Chapter Title : വഴി തെറ്റിയ കാമുകൻ 6 [ചെകുത്താൻ]
അവൾ ഡോക്റ്ററാ
ചായ കടയിൽ പോയി കൈ കഴുകിവന്ന് ബാഗിൽ നിന്നും പെന്നും ശീട്ടുമെടുത്ത്
എന്താ പേര്
റാസിഖ്
എത്ര വയസ്സ്
മുപ്പത്തി അഞ്ച്
വലിയ പ്രശ്നമൊന്നുമില്ല മൂക്കിന്റെ പാലത്തിനു ചെറിയ ഫ്രാക്ച്ചറുണ്ട് ഇതും കൊണ്ട് മിംസിൽ ചെന്നാൽ ഡ്രസ്സ് ചെയ്തുതരും അവസാനം എഴുതിയ മെഡിസിൻ നല്ല വേദന ഉണ്ടെങ്കിൽ കഴിച്ചാൽമതി ചൊവ്വാഴ്ച കാലത്ത് ഒന്ന് വന്ന് കാണിച്ചോ
എല്ലാരും അവളെ തന്നെ നോക്കി
സോറി ദേഹത്ത് കൈവെച്ചപ്പോ ആ ദേഷ്യത്തിൽ അടിച്ചുപോയതാ ക്ഷമിച്ചേക്ക്
സാരോല്ല...
പിനെ പൈസയൊന്നും കൊടുക്കേണ്ട
അതേ ഇവളോട് അടിവാങ്ങുന്നവർക്ക് സ്പെഷ്യൽ കൺസിഡറേഷൻ അവളെന്റെ തോളിൽ തല്ലി
സോറി നിങ്ങൾ മോശമായി പെരുമാറിയകൊണ്ടാണ് ഞങ്ങളും അങ്ങനെ പെരുമാറിയത്
സോറി
ഇറ്റ്സ് ഒക്കെ... ഞാൻ ഷെബി ഷെബിൻ അഹമദ് ഖത്തറിൽ ആയിരുന്നു ഇന്ന് വന്നേ ഉള്ളൂ ഇത് അഫീഫ മിംസിൽ ഓർത്തോ സ്‌പെഷ്യലിസ്റ്റ്ആണ് അപ്പൊ ശെരി കാണാം
ശെരി പരസ്പരം ചിരിച്ചുകൊണ്ട് ഞങ്ങൾ അവിടെനിന്നും പിരിഞ്ഞു
എന്താടീ ഇത് നീ എന്തിനാ അവനെ അടിച്ചേ
അവൻ പെട്ടന്ന് കൈയിൽ പിടിച്ചപ്പോ എന്റെ കയ്യിന്ന് പോയി
മ്മ്...
എന്ത് മ്മ്... ഇനി മൂളിയാലുണ്ടല്ലോ... ഏഴു മാസത്തോളം സംസാരം കേൾക്കാൻ കാത്തുനിന്ന ഞാൻ എട്ട് മാസത്തോളം ഈ മൂളലാ കേട്ടെ (പറഞ്ഞതും അവളുടെ പല്ലുകൾ മുതുകിലമർന്നു)
ആ... എടീ വേദനിക്കുന്നു വിട്... വിട്... ഇനി മൂളില്ല
അപ്പൊ പേടിയുണ്ട്
പേടിക്കാതെ പറ്റുമോ കൊരങ്ങിന്റെ സ്വഭാവമല്ലേ എപ്പോ നോക്കിയാലും മാന്തും കടിയും കൊരങ്ങി
കുരങ്ങന് കുരങ്ങിയേ അല്ലാതെ വേറെ ആരെയാ കിട്ടുക
ആണോ...
ആ...ന്നേ...
അല്ല എങ്ങോട്ടാ പോകുന്നെ എങ്ങോട്ടും പോവണ്ട ഇങ്ങനെ കറങ്ങിക്കൊണ്ടിരിക്കാം
നീ എടുക്കുന്നോ വണ്ടി
എടുക്കണോ
(വണ്ടി നിർത്തി) എടുക്ക്
അവൾ വണ്ടിയെടുത്തു അവളെ കെട്ടിപിടിച്ചുകൊണ്ട് പുറകിൽഇരുന്ന എന്റെ കൈകൾ അവളുടെ വയറിൽ ഇഴഞ്ഞുനടന്നു
പൊന്നൂസേ... വേണ്ട എന്റെ കൺട്രോൾ പോവും
പിനെന്തിനാ നിന്നെ മുന്നിലിരുത്തിയെന്നാ
ഞാൻ കരുതി കെട്ടിപിടിച്ചിരിക്കാനാണെന്ന്
അതേല്ലോ കെട്ടിപിടിച്ചിരിക്കുവല്ലേ എന്നിട്ട് കൈ എവിടെയാ
വണ്ടി കുലുങ്ങുമ്പോ ഭാരം കൊണ്ട് വീണുപോവണ്ട എന്ന് കരുതി താങ്ങിപിടിച്ചതാ
(തുടയിൽ നുള്ളി)പിടിച്ച് പിടിച്ച് വലുതാക്കിയതും പോരാഞ്ഞിട്ട്
💬 Comments
View all comments