0%

Chapter Title : വഴി തെറ്റിയ കാമുകൻ 7 [ചെകുത്താൻ]

കഴിയുന്നൊരുത്തനെ കണ്ടുപിടിക്കാം അവന് വേണ്ടി എന്തും ചെയ്തും കൊടുക്കാം

ഒന്നും മിണ്ടാതെ ഇരിക്കുന്ന ഉപ്പാനെ നോക്കി

ഉപ്പാ...ഞാൻ കാരണം ഇങ്ങളെ കാല് പോയി കാലിൽ വന്ന പഴുപ്പിന്റെ വേദനയിൽ പോലും നിങ്ങളെ കണ്ണ് കലങ്ങി ഞാൻ കണ്ടിട്ടില്ല ഇത്താനെ വേദനിപ്പിച്ച് നിങ്ങളെ കരയിച്ച അവൻ ജീവിതകാലം മുഴുവൻ അതോർത്ത് കരയും കരയിക്കും ഞാൻ

ഒന്നും വേണ്ട പകയും പ്രതികാരോം ഒന്നും വേണ്ട

പകയും പ്രതികാരവുമല്ല ഇനി അവൻ ഒരുപെണ്ണിന്റെ മേലും കൈ വെക്കരുത് അവൻ മാത്രമല്ല അവൻ അനുഭവിക്കുന്നത് കാണുന്ന ഒരുത്തനും ഇനി പെണ്ണിന്റെ മേൽ കൈ വെക്കരുത്

പറഞ്ഞിട്ട് കാര്യമില്ല എന്ന് കരുതിയത് കൊണ്ടാവണം എന്നെ നോക്കി ഇരുന്നതല്ലാതെ ഒന്നും പറഞ്ഞില്ല

ഞാനിന്ന് സ്ഥലത്തിന്റെ കാര്യം സംസാരിക്കാൻ പോയിരുന്നു

എന്തായി...

നമ്മൾ ഉദ്ദേശിച്ച പോലെ എഴുപത്തി അഞ്ചിന് ഉറപ്പിച്ചു അഡ്വാൻസ് കൊടുത്തു

മ്മ്... ഇത്രേം പൈസക്ക് പെട്ടന്ന് ഇപ്പൊ എന്ത് ചെയ്യും

നാളെ കഴിഞ്ഞാൽ പൈസയുടെ കാര്യം പ്രശ്നമില്ല പക്ഷേ...ഉപ്പ... ഞാൻ...

എന്താടാ...

ഞാൻ ചോദിക്കുന്നത് കേട്ട് ഉപ്പ വേറൊന്നും വിചാരിക്കരുത്

എന്ത് വിചാരിക്കാൻ നീ കാര്യം പറ

അത്... ഈ വീടും സ്ഥലവും എനിക്ക് എഴുതിത്തരാമോ

(ഒരു ചിരിയോടെ) ഇതല്ലേലും നിനക്കുള്ളതല്ലേ അവർക്ക് രണ്ടാൾക്കും എന്നെകൊണ്ട് കൊടുക്കാൻ പറ്റുന്നതൊക്കെ ഞാൻ കൊടുത്തു ഇതിൽനിന്ന് അഞ്ചു സെന്റ് വീതം അവർക്കും ബാക്കി പതിനഞ്ചും വീടും നിനക്കും തരാൻ ഞാൻ തീരുമാനിച്ചതാ

അതല്ലുപ്പാ അവർക്ക് അഞ്ചാക്കണ്ട അതിൽ അതികം തന്നെ ഞാൻ വാങ്ങികൊടുക്കും പക്ഷേ ഇത് എന്റെ പേരിൽ ആക്കി കിട്ടണമായിരുന്നു

ആയിക്കോട്ടെ നീ അതിന് എന്താ

💬 Comments

View all comments