0%

Chapter Title : വഴി തെറ്റിയ കാമുകൻ 7 [ചെകുത്താൻ]

പറഞ്ഞത്... അവിടെചെന്ന് അവളെ വായിനോക്കി ഇരിക്കാതെ...അതികം വൈകും മുൻപ് ഇറങ്ങണേ...ഇപ്പൊത്തന്നെ സമയം പോയി

എന്താ തിരക്ക്

വീട്ടിലെത്തി വിശേഷം അറിയുവോളം ഉമ്മയും ഉപ്പയും ഉറങ്ങുമെന്ന് തോന്നുന്നില്ല

മ്മ്... നേരത്തെ തിരികാം

അവളുടെ വീടിന്റെ ഗേറ്റിനു മുന്നിൽ എത്തിയപ്പോ ഇത്ത ഇറങ്ങി ഗേറ്റ് തുറന്നു വണ്ടി അകത്തേക്ക് കയറ്റി നാലുപേരും മുറ്റത്തുണ്ട് രണ്ടാളും ടോയ് കാറിൽ കയറി ഇരുന്ന് കളിക്കുന്നു അവളും ഉമ്മച്ചിയും അവർക്കൊപ്പം തന്നെ ഉണ്ട്

ഇത്ത : ഇവര് ഉറങ്ങിയില്ലേ...

അഫി : ഇല്ല ഞങ്ങള് കളിക്കുവായിരുന്നു അതിനിടയ്ക്കാ ഈ കാറ് ഡെലിവറി വന്നത് അപ്പൊപിന്നെ ഞങ്ങള് കളി മുറ്റത്താക്കി

ഞങ്ങളും അവർക്കടുത്തേക്ക് ചെന്നു ഇത്ത മക്കളെ നോക്കി

പോവണ്ടേ...

അഭി : വേണ്ട... ഞങ്ങളിന്ന് മാമീന്റെ കൂടെയാ... (പാത്തൂനെ നോക്കി)അല്ലേ

പാത്തു : ആ... (അവളും അഭിപ്രായം രേഖപ്പെടുത്തി)

ബെസ്റ്റ് ഇനി രണ്ടാളും ഉറങ്ങാതെ പോവുന്നകാര്യം ചിന്തിക്കുകയെ വേണ്ട

അഫി : (ഇത്താന്റെ അടുത്തേക്ക് ചെന്നു) അതേ ഇത്താ ഇന്നിവിടെ നിന്നിട്ട് കാലത്ത് പോവാം

ഇത്ത : പോണം മോളെ അവിടെ എല്ലാരും കാത്തിരിക്കും

അഫി : (ഇത്താന്റെ കൈ പിടിച്ചുകൊണ്ട്) പ്ലീസ് ഇത്താ ഒരുദിവസമല്ലേ ഇവിടെ നിൽക്ക് ഇന്നിനി നിങ്ങളൊക്കെ പോയാൽ ഞങ്ങളിവിടെ ഒറ്റയ്ക്കായ പോലാവും (അവളെനെ നോക്കി കള്ളചിരിയോടെ സപ്പോർട്ട് ചെയ്യാൻ ആംഗ്യം കാണിച്ചു)

ഇത്ത : (എന്റെ മുഖത്തേക്ക് നോക്കിയപ്പോ ഞാൻ കണ്ണുകൊണ്ട് നിൽക്കാൻ ആഗ്യം കാണിച്ചു) ശെരി മോളെ

ഉമ്മച്ചി : (ഇത്താന്റെ കൈയിൽ പിടിച്ചുകൊണ്ട്)വാ അകത്തേക്കിരിക്കാം

അഫി : (അവരെ നോക്കി) നിങ്ങള് ചെല്ല് ഞങ്ങളിതെല്ലാമെടുത്ത് ഇവരേം

💬 Comments

View all comments