0%

Chapter Title : വഴി തെറ്റിയ കാമുകൻ 6 [ചെകുത്താൻ]

ഞങ്ങൾക്ക് ഒരിക്കലും തോന്നിയിട്ടില്ല ഞങ്ങൾക്കാവശ്യമുള്ളത് എന്തായാലും ഒരുമകൾക്കെന്നപോലെ അല്ലെങ്കിൽ ഒരു സഹോദരിക്കെന്നപോലെ ചെയ്തുതരാൻ ആ വീട്ടിൽ എല്ലാവരും എപ്പോഴും ശ്രെദ്ധിക്കാറുണ്ട് ബാബക്ക് വേണ്ടി പ്രാർത്ഥിക്കണം എന്ന് നിങ്ങളോടെല്ലാം ഞങ്ങൾ അപേക്ഷിക്കുകയാണ് ശേഷം മൈക്കിലൂടെ തെണ്മൊഴിയുടെയും അവൾ പറയുന്നത് ട്രാൻസലേറ്റ് ചെയ്യുന്ന ദിവ്യയുടെയും അതിന് ശേഷം ചാന്ധിനിയുടെയും ദിവ്യയുടെ ട്രാൻസലേഷനും കേട്ടു ഇത്തമാരും കുട്ടികളും എനിക്കടുത്തുവന്നു കെട്ടിപിടിക്കുകയും ഉമ്മതരികയും ചെയ്തു വലിയത്തയുടെ പത്ത് വയസുകാരൻ മകൻ ആഭിത്(അഭി എന്ന് വിളിക്കും)നെയും എഴുവയസുകാരി ആബിത(ഞാൻ പാത്തു എന്ന് വിളിക്കും)യെയും എടുത്തുമ്മവെച്ചശേഷം കുഞ്ഞിത്തയുടെ മൂന്നരവയസുകാരി ആമിയെ എടുത്തു കൊണ്ട് നിൽക്കേ വല്ലിത്ത എന്നെ ചേർത്തുപിടിച്ചു നീ ഒന്നൂടെ മൊഞ്ചനായല്ലോ

ഇത്ത : സുഖല്ലേ നിനക്ക്

മ്മ്...

വല്ലി : ബിച്ചു വന്നപ്പോഴാ നീ വന്ന കാര്യം അറിയുന്നത് ഒന്ന് വിളിച്ചുപറഞ്ഞൂടെ നിനക്ക്

പെട്ടന്ന് തീരുമാനിച്ചതാ എല്ലാം വിട്ടെറിഞ്ഞു പോരാനും പറ്റില്ലല്ലോ എല്ലാം ഓരോരുത്തരെ ഏൽപ്പിച്ചിട്ട് വേണ്ടേ വരാൻ ഉള്ളസമയം അതിനുതന്നെ തികഞ്ഞില്ല പിനെ മേടവും ബാക്കിയുള്ളോരും സഹായിച്ചോണ്ട് എന്തൊക്കെയോ വാങ്ങിക്കൂട്ടിയിട്ടുണ്ട് അതിൽ എന്തൊക്കെ ആവശ്യമുള്ളത് എന്തൊക്കെ ആവശ്യമില്ലാത്തത് എന്നൊന്നുമറിയില്ല പിനെ സമയമില്ലാത്തൊണ്ടും സൈസ് അറിയാത്തൊണ്ടും ആർക്കും ഡ്രെസ്സൊന്നും വാങ്ങിയില്ല ഡ്രെസ്സൊക്കെ നമുക്ക് ഇവിടുന്ന് വാങ്ങാം

വലിത്ത : അതുപോട്ടെ നീ വീട്ടിലേക്ക് വരില്ലേ

നോക്കട്ടെ ബാബ ഹോട്ടലിലേക്ക് പോവുകയാണെങ്കിലെ വീട്ടിലേക്ക് വരുള്ളൂ

ഞാൻ മറന്നു വാ അവരെ പരിചയപെടുത്തിത്തരാം

അവരെയും ഉമ്മനെയും ഉപ്പാനെയും ബാബക്കും മാമക്കും മേഡത്തിനും പരിചയപെടുത്തി

അവർ ഉപ്പാനോട് അസുഖം എങ്ങനെ ഉണ്ട് ഇപ്പൊ കുഴപ്പമൊന്നുമില്ലല്ലോ എന്നൊക്കെ ചോദിച്ചത് ഉപ്പാക്ക് പറഞ്ഞുകൊടുത്തു ഇപ്പൊ കുഴപ്പമൊന്നുമില്ലെന്ന് ഉപ്പ പറഞ്ഞത് അവർക്കും പറഞ്ഞുകൊടുത്തു പിന്നെയും കുറച്ചുസമയം സംസാരിച്ചശേഷം ബാബ ഹോട്ടലിലേക്ക് പോവുകയാണ് എന്ന് പറഞ്ഞശേഷം എന്നെ അരികിലേക്ക് വിളിച്ചുകൊണ്ട്

ഇന്നിവിടെ സഹായിച്ച എല്ലാർക്കും രണ്ടായിരം റിയൽവെച്ചുകൊടുക്കണം, ഇവിടുത്തേകാര്യങ്ങൾ കഴിഞ്ഞു വീട്ടിൽ പോയിക്കോ

ശെരി

ബാബയെ വണ്ടിയിലേക്ക് കയറ്റി ഇരുത്തുമ്പോ രണ്ട് ഉസ്താതുമാരും കൂടെ കുറച്ച് ആളുകളും വന്നു യതീങ്കാനയിൽ നിന്നും വരികയാണ് അവിടുത്തെ കുട്ടികൾക്കുവേണ്ടി എന്തെങ്കിലും സഹായം ചെയ്യണമെന്നും പറഞ്ഞപ്പോ പോക്കറ്റിൽ നിന്നും അഞ്ഞൂറ് റിയാൽ എടുത്തു മുന്നിൽ നിന്ന ആളുടെ കൈയിൽ

💬 Comments

View all comments