കൈ എടുത്തതും ന്യൂട്രലിട്ട് ആമ്പയർ ഒപ്പിക്കുമ്പോ വീണ്ടും അവൻ കീ ഓഫ്‌ ചെയ്തു ഞങ്ങളെ രണ്ടാളെയും നോക്കി

കല്യാണം കഴിഞ്ഞതാണേൽ മഹറെവിടെ

ഞങ്ങളാരായാലും നിങ്ങൾക്ക് എന്തേലും കുഴപ്പമുണ്ടോ തന്റെ അമ്മയും പെങ്ങളുമൊന്നുമല്ലല്ലോ

(അവളുടെ വലം കൈ മസിലിൽ പിടിച്ചുകൊണ്ട്)ആരാടി ഇവൻ

(ഞാൻ എന്തേലും പറയും മുൻപ് അവളുടെ ഇടം കൈ അവന്റെ മൂക്കിൽ പതിഞ്ഞു) പോയി നിന്റെ വീട്ടിലുള്ളോരേ പിടിക്കെടാ പന്നെ

മൂക്ക് പൊത്തിയ കയ്യിലൂടെ രക്തം ഒലിച്ചിറങ്ങി

മാറിക്കെ മാറിക്കെ... (ആളുകളെ മാറ്റികൊണ്ട് പോലീസ് അതിനിടയിലേക്ക് കയറിവന്നു)

എന്താ പ്രശ്നം...

ഇവന്മാർക്ക് ഞങ്ങൾ തമ്മിലെന്താ ബന്തമെന്നറിയാഞ്ഞിട്ട് കടിപ്പ്

(അവരെ നേരെ തിരിഞ്ഞ്) എന്താടോ... എന്താ നിങ്ങളെ പ്രശ്നം... ഇതെന്താഡോ ചോരവരുന്നേ (എന്റേനേരെ തിരിഞ്ഞ്) നീ അടിച്ചതാണോ

എന്റെ ദേഹത്ത് പിടിച്ചപ്പോ ഞാനാ സാറേ ഇടിച്ചേ

ശെരി വണ്ടി സ്റ്റേഷനിലേക്കെടുക്ക് ഇവനെ ആശുപത്രിയിൽ കൊണ്ടുപോ

അവൾ വണ്ടിയിൽ നിന്നിറങ്ങി അവന്റെ കൈ പിടിച്ചു മാറ്റി മൂക്ക് ചെക്ക് ചെയ്തു നിങ്ങളോടല്ലേ സ്റ്റേഷനിലേക്ക് പോവാൻ പറഞ്ഞേ

നിക്ക് സാറേ അവള് നോക്കട്ടെ

💬 Comments

View all comments