0%

Chapter Title : വഴി തെറ്റിയ കാമുകൻ 7 [ചെകുത്താൻ]

ശെരി... (പൈസയും വാങ്ങി ചുണ്ടിന്റെ കോണിൽ ചെറു ചിരിയോടെ അവൾ പുറത്തേക്ക് പോയി)

പെട്ടന്ന് ഡോറടച്ചുവന്ന് അവളെനെ നോക്കി കൊണ്ട് കോളറിൽ കയറി പിടിച്ചു

ആരാടാ അത്

ഏത്...

അറിയില്ലേ നിനക്ക്... ആ പനിച്ചുകിടക്കുന്നതാരാണെന്ന്

ബി... ബിച്ചുവിന്റെ...ബിച്ചുവിന്റെ അമ്മ...

അത് നിങ്ങളെ ആരാണെന്നാ ചോദിച്ചേ...

അവളുടെ മുഖത്തേക്ക് നോക്കാൻ കഴിയാതെ എങ്ങോട്ട് നോക്കണം എന്ത് പറയണം എന്നറിയാതെ ഉയറുന്ന എന്റെ കളറിൽ പിടിച്ചു കുലുക്കികൊണ്ട്

മുഖത്ത് നോക്ക്...

മടിച്ച്...മടിച്ച്... മുഖത്തേക്ക് നോക്കി

പറ നിങ്ങളെ ആരാ... അവൾ...

അത്... അഫീ... മോളേ... പിനെ... (വാക്കുകൾ കിട്ടാതെ പരതി)

എനിക്കറിയണം എന്നെ റൂമിനു മുന്നിൽ കണ്ടപ്പോ നിങ്ങളെന്തിനാ പേടിച്ചതെന്ന്... എന്റെ പേരുകേട്ടപ്പോ അവരെന്തിനാ പേടിച്ചതെന്നു...ആരുമല്ലെന്ന് പറഞ്ഞാൽ പിനെ ഞാൻ ഒന്നും അവളെ പറ്റി ഒരിക്കലും ചോദിക്കില്ല നിങ്ങൾ പറയുന്നത് അപ്പാടെ ഞാൻ വിശ്വസിക്കും പക്ഷേ എനിക്കത് നിങ്ങളെ നാവിൽ നിന്ന് കേൾക്കണം...

(ഒരു ദീർഘ ശ്വാസമെടുത്തു കണ്ണടച്ചുകൊണ്ട്) അവളെനിക്കാരുമല്ലെന്ന് എന്നെകൊണ്ട് പറയാൻ പറ്റില്ല... അവളും നീയും എനിക്കൊരുപോലെയാണ്... അറിയാതെ ഇഷ്ടപെട്ടുപോയി നിന്നെ ആദ്യം കണ്ടപ്പോ തോന്നിയ അതേ ഫീലാണ് അവളെ ആദ്യമായി കണ്ടപ്പൊഴും എനിക്ക് തോന്നിയത്...

അവളിനി വേണ്ടെന്നു ഞാൻ പറഞ്ഞാൽ നിങ്ങളനുസരിക്കുമോ...

ഞെട്ടികൊണ്ട് അവളെ നോക്കി നിസ്സഹായനായി നോക്കിനിൽക്കെ

പറ... ഇതുവരെ കഴിഞ്ഞത് മറക്കാനും ഇനി അവളോട് ഒരു ബന്ധവും പാടില്ലെന്ന് ഞാൻ പറഞ്ഞാൽ അനുസരിക്കുമോ എന്ന്...

മോളേ... അവളും നീയും എനിക്കൊരുപോലെയാണ് നിങ്ങളെ വേറെ വേറെ കാണാൻ എനിക്ക് പറ്റില്ല... എനിക്ക് അവളെ ഉപേക്ഷിക്കാൻ പറ്റില്ല...

ഞാനോ... അവളോ... ആര് വേണമെന്ന് ഇപ്പൊ തീരുമാനിക്കണം...

ഒന്നും മിണ്ടാതിരുന്ന എന്നെ നോക്കി

വാ തുറന്നു പറ... ഞാൻ വേണോ അവള് വേണോ...

(അവളെ നെഞ്ചിലേക്ക് ചേർത്തു പിടിച്ചുകൊണ്ടവളുടെ നെറുകയിൽ ഉമ്മവെച്ചു) എനിക്ക് നീയും അവളും വേണം

നെഞ്ചിൽ നിന്നും അടർന്നുമാറി ഒന്നും പറയാതെ അവളിറങ്ങി പുറത്തേക്ക് പോയതിന് പുറകെ ഞാനും ചെന്നു അവളുടെ മുറിക്ക് മുന്നിലെത്തിയതും എന്റെ നെഞ്ചിടിച്ചു

അവൾ അകത്തേക്ക് കയറി അകത്തുള്ള എല്ലാരേയും ഇറക്കി വിട്ടു വാതിലടച്ചു എന്ത് ചെയ്യണമെന്നറിയാതെ വരാന്തയുടെ അറ്റത്തെ ചില്ലിൽ ചാരി

💬 Comments

View all comments