0%

Chapter Title : വഴി തെറ്റിയ കാമുകൻ 6 [ചെകുത്താൻ]

നോക്കി ചിരിച്ചുകൊണ്ട് അലമാര തുറന്ന് വലിപ്പിൽ നിന്നും കുഞ്ഞു ജ്വൽബോക്സ്‌ പോലൊന്ന് പുറത്തെടുത്തു തുറന്നു സിന്തൂരം നിറച്ചു വെച്ചിരിക്കുന്ന അത് എനിക്കുനേരെ നീട്ടികൊണ്ട് ഇടറിയ ശബ്ദത്തോടെ

ഇട്ടുതാ... അവളുടെ നെറുകയിൽ സിന്തൂരം തൊട്ടുകഴിഞ്ഞതും ബോക്സ്‌ ടേബിളിൽ വെച്ചുകൊണ്ടവൾ എന്നെ നോക്കി പുഞ്ചിരിച്ചുകൊണ്ട്

എന്തേ...

ഒന്നൂല്ല

(അവളുടെ മുഖം വാടി)എന്തേ ഇഷ്ടമായില്ലേ

അവളുടെ നക്നമായ വയറിനിറുവശവും പിടിച്ചുകൊണ്ട്

നീ സുന്ദരിയല്ലേ പെണ്ണേ തൃലോക സുന്ദരികൾക്കും മേലേ സുന്ദരി

ഇഷ്ടായോ

ഇല്ല

ശെരിക്കും പറ കളിക്കല്ലേ പ്ലീസ്

എന്താടീ...

മുത്തല്ലേ പറയ് പ്ലീസ്...

നല്ല ഭംഗിയുണ്ട് എന്താ പറയാ കാണുമ്പോ കടിച്ച് തിന്നാൻ തോന്നുന്നു

ശെരിക്കും

(അവളുടെ നെറ്റിയിൽ ഉമ്മവെച്ചുകൊണ്ട്)ശെരിക്കും

അവളുടെ കണ്ണിൽ നിന്നും കണ്ണീർ തുള്ളി കവിളിലൂടെ ഒഴുകി

എന്താ എന്താ മോളെ എന്തിനാ കരയുന്നേ

അവളെന്നെ ഇറുക്കെ കെട്ടിപിടിച്ചു

സന്തോഷം കൊണ്ടാ ഒന്നര വർഷമായി ഇതെല്ലാം ഇക്കാനെകൊണ്ട് ഇടീപ്പിച്ചു ഇക്കാക്ക് ഇഷ്ടമായി എന്ന് കേൾക്കാൻ ഞാൻ കാത്തിരിക്കുകയായിരുന്നു

അവളുടെ തലയിൽ ചുംബിച്ചുകൊണ്ട് ഒന്ന്കൂടെ ഇറുക്കെ കെട്ടിപിടിച്ചു

അന്നിതെല്ലാം വാങ്ങിത്തന്ന് രാത്രിവരുമ്പോ സാരി ഉടുത്തുനിൽക്ക് ഞാൻ വന്നിട്ട് ഒരുക്കിത്തരാം എന്ന്പറഞ്ഞു പോയതല്ലേ

ഈ സാരി ഞാൻ വാങ്ങിത്തന്നതാണോ

അവൾ തല ഉയർത്തി മുഖത്തേക്ക് നോക്കി

ശെരിക്കും ഓർമയില്ലേ

ഇല്ല... പക്ഷേ ഈ സാരിയും നിന്നെ ഇങ്ങനെ കാണാനും ഞാൻ വല്ലാതെ കൊതിച്ചപോലെ...എപ്പോ വാങ്ങിത്തന്നതാ

അവൾ പതിയെ എന്റെ തലയിൽ തടവി

നമ്മൾ അവസാനമായി നേരിൽ കണ്ട് സംസാരിച്ചത് എപ്പോ ആണെന്ന് ഓർമ്മയുണ്ടോ

മ്മ്... മോഹനേട്ടന്റെ (ബിച്ചുവിന്റെ അമ്മേടെ ആങ്ങള) മോളെ കല്യാണത്തിനുപോകുന്നതിന് തലേ ദിവസം കാലത്ത് ഇവിടുത്തെ ബാൽക്കണിയിൽ വെച്ച് നിന്നെ ഉമ്മവെച്ചു പോയിട്ട് വരാമെന്നും പറഞ്ഞു പോവുമ്പോ

അതിന് ശേഷം എന്തൊക്കെ ഓർമയുണ്ട്

അന്ന് കുറച്ചുകഴിഞ്ഞു ഞങ്ങൾ കാണൂരിന് പോയത് കല്യാണത്തിനു വിളമ്പും പാചകവും എല്ലാമായി തിരക്കുപിടിച്ചോടുന്നതിനിടെ നീ വിളിച്ചപ്പോ സംസാരിച്ചത് രാത്രി അവർ ബിയർ അടിക്കുമ്പോ സിഗരറ്റും വലിച്ച് കൂടെ ഇരുന്നത് എല്ലാരും ഓഫായശേഷം അവരെ കൂടെ കിടന്നത് എപ്പോഴോ ഉറങ്ങിപ്പോയി പിനെ ഉണരുമ്പോ വീട്ടിൽ കിടക്കുകയാ എല്ലാരും പറഞ്ഞു ആക്സിഡന്റ് ആയതിനാൽ ആറുമാസമായിട്ട് ഞാൻ കോമയിൽ

💬 Comments

View all comments