Chapter Title : വഴി തെറ്റിയ കാമുകൻ 7 [ചെകുത്താൻ]
അങ്ങോട്ട് കൊണ്ടുപോവാമായിരുന്നു എന്ന് ചേട്ടൻ പറഞ്ഞു അവരെ ഇവിടെ നിർത്താൻ ചേച്ചിക്ക് സമ്മതമാണേൽ എനിക്ക് ചേട്ടന്റെ അടുത്തു പോകാമായിരുന്നു" എന്നാ പെണ്ണ് ചോദിച്ചപ്പോ പാവങ്ങൾ ഇത്തിരി സന്തോഷിച്ചാട്ടെ എന്നുകരുതി സമ്മതിച്ചതാ... ഇതിപ്പോ അവർക്ക് സന്തോഷവുമായി എനിക്കാണേൽ ചേട്ടനോടൊന്നു സംസാരിക്കാൻ പോലും പറ്റില്ല... വന്നപ്പോ കണ്ടില്ലേ അവര് നോക്കുന്നത്... ചായ എടുക്കട്ടെ എന്നും പറഞ്ഞു ഞാൻ അകത്തേക്ക് പോയപ്പോ ഞാൻ കരുതി ചേട്ടൻ അകത്തേക്ക് വരുമെന്ന്
ഞാൻ വരാൻ നോക്കിയതാ... അപ്പൊ അവര് പറഞ്ഞു ഒരു വീട്ടിൽ വന്നാൽ അടുക്കളവരെ കയറലല്ല മര്യാദയെന്ന്
പരട്ട തള്ള... എന്നിട്ട് ചേട്ടനൊന്നും പറഞ്ഞില്ലേ... ചേട്ടനിവിടെ അടുക്കളേലല്ല എവിടെ കേറാൻ ആണേലും ആ തള്ളേടെ സമ്മതമെന്തിനാ...
അതല്ലെടീ അവര് പ്രായമായ സ്ത്രീയല്ലേ അപ്പൊ നമ്മളത് മനസിലാക്കി ഇത്തിരി താണുകൊടുക്കുന്നതല്ലേ ശെരി
കാലത്ത് അടിച്ചുവാരി കുളിച്ചു പൂജാമുറിയിൽ വിളക്ക് വെച്ച് പ്രാർത്ഥിച്ച ശേഷമേ അടുക്കളയിൽ കയറാവൂ എന്നാ തള്ള പറഞ്ഞപ്പോ ഒന്നും എതിര് പറയാതെ ഞാൻ അനുസരിച്ചു, കാലത്ത് ആറുമണിക്ക് തള്ളക്ക് കുളിക്കണം അതിന് പുളിയിലഇട്ട് തിളപ്പിച്ച വെള്ളം കുളിമുറിയിൽ കൊണ്ടുവെക്കാൻ മൂന്നര മണിക്ക് ഞാനെഴുനേറ്റ് യോഗ കഴിഞ്ഞു അടിച്ചുവാരി പശുവിനെ കറന്നു കുളിപ്പിച്ചു കുളിച്ചു പ്രാർത്ഥിച്ചു അഞ്ചരമണിയാവുമ്പോ അടുക്കളയിൽ കയറണം കാലത്ത് വെള്ളം ചേർക്കാത്ത പാലിൽ കാപ്പി വേണം ആകെ അര ക്ലാസ്സ് പാലാ ആ പെണ്ണിവിടുന്നു വാങ്ങാറ് അതറിയാമെങ്കിലും തള്ള പറയും പോലെ ഞാൻ കാപ്പി ഇട്ടുകൊടുക്കും അതിട്ടുകൊടുത്താൽ പാലിന് കട്ടിപോരാ കാപ്പിക്ക് കടുപ്പം പോരാന്നു നൂറ് കുറ്റം പറയുന്നത് കേട്ടില്ലെന്നുവെച്ച് തിന്നാൻ തള്ള പറയുന്നത് ഉണ്ടാക്കിക്കൊടുത്താൽ വയറു നിറച്ചു തിന്നിട്ട്
💬 Comments
View all comments