Chapter Title : വഴി തെറ്റിയ കാമുകൻ 7 [ചെകുത്താൻ]
തടവികൊണ്ട് ചുറ്റിപ്പറ്റി നിൽകുന്നതിനിടെ ഒരു പോർച്ചുണർ മുന്നിൽ വന്നു നിർത്തി വെള്ളയും വെള്ളയും ഇട്ട ഒരാൾ വണ്ടിയിൽ നിന്ന് ഇറങ്ങി വന്നു മോനേ അത് ഞാൻ കൊടുക്കാൻ വെച്ചതല്ല
അല്ലിക്കാ എനിക്ക് പേജിറോ ആദ്യമേ ഇഷ്ടമാണ് പക്ഷേ ഇവനെ കണ്ടപ്പോ വിട്ടിട്ട് പോവാൻ തോന്നില്ല നിങ്ങളെ സെന്റിമെന്റ്സിന് വില ഇടുകയാണെന്നു കരുതരുത് നിങ്ങൾ പറയുന്ന വില തരാൻ ഞാൻ തയ്യാറാണ്
എന്തേ ഈ വണ്ടി തന്നെ വേണമെന്ന് നിങ്ങൾക്ക് ഞാൻ വേറെ പേജിറോ തരാം അല്പം പുറകിലായി കുറച്ച് വണ്ടികൾക്ക് പിനിലായി തലയെടുപ്പോടെ നിൽക്കുന്നമറ്റൊരു വണ്ടിക്ക് നേരെ കൈ ചൂണ്ടി "അത് മതിയോ പോരെങ്കിൽ രണ്ട് ദിവസം കൊണ്ട് വേറെ എത്തിച്ചുതരാം"
വേണ്ടിക്കാ ഇപ്പൊ നിങ്ങളിത് കൊടുക്കുന്നില്ലേൽ നിങ്ങൾക്ക് ഇത് കൊടുക്കാൻ തോന്നുമ്പോ പറ ഞാൻ വാങ്ങാം ഇപ്പൊ ആ താറ് മാത്രം മതിയെന്നാൽ
ഒരിക്കൽ കൂടെ ബോണറ്റിൽ തടവി തിരികെ നടന്നു
മോനേ...ഉപ്പ വീട്ടിൽ നിന്നും പള്ളിയിലേക്കും പള്ളിയിൽ നിന്നും വീട്ടിലേക്കും പോവാനല്ലാതെ ഇത് ഓടിയിട്ടില്ല ഒരു പൊടി യില്ലാതെ തുടച്ചും കഴുകിയും എപ്പോഴും വൃത്തിയാക്കി വെക്കും ഇതുവരെ ഒരു മൈനർ ആക്‌സിഡന്റോ പെയിന്റ് ടചിങ്ങോപോലുമില്ല, അറുപത്തിരണ്ടായിരം കിലോമീറ്ററാ ആകെ ഓടിയത് മാത്രമല്ല സീറ്റ്എല്ലാം മാറ്റി മുൻസീറ്റിനു പുറകിലും ഡാഷ്ബോർഡിലും ഡിസ്‌പ്ലെയും റിയർ ക്യാമറയും മ്യൂസിക് സിസ്റ്റവും സൺ റൂഫും ടയറും ഹൈറ്റ് അഡ്ജസ്റ്റ് ചെയ്യാൻ ഹൈഡ്രോളിക് എന്തിന് നമ്പർ കണ്ടില്ലേ എല്ലാം നല്ല പൈസ കൊടുത്തുവാങ്ങിയതാ നല്ലൊരു വിലയുടെ എക്സ്ട്രാ ഫിറ്റിംഗ്സ് തന്നെ ഉണ്ട് ഇതിനൊരു വില പറയാൻ ബുദ്ധിമുട്ടാണ് എന്നാലും നീ ഇത്രയും ആഗ്രഹിച്ചു ചോദിക്കുന്നതല്ലേ എനിക്കും എന്നും ഇവിടെ വരുമ്പോ ഇത് കാണുമ്പോ ഉള്ള സങ്കടവും മാറും നീ എന്ത് വില പറയുന്നു
മൊതല് നിങ്ങളുടെ അല്ലേ വില നിങ്ങൾ പറഞ്ഞോളൂ ഞാൻ പറഞ്ഞിട്ട് കുറഞ്ഞു പോയി എന്ന് നിങ്ങൾക്ക് തോന്നരുത്
അടവൊന്നും ഇടണ്ട റൊക്കം ക്യാഷ് ആയി കൈയിൽ എന്തുണ്ട്
കൈയിൽ ഒരു ആറേ കാൽ ഒക്കെയേ കാണുകയുള്ളൂ നിങ്ങളെ അകൗണ്ട് നമ്പർ തന്നാൽ നിങ്ങൾ പറയുന്ന ക്യാഷ് ഇപ്പൊ ട്രാൻസ്ഫർ
💬 Comments
View all comments