0%

Chapter Title : വഴി തെറ്റിയ കാമുകൻ 7 [ചെകുത്താൻ]

മേലേക്ക് കയറിയാൽ മതി വണ്ടി പോവില്ല

ശെരി...

ഇടവഴിക്ക് അടുത്ത് വണ്ടി ഒതുക്കി കാട് പിടിച്ചു ആൾസഞ്ചാരമില്ലാത്ത പോലുള്ള മഴയത്തെ വെള്ള കുത്തിനാൽ പടവുകൾ നശിച്ച ഇടവഴിയിലൂടെ മുന്നോട്ട് നടന്നു കുറച്ച് ദൂരം കഴിഞ്ഞതും വലതു വശത്തായി കട്ട കൊണ്ട് കെട്ടി അസ്പറ്റോസ് ഇട്ടൊരു ഷെഡ് കണ്ടു അകത്തുനിന്നും പാത്രങ്ങളുടെ തട്ടലും മുട്ടലും കേൾക്കാം അവിടെ ചോദിക്കാമെന്നു കരുതി അവിടേക്ക് കയറി

ആരുമില്ലേ...(ഉറക്കെ വിളിച്ചു ചോദിച്ചു)

ആരാ... (ചോദ്യത്തിന് പുറകെ നൈറ്റി ധരിച്ചൊരു കോലം പുറത്തേക്ക്വരുന്നത് കണ്ടുകൊണ്ട്)

സാവിത്രിയേച്ചീടെ വീട്...

ആ നീയായിരുന്നോ കയറിയിരിക്ക് ഞാൻ കുടിക്കാനെടുക്കാം...(നിറം മങ്ങിയ പ്ലാസ്റ്റിക് കസേര എനിക്കുനേരെ വലിച്ചിട്ടു കൊണ്ട് പറഞ്ഞിട്ടകത്തേക്ക് പോയി)

വന്ന് പോയത് സാവിത്രിചേച്ചിയാണോ ഞാൻ കണ്ട സാവിത്രി ചേച്ചിയിൽ നിന്നും ഒരുപാട് മാറിപോയിരിക്കുന്നു അവർ അവരാണിതെന്ന് വിശ്വസിക്കാൻ കഴിയുന്നില്ല

എന്തുണ്ട് വിശേഷം... നീ ഇപ്പൊ എന്ത് ചെയ്യുകയാ... (ചെറിയുള്ളി അരിഞ്ഞിട്ട് പഞ്ചസാര ചേർത്തവെള്ളം എനിക്കുനേരെ നീട്ടി)

(വെള്ളം കൈയിൽ വാങ്ങി ഒരിറക്ക് കുടിച്ചുകൊണ്ട് )നല്ലത്... ഇപ്പൊ ഖത്തറിലാണ് ഒരു വീട്ടിൽ ഡ്രൈവറും അവരുടെ കമ്പനിയുടെ മേൽനോട്ടവും ഒക്കെയായി പോവുന്നു

ശമ്പളമൊക്കെ ഉണ്ടോടാ

ശമ്പളമൊക്കെ നല്ലോണമുണ്ട്

എങ്കിലൊരു പോളിസി എടുക്കണം

അതൊക്കെ എടുക്കാം...

മ്മ്... ഏട്ടന്മാരെ കാണാൻ നാട്ടിൽ വന്ന് തിരിച്ചു പോരുമ്പോ ഞാനന്വേഷിച്ചിരുന്നു നിന്നെ അപ്പൊയറിഞ്ഞത് നീ ഗൾഫിലാണെന്ന് എപ്പോഴാ വന്നേ...

രണ്ടുദിവസമായി... അന്വേഷിക്കാൻ എന്നെ ഓർമയുണ്ടായിരുന്നോ...

നിന്നെ മറക്കാൻ പറ്റുമോടാ...കൊച്ചിലെ എന്നെരക്ഷിക്കാൻ മേലേടത്തെ ചന്ദ്രന്റെ മേൽ പാമ്പിനെ പിടിച്ചിട്ടാവനല്ലേ നീ... അത് മറക്കാൻ കഴിയുമോ എനിക്ക്...

എന്നെ കൊലപാതക കുറ്റത്തിന് ജയിലിൽ കേറ്റാനാണോ പരിപാടി...അതൊക്കെ ഇപ്പോഴും

💬 Comments

View all comments