0%

Chapter Title : വഴി തെറ്റിയ കാമുകൻ 6 [ചെകുത്താൻ]

അവർക്കിടയിലൂടെ മുന്നോട്ട് നീങ്ങി അവർക്ക് നടുവിലെത്തിയ വരെ അനുഗമിച്ചുകൊണ്ട് മുന്നോട്ട് നീങ്ങിയവർക്ക് മുന്നിലായി വാളും പരിജയുമായിനിൾക്കുന്നവർക്ക് മുന്നിലെത്തിയതും കടലിന്റെ ആരാവമൊഴികെ രംഗം മുഴുവൻ നിശബ്ദമായി പൊടുന്നനെ പരിചകളാലും വാളുകളാലും പരസ്പരം മുട്ടിച്ചു ചാടി മറിഞ്ഞു നിന്നതിനെതിർ ദിശയിലെത്തി സിംഹവടിവിൽ നിന്നുകൊണ്ട് ഉയർന്നു ചാടി വാളുകളും പരിചകളും പരസ്പരം കൂട്ടി ഇടിപ്പിച്ചതും കാണികളായ നാട്ടുകാർ അടക്കം ആർപ്പു വിളിച്ചു വാളുകളാൽ പരിചകളിൽ കൊട്ടി ശബ്ദമുണ്ടാക്കികൊണ്ട് അവർ പുറകോട്ട് ചുവടുവെച്ചു വഴുയൊരുക്കിയതും വീണ്ടും മുന്നോട്ട് നീങ്ങാൻ തുടങ്ങുന്ന അവർക്കൊപ്പം പാട്ടും ദഫിന്റെതാളവും പരിജയുടെ താളവും അകമ്പടി നൽകി കോലുകൾ മുകളിലേക്കുഴർത്തിപിടിച്ചുനിൽക്കുന്ന വർക്ക് മുന്നിൽ നിശ്ചലമായതും കോലുകൾ കിലുങ്ങാൻ തുടങ്ങി കോൽക്കളി പാട്ട് തുടങ്ങിയതും കോലുകൾതമ്മിലടിച്ചതും പാട്ട് മുറുകിയതും കോൽക്കളി മുറുകിയതും നിമിഷനേരംകൊണ്ടായിരുന്നു ചുരുങ്ങിയ സമയം കൊണ്ട് കാണികളെ അമ്പരപ്പിച്ചുകൊണ്ട് കോൽക്കളിക്കാരും അവർക്ക് അകമ്പടിയേകി അടുത്തതായി മുന്നിലെത്തിയ ചെണ്ടവാദ്യക്കാർ രുദ്രതാളം കൊട്ടി കാഴ്ചക്കരെ ആവേശത്തിലാക്കി സ്റ്റേജിനു മുന്നിലെ സിംഹസന തുല്യമായ (കല്യാണത്തിന് പെണ്ണും ചെക്കനും ഇരിക്കുന്ന കസേരകൾ) രണ്ടിരിപ്പിടങ്ങളിലവരെ ഇരുത്തി സ്റ്റേജിൽ പരിപാടികൾ ആരംഭിച്ചു നാട്ടുകാരും അഫിയുടെ ഒഴികെ ഞങ്ങളുടെ എല്ലാം മാതാപിതാക്കളും സഹോദരങ്ങളും മക്കളും അടക്കം എല്ലാവരും വന്നിട്ടുണ്ട് ഞാൻ അവരെ എല്ലാരേയും ചെന്ന് കണ്ടു (അല്പസമയം കഴിഞ്ഞു ആദി എനിക്കരികിൽ വന്ന് എന്നെ മാറ്റിനിർത്തി)

എടാ ഒരബദ്ധം പറ്റി

എന്താടാ...

ഇവിടെ പരിസരത്തുള്ളവരെയും നമ്മളെയും പരിപാടികൾ അവതരിപ്പിക്കാൻ വന്നവരെയും മാത്രം പ്രതീക്ഷിച്ചാണ് നമ്മൾ ഭക്ഷണം തയ്യാറാക്കിയത് ഇതിപ്പോ എവിടുന്നൊക്കെയോ ആളുകൾ വന്ന് നമ്മൾ പ്രതീക്ഷിച്ചതിലും രണ്ടിരട്ടി എങ്കിലും ആളുകളുണ്ട് ബീച്ചിലേക്കുള്ള വഴികൾ ബ്ലോക്ക്‌ ചെയ്യേണ്ടതായിരുന്നു എന്നോർത്തില്ല ഇനിഇപ്പൊ ഒരു

💬 Comments

View all comments