Chapter Title : വഴി തെറ്റിയ കാമുകൻ 6 [ചെകുത്താൻ]
ആയിരുന്നെന്ന് പക്ഷേ എന്ത് പറ്റിയതാണെന്നു എനിക്ക് ഓർമയില്ല
അവളെനെ ഇറുക്കെ പിടിച്ചു
വാതിലിൽ തട്ടുകേട്ട് അവൾ ചെന്ന് വാതിൽ തുറന്നു
കുട്ടികൾ വന്നിട്ടുണ്ട്
ഇപ്പൊ വരാം
വാതിലടച്ചുകൊണ്ട് എന്റെ അരികിൽ വന്ന്
അവരെ പറഞ്ഞയച്ചിട്ട് ഇപ്പോവരാം
അവർക്ക് പ്രോഗ്രാമുള്ളതല്ലേ ക്ലാസ്സ് മുടക്കേണ്ട
ഒന്നാലോചിച്ചിട്ട് എനെ നോക്കി
എന്നാ ഇക്കയും വാ അവിടിരുന്നോ
കൈയിൽ പിടിച്ചു നടക്കാൻ തുടങ്ങിയ അവളുടെ പിടിച്ചു നിർത്തി
കണ്മഷി പടർന്നിരിക്കുന്നു മുഖം കഴുക് കണ്ണെഴുതിയിട്ടു പോവാം
വാഷ്ബേസിനിൽ മുഖം കഴുകി തുടച്ച അവളുടെ മുടികൾകിടയിൽ സിന്തൂരം അവശേഷിച്ചിരിക്കുന്നു വീണ്ടും കണ്ണെഴുതി പൊട്ടുംകുത്തി സിന്തൂരം ചാർത്തി യശേഷം ഞങ്ങൾ തായേക്ക്ചെല്ലുമ്പോ ലിവിങ്ലെ വിശാലമായ സോഫയിലിരുന്നു ചായകുടിക്കുന്നപെൺകുട്ടികൾ അത്ഭുതത്തോടെ കണ്ണെഴുതി പൊട്ടുവെച്ചു മുല്ലപ്പൂ ചൂടിവരുന്ന അവളെയും കറുത്ത മുണ്ടും ഡാർക്ക് ഹാഷ് ഷർട്ടും ഇട്ടുവരുന്ന എന്നെയുംക്കണ്ട് നോക്കി
സോറി ഇത്തിരി വൈകിപ്പോയി
സാരോല്ല മാം
ഇതെന്റെ ഭർത്താവ് ഷെബിൻ അഹമ്മദ് ഖത്തറിൽ ആയിരുന്നു ഇന്നലെ എത്തി
അവരെയും എന്നെയും പരിചയപ്പെടുത്തി സംസാരിക്കവേ ചായ വന്നു
അനഘ : ഇന്ന് നിങ്ങളെ ബുദ്ധിമുട്ടിച്ചതിനു സോറി മാം സോറി സർ
അതൊന്നും സാരമില്ല ഇനി ഒന്നര ആഴ്‌ചകൂടിഅല്ലേ ഉള്ളൂ പ്രോഗ്രാമിന് നിങ്ങൾ അതുമാത്രം ശ്രദ്ധിച്ചാൽമതിയിപ്പോ
മോനിഷ : താങ്ക്യൂ സർ
ചായകുടിച്ചുകഴിഞ്ഞതും എല്ലാവരും മുകളിലെ ഹാളിൽ നിരന്നു കാലുകളിൽ ചിലങ്കകെട്ടി തങ്ങളുടെ പൊസിഷനുകളിൽ നിന്നു ജെബിഎൽ സൗണ്ട് സിസ്റ്റത്തിൽ മ്യൂസിക്കിനൊപ്പം അവർ ചുവടുവെച്ചു കൊണ്ടിരിക്കെ അവിടെയുള്ള സിംഗിൾ സോഫയിൽ ഹാൻഡ് റെസ്റ്റിൽ എനിക്കരികിൽ ഇരുന്നുകൊണ്ടവൾ അവരെ നോട്ട് ചെയ്തുകൊണ്ടിരുന്നു
വളരെ പതിയെ തുടങ്ങി വളരെ വേഗതകൈവരിച്ചശേഷം അതിൽ നിലകൊണ്ടുകൊണ്ട് വീണ്ടും വേഗത കുറഞ്ഞുവരുന്ന പത്തുനിമിഷം നീണ്ടുനിൽക്കുന്ന മ്യൂസിക്കിൽ ആടി കഴിഞ്ഞവരെ നോക്കി
മ്യൂസിക്കിന്റെ എക്സ്ട്രീമിൽ നിൽക്കുമ്പോ നിങ്ങളുടെ വേകത അതിനൊപ്പം എത്തുന്നില്ല സ്റ്റെപ്പുകൾ ഇപ്പോഴും തെറ്റുന്നുണ്ട്
സോറി മാം
മ്മ്...ഇനി അതികം ദിവസമില്ല ഉള്ളസമയം പ്രാക്ടീസ് ചെയ്ത് കുറവുകൾ തീർക്കണം സോങ് ശെരിയായി കിട്ടിയിട്ടുണ്ട് എല്ലാരും ഒന്ന് കേട്ടുനോക്കൂ
അവൾ സോങ് പ്ലെ ചെയ്തു എല്ലാവരും അത് കേട്ടുകഴിഞ്ഞു
ശിവ പാർവതീ പ്രണയത്തിൽ തുടങ്ങിയ സംഗീതം സംഹാര താണ്ഡവവും പറഞ്ഞുകൊണ്ട്
💬 Comments
View all comments