0%

Chapter Title : വഴി തെറ്റിയ കാമുകൻ 6 [ചെകുത്താൻ]

വാതിലടച്ചശേഷം ഞങ്ങൾ ഇറങ്ങി അവൾക്ക് പുറകിൽ ഇരുന്നുകൊണ്ട് അവളെ കെട്ടിപിടിച്ച് അവളുടെ ചുമലിൽ കിടന്നു

അവളുടെ വീടിന്റെ ഗേറ്റ് കടക്കുമ്പോ വരാന്തയിലെ ലൈറ്റിൽ അവളുടെ ഉമ്മ ഇരിക്കുന്നത് കണ്ടു ബൈക്ക് പോർച്ചിൽ നിർത്തി

ഉമ്മ : എന്ത് പറ്റി

അഫി : ഒന്നൂല്ല

അവൾ പോയി ഗേറ്റ് അടച്ച് തിരികെവരുമ്പോഴും ബൈകിനരികിൽ നിൽക്കുന്ന എന്നെകണ്ട് എന്റെ കൈ പിടിച്ചുകൊണ്ട് അകത്തേക്ക് കയറി മുകളിലെ അവളുടെ മുറിയിൽ കയറി വാതിൽ അടച്ച് ലോക്ക് ചെയ്തശേഷം വെള്ള കുപ്പിഎടുത്ത് തന്നു വെള്ളം കുടിച്ചശേഷം കുപ്പി തിരികെ വെച്ചു ബെഡിലേക്ക് കിടന്ന എന്നെ അവൾ മാറോട് ചേർത്തുപിടിച്ചു അവളെന്റെ മുതുകിൽ തലോടികൊണ്ട്

എന്താ എന്ത് പറ്റി എന്റെ പൊന്നിന്

അഫീ ഇത്ത

അവൾ മലർന്നുകിടന്നുകൊണ്ട് തല അവളുടെ മാറിലായിചേർത്തു പിടിച്ചുകൊണ്ട് മുതുകിൽ തലോടികൊണ്ട്

പൊന്നൂസേ വിഷമിക്കല്ലേ എനിക്കിതുകാണാൻ വയ്യ എന്താ പറ്റിയെ

ഇടറിയ സ്വരത്തോടെ വിക്കി വിക്കി അവളോട് കാര്യങ്ങൾ പറഞ്ഞശേഷം

കൊല്ലണം എനിക്കവനെ

എന്നെ ഇറുക്കെ പുണർന്നു കരയല്ലേ പൊന്നേ കൊല്ലരുത്തവനെ ഇത്താനോട് ഇങ്ങനെ ചെയ്തവനെ ഭൂമിയിൽ തന്നെ അനുഭവിപ്പിക്കണം അവന്റെ കണ്ണുനീര്തുടക്കാൻ പോലുമാളില്ലാതെ ആക്കണം ഒന്നുമനുഭവിക്കാതെ കൊന്ന് രക്ഷപ്പെടുത്തരുതവനെ

മ്മ്...

അവനും ഒറ്റപ്പെടണം എല്ലാരാലും വെറുക്കപെടണം അതിന് ശേഷം അവനെ ഒരിക്കലും എഴുനേൽക്കാതെ കിടത്തണം പക്ഷേ ആദ്യം നമ്മൾചെയ്യേണ്ടത് ഇത്തയെയും കുട്ടികളെയും ഹാപ്പി ആക്കുക എന്നാണ് പിനെ ഇത്താന്റെ മൊഴിവാങ്ങണം അതിന് ശേഷം മതി അവനോടുള്ള കണക്ക്

മ്മ്...

അവളെന്റെ രണ്ട് കവിളിലും പിടിച്ചുകൊണ്ട് മുഖത്തേക്ക് നോക്കി

ഒന്ന് ചിരിക്കെന്റെ പൊന്നേ

ഞാൻ ചിരിച്ചു

അയ്യേ... ഇതാണോ ചിരി ഇതിളിയല്ലേ ഇതിലും നല്ലത് ചിരിക്കാത്തതാ അയ്യേ...

പോടീ...

രണ്ടുവശത്തും കൈകുത്തി മുകളിലേക്ക് നീങ്ങി അവളുടെ നെറ്റിയിൽ ഉമ്മവെച്ചു അവളുടെ കണ്ണുകൾ കലങ്ങിയിരിക്കുന്നു

അവളെനെ നോക്കി

എണീറ്റെ നമുക്കൊരു ചായകുടിക്കാം അപ്പോ എല്ലാം ശെരിയാവും

(എഴുനേറ്റുകൊണ്ട്)എനിക്കൊന്ന് കുളിക്കണം

ഇന്നിനി കുളിയൊന്നുമില്ല വന്നപ്പോ തൊട്ട് പെർഫ്യൂമിന്റെ മണമാ ഇപ്പോഴാ അതുമാറി തുടങ്ങിയെ ഇനി കുളിച് സോപ്പിന്റെ മണം ആക്കിയാലേ മോന് സഹിക്കുള്ളോ

എന്തോന്നാടീ ഈ കണക്കിന് നീഎന്നെ ഒരിക്കലും കുളിക്കാൻ വിടില്ലല്ലോ

ഇല്ല...

💬 Comments

View all comments