Chapter Title : വഴി തെറ്റിയ കാമുകൻ 7 [ചെകുത്താൻ]
പോവുമ്പോ "അമ്മേ... അമ്മേ... എണീറ്റെ..." കണ്ണ് തുറന്നു ചുറ്റും നോക്കുന്നതിനിടെ ഞാൻ അങ്ങോട്ട് ചെന്നു
കഞ്ഞി കുടിക്കാം എണീറ്റെ... (കട്ടിലിന്റെ തലഭാഗം ഉഴർത്തി സൈടോട്ട് ചെരിഞ്ഞുപോവാതിരിക്കാൻ തലയിണ സൈഡിൽ വെച്ചു മുന്നിൽ ഇരുന്നു നെഞ്ചിലെ ശ്വാൾന് മുകളിലൂടെ തോർത്ത് നെഞ്ചിൽ വിരിച്ചു കഞ്ഞി സ്പൂണിൽ കോരിവായിലേക്ക് വെച്ചുകൊടുത്തു
(മുഖം ചുളിച്ചുകൊണ്ട്)വേണ്ട കയ്ക്കുന്നു
എന്നാ ബ്രെഡും ചായയും തരാം
ഇപ്പൊ വേണ്ട വാ കയ്ക്കുന്നു
മിണ്ടാതെ കുടിച്ചേ...
അടുത്ത സ്പൂണിൽ കോരി ചുണ്ടോട് ചേർത്തു ചാമ്പക്ക നിറമുള്ള ചുണ്ടിലൂടെ ഒരു തുള്ളി കഞ്ഞി താടിയിലേക്ക് ഒഴുകാൻ തുടങ്ങും മുൻപ് ചുണ്ടിൽ നിന്നും അത് തള്ളവിരലിനാൽ തുടച്ചെടുത്തു
ഞെട്ടികൊണ്ട് ആദിയെ നോക്കി അവൻ തിരിഞ്ഞു നിന്നു മരുന്നെടുക്കുന്നത് കണ്ടതും ചുണ്ടിൽ ചെറു പുഞ്ചിരി വിരിഞ്ഞു വീണ്ടും കുടിക്കാനായി കഞ്ഞി നീട്ടിയത് കണ്ടു മുഖം ചുളിക്കുന്നത് നോക്കി സ്പൂൺ പാത്രത്തിലേക്കിട്ട് അടച്ചുവെച്ചു
ആദീ... ഒരച്ചാറു വാങ്ങിക്കാമോ...
ഇപ്പൊ വാങ്ങി വരാം...
അവൻ പുറത്തേക്ക് ഇറങ്ങി വാതിൽ അടച്ചുകൊണ്ട് അരികിൽ വന്നിരുന്നു
ഡ്രിപ്പ് കഴറിയപ്പോ ക്ഷീണം കുറവുണ്ടല്ലോ
മ്മ്...
അല്പം ദേഷ്യത്തോടെ നോക്കി
(തളർന്ന പോലെ കിടന്നുകൊണ്ട്)ഇപ്പൊ വേണ്ട ചീത്ത കേൾക്കാനുള്ള ആരോഗ്യമില്ല
ചെന്ന് അരികിൽ ഇരുന്ന് കൈയിൽ പിടിച്ചു ഒരു കൈ കവിളിൽ വെച്ചുകൊണ്ട്
സുഖമില്ലാതായാൽ വിളിച്ചു പറയണ്ടേ
മാറുമെന്ന് കരുതി... തിരക്കൊന്നുമില്ലേൽ ചെക്കൻ വീട്ടിലേക്ക് വരുമല്ലോ... അവൻ വരാൻ വൈകിയപ്പോ തിരക്കിലാകുമെന്ന് കരുതി...
ഇനി ഇങ്ങനെ ഒന്നും ചെയ്യരുത്...
മ്മ്...
ഡോറിൽ മുട്ട് കേട്ട് ചെന്ന് തുറന്നു
ആദിയും അഫിയും മെർലിനും അകത്തേക്ക് വന്നതിന് പുറകെ തന്നെ നേഴ്‌സും അങ്ങോട്ട് വന്നു അഫി നേഴ്സിനോട് കാര്യങ്ങൾ ചോദിച്ചു റിപ്പോർട്ട് നോക്കി പരിശോധിച്ചശേഷം പേടിക്കാനൊന്നുമില്ല റെസ്റ്റെടുക്ക് നന്നായി ഭക്ഷണം കഴിക്കണം
ആദി : നിനക്കെന്താ അഫീ രണ്ട് സ്പ്പൂൺ കഞ്ഞിയാ കുടിച്ചേ വാ കയ്ക്കുന്നെന്നും പറഞ്ഞു ഒരു സാധനം കഴിക്കുന്നില്ല (സ്റ്റീൽ പാത്രം കാണിച്ചുകൊണ്ട്) കണ്ടില്ലേ വാങ്ങികൊണ്ടുവന്ന കഞ്ഞി അങ്ങനെ ഇരിക്കുകയാ...
അഫി എന്ന് കേട്ടതും ആ മുഖത്തൊരു കുഞ്ഞു ഭയം വിരിഞ്ഞു
അഫി : പനിയായാൽ ആരോടും പറയാതെ വീട്ടിലിരിക്കുവാണോ... എന്താ
💬 Comments
View all comments