Chapter Title : വഴി തെറ്റിയ കാമുകൻ 7 [ചെകുത്താൻ]
പറഞ്ഞുനോക്കട്ടെ
നീ ഇത് അറിഞ്ഞത് അവളോട് പറയണ്ട അല്ലാതെ തന്നെ പറഞ്ഞാൽ മതി
മ്മ്...
നീയെന്താ ആലോചിക്കുന്നെ അവളെപ്പറ്റിയാണോ നീ ടെൻഷനാവാനും മാത്രമൊന്നുമില്ല നീ പറഞ്ഞാൽ അവളനുസരിക്കും
അതൊന്നുമല്ലടാ... നീ ആദ്യം വണ്ടി ഏതേലും കടക്കു മുന്നിൽ ചവിട്ട് രണ്ട് പുകയെടുക്കണം
അല്പം മുന്നോട്ട് പോയി ചായയും സിഗരറ്റും കിട്ടുന്ന ഒരു കടക്കുമുന്നിൽ വണ്ടി നിർത്തി രണ്ട് കിംഗ്‌സും രണ്ട് ചായയും വാങ്ങി വണ്ടിക്ക് മേൽ ഇരിക്കുന്ന എനിക്കടുത്ത് വന്നു
ഇനി പറ എന്താ ഇപ്പൊ പ്രശ്നം...
കാര്യം ഞാൻ പറയാം നീ റൈസ് ആവരുത് മറ്റുള്ളോരോട് നീ തന്നെ മയത്തിൽ കാര്യം പറയണം
നീ ടെൻഷനടിപ്പിക്കാതെ കാര്യം പറ മൈരേ
അതുപിന്നെ... വല്ലിത്ത ഇല്ലേ
ഹാ... വല്ലിത്ത
എടാ അവനില്ലേ ജാഫർ
ആര് അളിയനോ
ആ...അവൻ തന്നെ...അവൻ...
എന്നെ നോക്കി
വല്ല പെണ്ണുകേസുമാണോ... ആണെങ്കിൽ അവനെ ആണെങ്കിൽ അവനെ പിടിച്ച് തൂക്കിയിട്ട് അടിക്കും
നീ... ഇങ്ങനെ റൈസ് ആവല്ലേ... ഞാൻ പറഞ്ഞില്ലേ ഇത് നീ ചിന്തിക്കുന്നപോലുള്ളൊരു പ്രശ്നമല്ല ഇത് വെറുമൊരു പെണ്ണുകേസല്ല
പിനെ
ഞാൻ പറയുന്നത് കേട്ട് നീ എടുത്തുചാടി ഒന്നും ചെയ്യരുത് മറ്റൊരോട് ഞാൻ പറഞ്ഞാൽ ശെരിയാവില്ല നീ മയത്തിൽ അവരെ പറഞ്ഞു മനസിലാക്കണം
നീ കാര്യം പറയുന്നോ അതോ ഞാൻ ഇത്താനെ വിളിക്കണോ
കാര്യം ഞാൻ പറയാം ഞാൻ പറയും വരെ നമ്മളാരും അവന്റെ ദേഹത്ത് തൊടില്ല എന്ന് നീ എനിക്ക് വാക്ക് തരണം
നീ ഒന്നും കൊണക്കണ്ട അങ്ങോട്ടല്ലേ പോവുന്നെ ഞാനിത്താനോട് ചോദിച്ചോളാം അവൾകാര്യം പറയട്ടെ എന്നിട്ട് തീരുമാനിക്കാം അവനെ തല്ലണോ
💬 Comments
View all comments