Chapter Title : വഴി തെറ്റിയ കാമുകൻ 7 [ചെകുത്താൻ]
വാതിലും ജനലുകളും കോലക്ക് മുകളിലായി കുതിരമാളിക തീർത്ത ബാൽക്കണിക്ക് പുറകിലായി വരാന്തയും കുതിര മാളിക തീർത്തിരിക്കുന്നു മൂന്ന് നിലകളിലായി തീർത്ത മോഡേൺ രീതിയിലുള്ള പഴമ വിളിച്ചോതുന്നൊരു വീടിന്റെ ചിത്രം വരച്ചു അത് ഫോണിലേക്ക് മാറ്റി കുറച്ച് സമയം കൂടെ അവിടെ ഇരുന്ന ശേഷം വീട്ടിലേക്ക് തിരികെ ചെല്ലുമ്പോ അവരെല്ലാം വന്നിട്ടുണ്ട് കോലയിൽ അഭിക്കും പാത്തുവിനും വാങ്ങിയ സൈകിളിരിപ്പുണ്ട് കോലായിലേക്ക് കയറിക്കൊണ്ട്
കുട്ടികളെവിടെ
വല്ലിത്ത : അവർ അഫിന്റെ ഒപ്പം പോയി കുറച്ചുകഴിഞ്ഞു കൂട്ടാൻ ഇവനെ പറഞ്ഞയക്കാം എന്നുകരുതി
ഉമ്മ : ഇനി ഏതായാലും നീ തന്നെ പോയി കൂട്ടിയിട്ട് പോര്
മ്മ്... നാളെ ആശുപത്രീൽ പോവേണ്ടതാ അതിന് മുൻപ് എല്ലാ വീട്ടിലും കയറി ഇറങ്ങണം നാളെ കഴിഞ്ഞാൽ എപ്പോഴാ പറ്റുകയെന്നറിയില്ല
ഇത്ത : ഞാനും ചോദിക്കാനിരിക്കുകയായിരുന്നു ഇന്നലെ അവിടെ വെച്ചോന്ന് കണ്ടതല്ലേ ഇന്നലെ വന്നിട്ട് ഇതുവരെ അങ്ങോട്ടൊന്നും പോയില്ലെന്നുപറഞ്ഞാൽ
വല്ലിത്ത : എന്നാ വൈകണ്ട ഇപ്പൊത്തന്നെ ചെല്ല് പോയി വന്നിട്ട് വേണം പിള്ളേരെ കൂട്ടാൻ പോവാൻ
മ്മ്... പോവാം... ഉപ്പ എവിടെ...
വല്ലിത്ത : കിടക്കുകയാ...
എന്ത് പറ്റി
വല്ലിത്ത : ചോദിച്ചപ്പോ ഒന്നുമില്ലെന്ന് പറഞ്ഞു
മ്മ്... (ഉപ്പാക്ക് അടുത്തേക്ക് നടന്നു)
എന്ത് പറ്റി
ഒന്നുമില്ലടാ ഞാൻ വെറുതെ കിടന്നതാ
മ്മ്... ഇത്താന്റെ കാര്യം ആലോചിച്ചുള്ള ടെൻഷൻ ആണോ
ഉപ്പ എന്റെ മുഖത്തേക്ക് നോക്കി
ഇന്നിപ്പോ അവനാവശ്യപ്പെടുന്നത്രയും കൊടുക്കാൻ എനിക്ക് പറ്റും പക്ഷേ ഞാൻ കൊടുക്കില്ല,ആദ്യം അവനെ നാട്ടിലെത്തിക്കണം അത്കഴിഞ്ഞിത്താന്റെ ഡിവോഴ്സ് അത് കഴിഞ്ഞു എന്റെ പെങ്ങളെ തൊട്ടാൽ ഞാനെന്ത്ചെയ്യുമെന്ന് അവനെ ഞാനറിയിക്കും, അവൾക്ക് അവളെ സ്നേഹിക്കാൻ
💬 Comments
View all comments