0%

Chapter Title : വഴി തെറ്റിയ കാമുകൻ 7 [ചെകുത്താൻ]

മാമി

അവൻ അഫിയെ കാണിച്ചപ്പോ അവൾ ചിരിയോടെ ആവൾക്ക് മുന്നിൽ അവനെ ഞങ്ങൾക്ക് നേരെ തിരിച്ചുനിർത്തി അവന്റെ ഇരു വശത്തുകൂടെയും കൈ ഇട്ട് അവന്റെ നെഞ്ചിൽ കൈ കെട്ടി നിന്ന അവളെ നോക്കി ആദി

ആദി : ഈ പ്രാന്ത് പിടിച്ച് നിൽക്കുമ്പോഴും ഇതിനൊന്നും ഒരുകുറവുമില്ലല്ലേ...

അഫി : എന്തിനാ പ്രാന്ത് പിടിക്കുന്നെ എല്ലാം അറിഞ്ഞില്ലേ ഇനി അതിന് എന്താ ചെയ്യണ്ടേ എന്നാലോചിച്ചാൽ പോരെ എടുത്തോ പിടിച്ചോന്ന് ഒന്നും ചെയ്യണ്ട ഇന്ന് ഇവരേം കൊണ്ട് കറങ്ങി അബിക്ക് സൈക്കിലും പാത്തൂന് കമ്മലും ഒക്കെ വാങ്ങി നമ്മൾ അടിച്ചു പൊളിക്കുന്നു ആദ്യം എല്ലാരേം മൈന്റ് ഒന്ന് ഫ്രഷ്ആക്കാം ബാക്കിയൊക്കെ ആലോചിച്ചു ചെയ്യാം

സൈക്കിളും കമ്മലും വാങ്ങുന്ന കേട്ടപ്പോ രണ്ടാളുടേം മുഖം ഒന്നൂടെ തെളിഞ്ഞു

ആദി : അതേ... അതുതന്നെയാ നല്ലത്...

അവരോട് സംസാരിക്കുന്നതിനിടെ സുഹൈലിനേ വിളിച്ചിട്ട് അമലിനെയും കൂട്ടി വരാൻ പറഞ്ഞു

അവർ വന്നതും ആദിയെ അവരുടെ കൂടെ വിട്ട് കൈയിലെ പൈസയും ഒപ്പിട്ട ചെക്ക് ലീഫും അവന്റെ കൈയിൽ കൊടുത്തു ഞാനും സുഹൈലും അമലും ഹോട്ടലിലേക്ക് തിരിച്ചു അവിടെ എത്തുമ്പോയേക്കും അവരോട് എങ്ങനെ കാര്യം പറയണം എന്ന് തീരുമാനിച്ചു അവിടെ ചെന്ന് ഒരു സിഗരറ്റ് കത്തിച്ചുകൊണ്ട് സോഫയിലേക്കിരുന്നു

ഇവിടെ വന്നിരിക്ക്

നാലുപേരും അനുസരണയോടെ എന്റെ മുന്നിൽ വന്ന് ബെഡിലേക്കിരുന്നു എന്റെ വാക്കുകൾക്കായി കാതോർത്തു

ഒരു പണി ചെയ്യണം

ചെയ്യാം...

എടുത്തുചാടി ചെയ്യാനല്ല കാത്തിരിക്കണം കാത്തിരുന്നു ചെയ്യണം

ശെരി...

ജാഫർ വല്ലിത്താന്റെ കെട്ടിയോൻ അവനാണ് ആള്

എല്ലാരും ഞെട്ടി എങ്കിലും വീണ്ടും ഒരേ സ്വരത്തിൽ "ശെരി" എന്ന് മറുപടി

💬 Comments

View all comments