Chapter Title : വഴി തെറ്റിയ കാമുകൻ 7 [ചെകുത്താൻ]
വേണ്ടേ എന്നുവെച്ചാൽ ചെയ്തോ
ശെരി ഉപ്പാ...ഞാനിറങ്ങുകയാ വെറുതെ ഓരോന്നാലോചിച്ചു ടെൻഷൻ ആവണ്ട
ചിരിയോടെ
നേരത്തെ പറഞ്ഞേൽപ്പിച്ചകൊണ്ട് ആദി വണ്ടിയിൽ നിന്നും കവറുകളെല്ലാം എടുത്തു വീട്ടിൽ വെച്ചിരുന്നു ഗിഫ്റ്റ് ബോക്സുകളടങ്ങിയ കവറും എടുത്ത് എല്ലാരുടെ വീട്ടിലും പോയി അവരോടെല്ലാം അല്പം സംസാരിച്ചു അവർക്ക് കൊണ്ട് വന്നത് കൊടുത്ത് തിരികെ വീട്ടിലെത്തുമ്പോയേക്കും സമയം പത്തുമണി കഴിഞ്ഞു പിള്ളേരെ കൂട്ടാൻ പോവാൻ വേണ്ടി വണ്ടിക്ക് അടുത്തു ചെന്നു മുതുകിൽ തലോടിയശേഷം അവന്റെ മേലേക്ക് കയറിയിരുന്നു ആക്സിഡന്റ്റിനു ശേഷം അവനെ എവിടെയും കൂട്ടാത്തതിൽ പരിഭവം കാണിക്കാതെ ആദ്യ വിളിയിൽ തന്നെ അവൻ ഉണർന്നു ഉച്ചത്തിലുള്ള അവന്റെ അട്ടഹാസം കാതുകളിൽ പതിഞ്ഞു വീണ്ടും വീണ്ടും അവന്റെ അട്ടഹാസം കേൾക്കാനായി അവനെ ഇക്കിളിയിട്ടുകൊണ്ടിരുന്നത് കേട്ട് പുറത്തേക്ക് വന്ന ഇത്തമാരും ഉമ്മയും ഉപ്പയും അവന്റെ ടാങ്കിൽ തലോടിക്കൊണ്ട് പുഞ്ചിരിയോടെ അവനെ ഇക്കിളിയിടുന്ന എന്നെ തന്നെ നോക്കി നിൽക്കെ ഇത്തമാർ സന്തോഷത്തോടെ ഇറങ്ങി അടുത്തേക്ക് വന്നുകൊണ്ട് ഇരു വശത്തുനിന്നും എന്നെ കെട്ടിപിടിച്ചു കൊണ്ട് കവിളുകളിൽ ഉമ്മ നൽകി
ഇത്ത : നിന്റെ ഈ ചിരിയും ഇവന്റെ ശബ്ദവും കേട്ടിട്ട് എത്രനാളായി
വല്ലിത്ത : ഇപ്പോഴാ നീ ഞങ്ങടെ ആ പഴയ അനിയൻ ആയത്
ചിരിച്ചുകൊണ്ട് രണ്ടുപേരെയും കൈ ചുറ്റി ചേർത്തുപിടിച്ചു കവിളിൽ ഉമ്മ നൽകി
വല്ലിത്ത : നീ പിള്ളേരെ കൂട്ടാൻ പോവുകയല്ലേ
മ്മ്...
വല്ലിത്ത : ഞാനും വരാം
ശെരി
ഒരു മിനുറ്റ് ഞാൻ വേഗം മാറ്റിവരാം
ഓടി അകത്തേക്ക് പോവുന്നതിനൊപ്പം ഉമ്മയും പുറകെതന്നെ ഉപ്പയും പോയി
വേറെ ഒരു ചുരിദാറുമിട്ടുകൊണ്ട് തിരികെ വന്ന വല്ലിത്ത വണ്ടിക്ക്
💬 Comments
View all comments