0%

Chapter Title : വഴി തെറ്റിയ കാമുകൻ 7 [ചെകുത്താൻ]

മനസിലാകിയെ... ബ്ലാ... ബ്ലാ... ബ്ലാ...(ഉപദേശിച്ചും ചീത്ത പറഞ്ഞും കൊണ്ടിരിക്കുന്ന അവളെ നോക്കി മിണ്ടാതെ ഇരിക്കുന്ന കണ്ട് പാവം തോന്നി)

അഫീ...

അവളെനെ തിരിഞ്ഞു നോക്കി കണ്ണുകൊണ്ട് വേണ്ടെന്നു കാണിച്ചത് കണ്ട് ചിരിയോടെ തിരിഞ്ഞ അവൾ കൈ കഴുകി വന്നു സ്റ്റീൽ പാത്രം കയ്യിലെടുത്തു കഞ്ഞി കോരി ചുണ്ടിലേക്ക് വെച്ചുകൊടുത്തു

ഒന്നും മിണ്ടാതെ കുടിക്കുന്നത് കണ്ട് ചിരി പൊട്ടിയെങ്കിലും അടക്കി പിടിച്ചു

അഫീ... വാ കയ്ക്കുന്നുണ്ടാവും ആ അച്ചാറും കൂടെ കൊടുക്ക്‌...

കഞ്ഞി കുടിച്ചു കഴിഞ്ഞു മെഡിസിനും അവൾ തന്നെ കൊടുത്തു കിടന്നോളാൻ പറഞ്ഞു മെർലിൻ ബെഡ്താഴ്ത്തി യതിനു പുറകെ അവൾ പുതപ്പിച്ചു കൊടുത്തുകൊണ്ട് തിരിഞ്ഞതും സംസാരിച്ചുകൊണ്ട് കയറി വരുന്ന ബിച്ചുവിനെയും സുഹൈലിനെയും കണ്ട് അവൾബിച്ചുവിനെ കടുപ്പിച്ചു നോക്കി

കാലത്ത് ഇവിടുന്ന് പോയിട്ട് ഇത്രേം നേരം നീ എവിടായിരുന്നു... വീട്ടിൽ ആരുമില്ലെന്നു നിനക്കറിയില്ലേ... ചെല്ലാൻ വൈകുമെങ്കിൽ ഒന്ന് വിളിച്ചെങ്കിലും നോക്കണ്ടേ... (ഫുൾ ഫയറിൽ അവൾ ബിച്ചുവിനെ വലിച്ചു കീറുന്നതു കണ്ട് അവന്റെ അമ്മ കണ്ണുതുറിച്ചു നോക്കിനിൽക്കേ അടുത്തത് തന്റെ ഊഴമാണെന്ന് മനസിലാക്കി വലിയാൻ നോക്കുമ്പോയേക്ക് വരാൻ ഇത്രയും സമയം വൈകിയതിനവനും കിട്ടി നേഴ്സ് മാരോട് നോക്കാൻ പറഞ്ഞു പോവുകയാണെന്നും പറഞ്ഞുകൊണ്ട് പുറത്തേക്കിറങ്ങുമ്പോ എന്നോട് കൂടെ ചെല്ലാൻ കണ്ണുകൊണ്ട് കാണിച്ചു

അവൾക്കു പുറകെ ഇറങ്ങിയ മെർലിനോടൊപ്പം പുറത്തേക്കിറങ്ങി

മെർലിൻ : താങ്ക്സ് ഇക്കാ...

എന്തിനാടീ...

മേഡത്തിന് പുതിയ ഐ ഫോൺ കൊണ്ടുകൊടുത്തില്ലേ

അതിനെന്തിനാ നീ താങ്ക്സ് പറയുന്നേ

(ഫോൺ പൊക്കിപിടിച്ചുകൊണ്ട്) മേടത്തിന്റെ ഐ ഫോൺ അതോണ്ടല്ലേ മേടമെനിക്ക് തന്നത്

അപ്പൊ നീയും ഹാപ്പി ആയല്ലോ തിരക്കിലൊന്നും വാങ്ങാത്തത് കൊണ്ട് നിനക്കൊന്നും കൊണ്ടുവന്നില്ലല്ലോ എന്ന് ഞാൻ വന്നന്ന് നിന്നെ കണ്ടപ്പോ ഓർത്തതാ പിനെ കരുതി തിരക്കൊന്നു കഴിയട്ടെ എന്നിട്ട് ഇവിടുന്ന് എന്തേലും വാങ്ങിത്തരാമെന്ന്

മെർലിൻ : അതെന്തായാലും വേണം...

ഓഹ് തന്നേക്കാം

അവളുടെ മുറിക്ക് പുറത്തെത്തിയ ഞങ്ങൾ അകത്തേക്ക് കയറിയതിനു പുറകെ അഫി മെർലിനെ നോക്കി അവളുടെ ബാഗിൽ നിന്നും അഞ്ഞൂറ് രൂപ എടുത്ത് മെർലിനു നേരെ നീട്ടി

അഫി : ടൈം കഴിഞ്ഞില്ലേ നീ അവരെ കൂട്ടി പോയിക്കോ

മെർലിൻ :

💬 Comments

View all comments