Chapter Title : വഴി തെറ്റിയ കാമുകൻ 6 [ചെകുത്താൻ]
സുഹൃത്തുക്കൾക്കും അവരെ സഹായിച്ച നിങ്ങൾക്കും എങ്ങനെ നന്ദിപറയണമെന്ന് എനിക്കറിയില്ല, (അടുത്ത വാചകം കേട്ട് ഞാൻഞെട്ടി അബ്ദുല്ലക്കയുടെയും മാമയുടെയും മേടത്തിന്റെയും കണ്ണുകൾ നിറഞ്ഞു പറയാൻ വാക്കുകൾ കിട്ടാതെ നിൽക്കുന്ന എന്റെ തോളിൽ കൈവെച്ചുകൊണ്ട് പറയാൻ പറഞ്ഞതും) അസുഖം കാരണം ഓപ്പറേഷനായി ഈ നാട്ടിലേക്ക് വന്ന എനിക്ക് ഓപ്പറേഷൻ കഴിഞ്ഞാൽ ജീവൻ തിരികെ കിട്ടും എന്ന് എനിക്കുറപ്പില്ല (അത്രയും പറഞ്ഞുനിർത്തിയ എന്റെ തോളിൽ തട്ടികൊണ്ട്) എന്നാൽ ഈ നിമിഷം മരണം എന്നെ തേടി വന്നാലും ഞാൻ സന്തോഷവാനാണ് (പറയുമ്പോൾ സ്റ്റേജിൽ ബാബ ഒഴികെ എല്ലാരും കരയുകയാണ് എന്ന് അറിയാവുന്നതുകൊണ്ടുതന്നെ ഞാൻ ആരെയും നോക്കിയില്ല) ഈ സുന്ദരമായ അനുഭവം ഞാൻ ഈ ഭൂമിയിലുള്ള കാലം മറക്കില്ല ഈ അനുഭവം എനിക്ക് സമ്മാനിച്ച നിങ്ങൾക്കെല്ലാം ഒരുപാട് ഒരുപാട് നന്ദി പറഞ്ഞുകൊണ്ട് ഞാൻ നിർത്തുന്നു
പറഞ്ഞുകൊണ്ട് ബാബ മൈക് മാമക്കും മാമ ഇടറിയ ശബ്ദത്തിൽ ഒറ്റവാക്കിൽ നന്ദി പറഞ്ഞുകൊണ്ട് മേഡത്തിനും നൽകി അവർ സ്റ്റേജിൽ നിന്നും ഇറങ്ങാൻ തുടങ്ങുമ്പോ കടലിന്റെ ഇരമ്പം മരണത്തിന്റെ മണിനാദം പോലെ എന്റെ ചെവിയിൽ മുഴങ്ങികേട്ടു മൈക്ക് ചുണ്ടോട് ചേർത്ത്
മൂന്നുന്നാലുമാസത്തെ പരിജയമേ എനിക്ക് ബാബയോടുള്ളൂ എനിക്കുവേണ്ടി ബാബക്കായി ഇതെല്ലാം ഒരുക്കിത്തന്ന നിങ്ങൾക്കെല്ലാം ഒരുപാട് നന്ദി ഗൾഫ് ജീവിതത്തിൽ വീട്ടുജോലിക്കാരുടെ കഷ്ടപ്പാടുകൾ ഒരുപാട് ഞാൻ കേട്ടിട്ടുണ്ട് ബാബയുടെ മകന്റെ വീട്ടിൽ ഡ്രൈവറായി ചെന്ന എന്നെ ഒരു ജോലിക്കാരനായി അവരാരും ഒരിക്കലും കണ്ടിട്ടില്ല എന്നെ മാത്രമല്ല അവിടെയുള്ള ഒരോ ജോലിക്കാരെയും വീട്ടിലെ അംഗത്തെ പോലെയാണ് ബാബയും വീട്ടുകാരും കണ്ടിട്ടുള്ളത് ഞങ്ങൾക്കത് ഞങ്ങളുടെ സ്വന്തം കുടുബം തന്നെയാണ് എന്നെങ്കിലും അതിൽ ആരെയെങ്കിലും പിരിയേണ്ടിവരിക എന്നത് ഓർക്കുന്നത് തന്നെ ഒത്തിരി സങ്കടം നൽകുന്നുണ്ട് ബാബക്ക് വേണ്ടി എല്ലാവരും പ്രാർത്ഥിക്കണം എന്ന് ഞാൻ നിങ്ങളോട് അപേക്ഷിക്കുകയാണ് പറഞ്ഞ എന്റെ കൈയിൽ ഒരു കൈ പിടിമുറുക്കി അഫി അരികിലായിനിൽക്കുന്നത് കണ്ടു അവൾ മൈക് എന്റെകയ്യിൽ നിന്നും വാങ്ങി ദിവ്യയുടെ കൈയിലേക്ക് കൊടുത്തു കൊണ്ട് എന്നെ കൂട്ടി സ്റ്റേജ് വിട്ട് താഴേക്കിറങ്ങുമ്പോ മൈക്കിലൂടെ കരച്ചിൽ മാറിയിട്ടും ഇടറിയ ശബ്ദത്തോടെ ഞാൻ ദിവ്യ കോട്ടയംകാരിയാണ് ഷെബി പറഞ്ഞപോലെ ഞങ്ങളാരും അവിടുത്തെ ജോലിക്കാരികളെന്ന്
💬 Comments
View all comments