Chapter Title : വഴി തെറ്റിയ കാമുകൻ 7 [ചെകുത്താൻ]
വരവോർത്ത് കേട്ടറിഞ്ഞവർ പോലും ഭയക്കുന്നു എങ്കിൽ അതിന് കാരണം അവന്റെ ശിക്ഷകൾ മറ്റുള്ളവരുടെ ചിന്തകൾക്കുമപ്പുറമാണ് എന്നത് മാത്രമാണ്
ഒന്നും മിണ്ടാതെ തരിച്ചിരിക്കുന്ന ആദിയെയും കൂട്ടി മെഡിക്കൽ ഷോപ്പിൽചെന്ന് ബെറ്റാഡിനുംക്ലോതും പഞ്ഞിയും വാങ്ങി മുറിവ് ക്ലീൻ ചെയ്ത് കെട്ടി അവൻ പറഞ്ഞ ഷോപ്പിലേക്ക് വണ്ടിയെടുത്തു ഷോപ്പിൽ കയറിയതും അവൻ ഒരു ടവ്വൽ(കർച്ചീഫ്) കൈയിൽ ചുറ്റി ഞങ്ങൾ അവർക്കായി കാത്തിരിക്കെ അവരെയും കൊണ്ട് അഫി വന്നു കുട്ടികളുടെ ഒഴികെ എല്ലാരുടെയും മുഖത്ത് ശോക ഭാവം അവർക്ക് പർച്ചേസ് ചെയ്യാൻ അഫിയെ ഏൽപ്പിച്ചു ഞങ്ങൾ മാറിയിരുന്നു
അതിനിടയിൽ കാര്യം കുറച്ചൊക്കെ സമാധാനത്തിൽ ഞാനവനോട് പറഞ്ഞു
ഇനി എന്താ പ്ലാൻ
എനിക്കും വലിയ പിടിയില്ല അവൻ നാട്ടിൽ വരും വരെ കാത്തിരിക്കണം അല്ലാതെ വേറെ വഴിയില്ല
മ്മ്... അത് ശെരിയാ...
അവരോട് നീ മയത്തിൽ കാര്യങ്ങൾ പറഞ്ഞു മനസ്സിലാകുമോ
അത് കൂടുതൽ പ്രശ്നമാവുകയെ ഉള്ളൂ
പിനെ എന്ത് ചെയ്യും
(അല്പ സമയം ആലോചിച്ചശേഷം) നീ... നീതന്നെ പറയണം നീ അപേക്ഷ ആയിട്ടല്ല നിന്റെ തീരുമാനം ആയിട്ട് നാലുപേരെയും ഒരുമിച്ച് വിളിച്ചിരുത്തി നീ അവരോട് കാര്യം പറയണം നിന്റെ തീരുമാനം അവർക്കത് അനുസരിച്ചേ പറ്റൂ...
മ്മ്...
ഞാൻ പോവുകയാണെന്നും ആദി ഒപ്പം കാണുമെന്നും പറയാൻ അഫിയെ വിളിച്ചു പോവല്ലേ കാണണം എന്ന് പറഞ്ഞപ്പൊ ഷോപ്പിന്റെ മുന്നിലേക്ക് വരാൻ പറഞ്ഞു
അഫിയോടൊപ്പം അഭിയും പാത്തുവും വന്നു പാത്തൂനെ എടുത്തു മടിയിൽ വെച്ചത് കണ്ട് അഭി അടുത്തുവന്നു നിന്നു
എന്താ പാത്തൂട്ടീ നല്ല സന്തോഷത്തിലാണല്ലോ
അഭി : മാമി അവക്ക് ഐസ് ക്രീം വാങ്ങികൊടുക്കാമെന്നു പറഞ്ഞു
ഏത്
💬 Comments
View all comments