0%

Chapter Title : വഴി തെറ്റിയ കാമുകൻ 7 [ചെകുത്താൻ]

അതിനും കുറ്റം പറയും, ഉച്ചക്ക് ചോറിനു സാമ്പാറും രസവും കാളനും പച്ചടിയും ഉപ്പേരിയും(തോരനും) പപ്പടവും മീൻ വറുത്തതും എല്ലാം കഴിഞ്ഞു പായസവും നിർബന്ധം ഇതെല്ലാം മൂക്ക് മുട്ടെ തിന്നിട്ട് ഏപക്കം വിട്ട് വെറ്റില മുറുക്കാൻ ചുണ്ണാമ്പും അടക്കയും പോകലയും എടുത്ത് വായിലേക്കിടുന്നതിന്റെ കൂടെ തിന്ന ഭക്ഷണത്തിന്റെ നാല് കുറ്റം എന്നെ മുന്നിൽ നിർത്തി പറഞ്ഞില്ലേൽ തള്ളക്ക് തിന്നത് ദഹിക്കില്ല അത് കഴിഞ്ഞ് ഞാൻ പശൂനെ കറന്നു വരുമ്പോയേക്കും കോലായിൽ ഇരുന്നിടത്തുന്നു മുറ്റത്തേക്ക് നീട്ടി തുപ്പി കൊലയും മുറ്റവും നാശമാക്കിവെച്ചിട്ടുണ്ടാവും തള്ളേടെയും കൊച്ചുങ്ങളേതും അടക്കം അലക്കി വിരിച്ചിട്ട് തള്ള തുപ്പി വൃത്തികേടാക്കിയത് മുഴുവൻ വൃത്തിയാക്കി കുളിച്ചു വരുമ്പോയേക്ക് വൈകുന്നേരത്തെ കാപ്പിക്ക് സമയമാവും കാപ്പിയും പലഹാരോം ഉണ്ടാക്കിക്കൊടുത്തു അത് കുടിക്കുന്നതിനിടെ അതിന്റെ കുറ്റോം മക്കളേം മരുമക്കളേം കുറ്റവും കുറവും മുഴുവൻ ഞാൻ കേൾക്കണം അതും കഴിഞ്ഞു നിന്നെ ഒന്ന് വിളിക്കാൻ നോക്കുമ്പോ ഉണ്ടാവും തള്ള രാത്രീത്തേക്ക് ഓർഡർ തരാൻ വന്നിക്ക് പിന്നെ വിളക്ക് വെക്കും വരെ അരികത്തൂന്ന് മാറില്ല വിളക്കും വെച്ച് രാത്രിക്ക് തിന്നാനുള്ളതും ഉണ്ടാക്കി കഴിഞ്ഞാൽ തള്ളക്ക് കാലിനു കുഴമ്പിട്ടു തിരുമി കൊടുക്കണം.

അവളുടെ നിഷ്കളങ്കമായ പറച്ചിലും രസകരമായ ആക്ഷനുകളും എന്നെ ചിരിപ്പിക്കുകയും സന്തോഷിപ്പിക്കുകയും ചെയ്തുകൊണ്ടിരുന്നു

ഹാ ചെക്കൻ ഒരു ദിവസം തള്ളേനെ ഇനിയൊന്നു പറയാൻ ബാക്കിവെച്ചിട്ടില്ല...നീ അയച്ച കൊറിയർ തരാൻ ഒരുത്തൻ വന്നില്ലായിരുന്നോ അവൻ എന്നോട് വെള്ളം ചോദിച്ചു അവനോട് ഇരിക്കാൻ പറഞ്ഞിട്ട് അടുക്കളയിൽ പോയി മിൽക്ക് സർബത് കലക്കി തിരിച്ചു വരുമ്പോ തള്ള അവനോട് എന്തൊക്കെയോ ചോദിക്കുന്നൊക്കെ ഉണ്ട് എന്നെ കണ്ടപ്പോ പെട്ടന്ന് നിർത്തി അവന്

💬 Comments

View all comments