0%

Chapter Title : വഴി തെറ്റിയ കാമുകൻ 7 [ചെകുത്താൻ]

കൂട്ടിവരാം സമയം ഒരുപാടായി ഭക്ഷണം കഴിച്ചു കിടക്കണ്ടേ ഇക്കാക്ക് കാലത്ത് ആശുപത്രിയിൽ പോവാനുള്ളതല്ലേ

അവരകത്തേക്ക് പോയതിനുപുറകെ മക്കളോട് പറഞ്ഞു ഇത്തിരി പണിപ്പെട്ടാണെങ്കിലും കളി മതിയാക്കിച്ചു അവരുടെ കളിപ്പാട്ടങ്ങളുമെടുത്തുകൊണ്ട് അകത്തേക്ക് കയറി പാത്തു അവളുടെ പുതിയ അഭരണങ്ങൾ സന്തോഷത്തോടെ എനെ കാണിച്ചു അഭിയാണെങ്കിൽ സൈക്കിളിനെ പറ്റി പറഞ്ഞുകൊണ്ടിരുന്നു പാത്തുവും അബിയും വളരെ സന്തോഷത്തിലാണ്

വിയർത്തൊലിച്ച അവരെ കുളിപ്പിക്കാനായി അഫി അവളുടെ മുറിയിലെ ബാത്‌റൂമിൽ കയറ്റി ഹീറ്റർ ഓൺ ചെയ്ത് തലയിലെ ശ്വാളിന്റെ തലപ്പ് പുറകിലേക്കിട്ട് അവരുടെ തുണി അഴിച്ചു തോർത്ത്‌ ഉടുപ്പിച്ചുകൊണ്ടവൾ ഇരുവരുടെയും കാലുകൾ വെള്ളമൊഴിച്ചു സോപ്പിട്ടു കഴുകി വെള്ളത്തിന്റെ ചൂട് ഒപ്പിച്ച് അവരുടെ കഴുത്തിനു തായേക്ക് ഒഴിച്ചു കുളിപ്പിക്കുമ്പോഴും ചുണ്ടിന് കോണിൽ ഒളിപ്പിച്ചുവെച്ച കള്ളചിരിയോടെ ഇടയ്ക്കിടെ എനിക്കുനേരെ നോക്കാനുമവൾ മറന്നില്ല അവരെ കുളിപ്പിച്ചു ഡ്രസ്സിടീപ്പിച്ചു മക്കളെ കൈപിടിച്ച് താഴേക്കിറങ്ങുമ്പോ എന്റെ വയറിനു വശത്തെ അവൾക്കു കൈയിൽ കിട്ടിയ തൊലി അവളുടെ നകങ്ങൾക്കിടയിൽ ഞെരിഞ്ഞു അവൾ നുള്ളിപ്പറിച്ചിടത് തടവി അവളെ നോക്കി പുരികം പൊക്കി കണ്ണുകൊണ്ട് എന്തേ എന്ന് ചോദിച്ചതിനൊരുകണ്ണടച്ച് ഒന്നുമില്ലെന്ന് കാണിക്കുമ്പോഴും കള്ള ചിരി മായാതെ ചുണ്ടിന്റെ കോണിലുണ്ട്

താഴെ എത്തി കുട്ടികൾക്ക് നേരത്തെ ഭക്ഷണം കൊടുത്തിരുന്നതിനാൽ പാല് കൊടുത്തു താഴെത്തനെയുള്ള മുറിയിൽ കൊണ്ട് കിടത്തി ഞങ്ങൾ നാലുപേരും സംസാരിച്ചുകൊണ്ട് ഭക്ഷണം കഴിച്ചു കൈ കഴുകി കഴിഞ്ഞ എനിക്ക് പുറകിൽ കൈ തുടക്കാൻ ടവ്വലുമായി നിൽക്കുമ്പോഴും അവളുടെ ചുണ്ടിൻ കോണിൽ ഇന്നോളം ഞാൻ കണ്ടിട്ടില്ലാത്തയാ കള്ള ചിരി മായാതെ കിടപ്പുണ്ട് അവൾ തന്ന ടവലിൽ കൈ തുടച്ചവളെ പുറകിൽ നിന്നും കെട്ടിപിടിച്ചുകൊണ്ട് കഴുത്തിൽ ചുണ്ട് ചേർത്തതും അവളാഞ്ഞു

💬 Comments

View all comments