Chapter Title : വഴി തെറ്റിയ കാമുകൻ 7 [ചെകുത്താൻ]
കാസർകോഡിന് പോവുകയാണെന്നു പറഞ്ഞു വന്നിട്ട് വിളിക്കാനും ചെക്ക് തരാമെന്നും തിരിച്ചു പറഞ്ഞുകൊണ്ട് ഫോൺ വെച്ചു
എന്നാ നമുക്ക് നേരെ പേരാമ്പ്ര പോവാം അവിടെ ചക്കിട്ട പാറയാണ് സാവിത്രിയേച്ചീടെ വീട്
സുഹൈൽ വണ്ടിയെടുത്തു വണ്ടിയിൽ സിഗരറ്റ് കഴിഞ്ഞതുകണ്ടു
സിഗരറ്റ് വാങ്ങണമെല്ലോ
അവൻ ഒരു കടക്ക് മുന്നിൽ വണ്ടി നിർത്തിയതും ഞാൻ ചെന്ന് സിഗരറ്റ് വാങ്ങിവന്നു മൂന്നെണ്ണം എടുത്തു കത്തിച്ചു ഒന്ന് സുഹൈലിനും ഒന്ന് ബിച്ചുവിനും കൊടുത്തു
ഫോണെടുത്തു സാവിത്രി ചേച്ചിയെ വിളിച്ചു ചേച്ചി പേരാമ്പ്ര ടൗണിൽ ഉണ്ടെന്ന് പറഞ്ഞു
ബിച്ചൂ... ആ ബാഗിൽ ഏഴ് ലക്ഷം രൂപയുണ്ട് ഓരോരുത്തർക്കും ഓരോ ലക്ഷം വീതം
വണ്ടി വടകര പുതിയ സ്റ്റാന്റിന് മുന്നിൽ നിന്നും ഇടത്തേക്ക് തിരിഞ്ഞു
സുഹൈൽ : ഇത് കഴിഞ്ഞിട്ടെന്താ പരിപാടി
ഇത് കഴിഞ്ഞാൽ ഞാൻ തല്ക്കാലം ഫ്രീയാണ്
സുഹൈൽ : നീയോ ബിച്ചൂ...
ബിച്ചു : ആൾവേസ് ഫ്രീ മാൻ
സുഹൈൽ : എങ്കിൽ അതും കഴിഞ്ഞൊന്ന് കൊടുവള്ളിക്ക് പിടിക്കാം... ആലിക്കക്ക് ഒരു പൈസ കൊടുക്കാനുണ്ട് കൈയിൽ പൈസ ഉള്ളപ്പോ കൊടുത്തില്ലേ പൈസ ചിലവായും പോവും കടം അങ്ങനെതന്നവിടെകിടക്കും
അല്ല മൈരേ നിന്നോട് കൂടെ അല്ലേ ഞാൻ ഇന്നലെ കടമെന്തേലുമുണ്ടോന്ന് ചോദിച്ചത് അപ്പൊ നിന്റെ നാക്കെവിടെകൊണ്ട് തിരുകിവെച്ചിരിക്കുവായിരുന്നു
സുഹൈൽ : ആലിക്കക്ക് അല്ലേ അതുള്ളപ്പൊ കൊടുത്താൽ മതി അങ്ങേർക്ക് ഈ പൈസയുടെ കാര്യമൊന്നും ഓർമതനെ കാണില്ല
എത്രയാ ഉള്ളത്
സുഹൈൽ : എൺപത്
ഇന്ന് തന്നെ മുഴുവൻ കൊടുത്തു തീർത്തോളണം എത്രയാ ഉള്ളതെന്ന് വെച്ചാൽ പറഞ്ഞാൽ മതി ഒരു രൂപ കടം ബാക്കി വെക്കരുത് ബിച്ചൂ... നിന്നോടും കൂടെ ആണ് അവന്മാരോടും പറഞ്ഞേക്ക് ഇനി കടം ഉണ്ടെന്ന് കേട്ടാൽ എല്ലാത്തിന്റേം തൊലിഞാൻ പൊളിക്കും പറഞ്ഞില്ലെന്നു വേണ്ട...
പറഞ്ഞതവർ ശെരിവെച്ചു
പേരാമ്പ്ര എത്തറായതും ചേച്ചിയെ വിളിച്ചു
ചേച്ചി എവിടെയാ ഞങ്ങൾ പേരാമ്പ്ര എത്തി
കോഴിക്കോട് റോഡിൽ വന്നാൽ ലുലു ടെസ്റ്റൈൽ കാണാം ഞാനതിനു മുന്നിലുണ്ട്
ശെരിചേച്ചീ ഞാനിപ്പോവരാം
ചേച്ചിയെ കണ്ടു ചെക്ക് കൊടുത്ത് അവിടെ നിന്നും കൊടുവള്ളിക്ക് തിരിച്ചു
ബിച്ചു : ആരാ ഈ ചേച്ചി
വലിയവീട്ടിലെ മൈരൻ മാരില്ലേ
💬 Comments
View all comments