Chapter Title : വഴി തെറ്റിയ കാമുകൻ 6 [ചെകുത്താൻ]
പിരിയഡ്‌സിന് ഞാൻ വീട്ടിൽ വരുമ്പോ ഉമ്മാന്റെയോ അവളുടെയോ പാഡ് മാറ്റിവെക്കുകയും പിറ്റേന്ന് വരുമ്പോ വെക്കാൻ എടുത്തോണ്ട് പോവുകയും ആയിരുന്നു ചെയ്യാറ് നീ പോയതിൽ പിനെ ഞാൻ ഇവിടേക്ക് വരുന്നത് ഇന്നാ നീ പോവുന്ന അന്ന് എന്റെ കൈയിൽ പത്തായിരം രൂപ ചുരുട്ടി തന്നത് ഓർക്കുന്നുണ്ടോ അവിടെ എത്തിയാൽ അതയാൾ കൊണ്ടുപോവും മുഴുവൻ ഒളിച്ചുവെച്ചാൽ അയാൾ തല്ലി പറയിക്കുമ്പോ മുഴുവനും പോവും എന്നറിയുന്നതിനാൽ അതിൽ എട്ടായിരം രൂപ ഒളിച്ചുവെക്കാനും തല്ലി പറയിക്കുമ്പോ രണ്ടായിരമാണ് നീ തന്നത് എന്നുപറഞ്ഞു കൊടുക്കാനും തീരുമാനിച്ചുകൊണ്ട് അത് ഒളിച്ചുവെച്ചു അന്ന് രണ്ടായിരം കൊടുത്തപ്പോ രണ്ടായിരം രൂപയും വാങ്ങിയാണോ കൂത്തിച്ചീ വന്നത് എന്നും ചോദിച്ചായിരുന്നു അടി ആ ഒളിച്ചുവെച്ച പൈസയിൽ നിന്നും ആണ് നീ പോയതിൽ പിനെ പിരിയഡ്‌സിന് പേഡ് വാങ്ങിയത് നീ തിരികെ വരും വരെ അതുകൊണ്ട് ഒപ്പിക്കണം എന്ന് കരുതി മറ്റൊന്നിനും ഞാൻ ആ പൈസ എടുക്കാറില്ല. നീ കിടപ്പിലായപ്പോ ഒരുദിവസം ഇവിടേക്ക് വരും മുൻപ് പുട്ട് ചുടുന്ന സമയത്ത് അട്ടം നോക്കി കിടക്കുന്ന നിന്റെ അവരാതി ആങ്ങള ഇപ്പോഴെങ്ങാനും ചാവുമോ എന്ന് ചോദിച്ചപ്പോ ദേഷ്യത്തിൽ അടുത്ത് ഉണ്ടായിരുന്ന പ്രൈപാൻ എടുത്ത് കുറേ തല്ലി നിലത് വീണ് കിടക്കുന്ന അവനെ ചെവിട്ടുകയും തുപ്പുകയും കൊള്ളുന്നിടത്തെല്ലാം അടിക്കുകയും ചെയ്തു ഇറങ്ങിപോരുമ്പോഴും എനിക്ക് ദേഷ്യം മാറിയിരുന്നില്ല അന്നിവിടുന്നു തിരിച്ചു ചെല്ലാറായപ്പോ എനിക്കുറപ്പായിരുന്നു അന്നയാൾ എന്നെ കൊല്ലുമെന്ന് അന്ന് ഞാൻ ഇവിടുന്ന് പോവുമ്പോ എന്റെ സങ്കടം നിനക്ക് ബോധം വരുമ്പോ കാണാൻ ഞാൻ ഉണ്ടാവില്ലല്ലോ എന്നായിരുന്നു എന്നാൽ വീട്ടിൽ ചെന്നപ്പോ അയാളില്ല ഒരുപാട് രാത്രി ആയപ്പോഴാണ് അയാൾ വന്നത് വാതിലിൽ കുറേ തട്ടി എങ്കിലും വാതിൽ തുറക്കാതെ അടുക്കളയിൽ നിന്ന് ഒരു കത്തിയും എടുത്ത് ഞാൻ വാതിലിനരികിലിരുന്നു എപ്പോഴോ ഉറങ്ങിപ്പോയി പിറ്റേന്ന് കാലത്ത് ഇങ്ങോട്ട് വരാൻ വാതിൽ തുറന്ന് പുറത്തേക്കിറങ്ങുമ്പോ വലത്തേ കൈയിൽ കേട്ടൊക്കെ ആയി വരാന്തയിൽ കിടക്കുന്ന അയാളെ ആണ് കണ്ടത് ആ കെട്ട് ശെരിയാവുംവരെ പിനെ അയാൾ ഉപദ്രവിച്ചില്ല കെട്ട് ശെരിയായ ശേഷം അതിനുള്ളത് കൂടെ അയാൾ തന്നു അടിച്ചും നിലത്ത് വീണുകിടന്നപൊ വയറ്റത്ത് ചവിട്ട്
💬 Comments
View all comments