Chapter Title : വഴി തെറ്റിയ കാമുകൻ 7 [ചെകുത്താൻ]
അവരെ പെങ്ങളാ...ഞാനൊന്ന് ഉറങ്ങട്ടെ...
സീറ്റ് മലർത്തികൊണ്ട് സീറ്റിലേക്ക് ചാരി
ഡാ എണീറ്റെ സ്ഥലമെത്തി
അവിടെ നിന്നും ഭക്ഷണം കഴിച്ചിറങ്ങി
ഏതായാലും എസ്റ്റേറ്റ് മുക്ക് വഴിയല്ലേ പോവുക നല്ലൊരു വണ്ടി നോക്കിയാലോ
സുഹൈൽ : അവിടൊരു ലാൻസർകണ്ടു ചെറിയ പൈസക്ക് അതിങ് പോരും പൈസ കയറ്റാൻ തയ്യാറാണേൽ അതെടുത്ത് മലപ്പുറത്ത് സഫാന്റെ അടുത്തു കൊണ്ടിട്ടാൽ സ്പോർട്സ്കാർ ബാക്കിൽ നിൽക്കുന്ന കോലത്തിൽ അവൻ പണിതുതരും
ബിച്ചു : ഓഫ് റോഡ് വണ്ടി ഏതേലും നോക്കാം നമ്മള് കണ്ട കാട്ടിലും മേട്ടിലും കയറി ഇറങ്ങുന്നതാ അതിന് ഓഫ് റോഡ് ആണ് ശെരിയാവൂ
മ്മ്... നോക്കാം...
അവിടേക്ക് കുറച്ച് കടകൾ പിന്നിടുമ്പോയേക്കും വണ്ടിനിർത്താൻ ഞാൻ പറയും മുൻപ് ബിച്ചു വണ്ടിനിർത്തി
ബിച്ചു : നോക്ക് ഒരടിപൊളി താറ് നമുക്കതൊന്നു നോക്കിയാലോ
കമ്പനിയിൽ നിന്ന് ഇറക്കിയതിൽ നിന്നും ഒരു മാറ്റവും ഇല്ലാത്ത അതിൽ അവൻ കണ്ട അടിപൊളി എന്താണെന്നു മനസിലായില്ല എങ്കിലും നോക്കാമെന്നു പറഞ്ഞു എഞ്ചിൻ സൈഡും ആക്സിഡന്റ്റും എല്ലാം നോക്കി കുഴപ്പമൊന്നുമില്ലെന്നു കണ്ട് ബിച്ചൂനോട് ടെസ്റ്റ് ഡ്രൈവ് നോക്കാൻ പറഞ്ഞു അവൻ വണ്ടിയെടുത്തു ഓടിച്ചുനോക്കി തിരികെ വന്ന് അടിപൊളിയാണെന്ന് പറഞ്ഞു
രണ്ട് വണ്ടികൾക്ക് അപ്പുറം നിൽക്കുന്ന പജീറോയിൽ ആയിരുന്നു എന്റെ കണ്ണ് ഇന്ന് മെർച്ചിലിസും ബിഎംഡബ്ലിയു ബെൻലി അടക്കമുള്ള കോസ്‌ലി കാറുകളും ഓഫ് റോഡ് രാജാക്കന്മാരായ ലാൻഡ് ക്രൂസറും നിസാൻ പെട്രോളും ജി വാഗനും അടക്കമുള്ളതെല്ലാം സ്വന്തം പോലെ കൊണ്ടുനടക്കാൻ കഴിയുന്നുണ്ടെങ്കിലും ആദ്യമായി കണ്ടപ്പോ മുതൽ ആത്മാർഥമായി ആഗ്രഹിച്ചു മാറ്റരുമറിയാതെ ഉള്ളിൽ കൊണ്ടുനടക്കുന്നൊരു വികാരം അതായിരുന്നു പേജിറോ
ചുവപ്പും സിൽവറും നിറങ്ങൾ ചേർന്ന നിറമുള്ള അവനെ എനിക്കേറെ ഇഷ്ടമായി അവന്റെ മുഖത്ത് തടവികൊണ്ട്
ഇവന് എന്ത് തരണം
അത് ഷോപ്പ്ഓണറിന്റെ ഉപ്പ ഉപയോഗിച്ചോണ്ടിരുന്നതാ ആള് മരിച്ച ശേഷം ഇത് വീട്ടിൽ ഇരിക്കുമ്പോ മൂപ്പരെ ഉമ്മ വണ്ടി കാണുമ്പോയെല്ലാം കരയും അതുകൊണ്ട് ഇവിടെ കൊണ്ടിട്ടതാ അത് മൂപ്പര് വിൽക്കില്ല
ഒന്ന് ചോദിച്ചു നോക്കുമോ പേശില്ല എനിക്ക് ഇഷ്ടമായി ഒറ്റ വില നിങ്ങൾ പറയുന്ന വില തരാം
ആള് ഫോൺ ചെയ്തു സംസാരിക്കുമ്പോഴും ഞാൻ അവനെ തൊട്ടു
💬 Comments
View all comments